ജഗതിയെ ശ്രീലക്ഷ്മി ചുംബിച്ചതും സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കി വിട്ടതും തമ്മില്‍??

By Aswini

ഇന്നലെ (28-06-2015) ജഗതി ശ്രീകുമാര്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ മകള്‍ ശ്രീലക്ഷ്മി കടന്നുവന്നതും പിന്നീട് സംഭവിച്ച നാടകീയതയും തമ്മില്‍, പെരുന്നായില്‍ സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കിവിട്ടതുമായി എന്തെങ്കിലും ബന്ധമുണ്ടോ? അങ്ങനെ ചോദിച്ചാല്‍ രണ്ട് വിഷയത്തിലും ഉള്‍പ്പെട്ടിരിക്കുന്നത് മലായാള സിനിമയിലെ അറിയപ്പെടുന്ന രണ്ട് താരങ്ങളാണെന്ന ഉത്തരം മാത്രമേയുള്ളൂ.

രണ്ട് വിഷയത്തിലും സിനിമാക്കാര്‍ പ്രതികരിക്കണമല്ലോ. സുരേഷ് ഗോപി-സുകുമാരന്‍ നായര്‍ വിഷയത്തില്‍ മേജര്‍ രവി, അനൂപ് ചന്ദ്രന്‍, പ്രിയദര്‍ശന്‍ തുടങ്ങിയവരെ പോലുള്ള ചുരുക്കം ചിലര്‍ പ്രതികരിച്ചു. എന്നാല്‍ ജഗതി ശ്രീകുമാര്‍- ശ്രീലക്ഷ്മി വിഷയത്തില്‍ ആരും പ്രതകരിച്ചു കണ്ടില്ല. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഈ രണ്ട് സംഭവങ്ങളെയും ബന്ധിപ്പിക്കാനാണ് ശ്രമിയ്ക്കുന്നത്.

unnikrishnan-suresh-gopi-jagathy

ഏകദേശം അടുത്തടുത്ത ദിവസങ്ങളിലായി നടന്ന, മലയാള സിനിമാ ലോകത്ത് ചര്‍ച്ചയായ രണ്ട് വിഷയങ്ങളെ ബി ഉണ്ണികൃഷ്ണന്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചത് ഇങ്ങനെയാണ്; ഇന്നലെ ജഗതി ചേട്ടന്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ സംഭവിച്ചതെല്ലാം ടി വിയില്‍ കണ്ടു. തീര്‍ച്ചയായും, തീവ്രമായ ആത്മസംഘര്‍ഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവും, ഇന്നലെ അദ്ദേഹം.

ഒരു നിമിഷത്തില്‍ അനേകം ഭാവപരിണാമങ്ങള്‍ പ്രത്യക്ഷീകരിച്ച്, നമ്മളെ വിസ്മയിപ്പിച്ച, നമ്മളുടെ എക്കാലത്തേയും ഏറ്റവും മഹാന്മാരായ നടന്മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ മുഖപേശികള്‍, ഉള്ളിലുള്ളതൊന്നും വ്യക്തമായി സംവദിക്കാന്‍ കഴിയാതെ വല്ലിഞ്ഞുമുറുകിയപ്പോള്‍, ഒരോ മലയാളിയുടേയും നെഞ്ച് പിടഞ്ഞിട്ടുണ്ടാവും. നമ്മള്‍ മലയാളികള്‍ ഏറ്റവും തീവ്രമായി അനുഭവിക്കുന്ന നഷ്ടങ്ങളില്‍ ഒന്ന് ഈ അതുല്യനടന്റെ അസാന്നിധ്യമാണ്. പുതിയ ചെറുപ്പക്കാരുടെ, പുതിയ ഫലിതബോധമുള്ള സിനിമകളില്‍, തന്റെ പ്രതാപം തെല്ലും നഷ്ടപ്പെടാതെ അദ്ദേഹം പരിണമിച്ച് വിലസി നിന്നേനേ, ഇന്നും...What a miss!

കൂട്ടത്തില്‍ ഒന്നുകൂടി പറയട്ടെ. സുരേഷ് ഗോപിയെ ഒരു ദുഷ്പ്രമാണി, ' ഷോ ഇവിടെ വേണ്ടാന്ന് ' പറഞ്ഞ് ഇറക്കിവിട്ടെന്നറിഞ്ഞപ്പോള്‍ മുമ്പ് സുധീരന്‍, തിരുവഞ്ചിയൂര്‍, അങ്ങനെ പലരും; ഇവരെല്ലാം ഇതിയാന്റെ അടുത്ത് അനുഗ്രഹം വാങ്ങാന്‍ എന്തിനു പോവുന്നു എന്ന് ചോദിച്ചാല്‍, കഷ്ടം എന്ന് ഉത്തരം പെട്ടന്ന് മനസിലേക്ക് ഓടിക്കയറിയത്, സുരേഷിന്റെ തീപ്പൊരി സംഭാഷണങ്ങളല്ല; താളവട്ടത്തിലെ അമ്പിളിചേട്ടനാണ്: ' എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ... താനാരുവാാ...'

ഇന്നലെ ജഗതി ചേട്ടൻ പങ്കെടുത്ത പൊതുപരിപാടിയിൽ സംഭവിച്ചതെല്ലാം റ്റീവിയിൽ കണ്ടു. തീർച്ചയായും, തീവ്രമായ ആത്മസംഘർഷങ്ങളിലൂടെ ക...

Posted by Unnikrishnan Bhaskaran Pillai on Sunday, June 28, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X