»   » ആന്‍ഡ്രിയയുടെ നഗ്നത സ്വപ്നം കാണേണ്ട.

ആന്‍ഡ്രിയയുടെ നഗ്നത സ്വപ്നം കാണേണ്ട.

Posted By:
Subscribe to Filmibeat Malayalam
സിനിമയിലെത്തി ചുരുങ്ങിയ കാലം ആവശ്യത്തിലധികം ചീത്തപ്പേര് നേടിയെടുക്കുന്നതില്‍ കഴിവുതെളിയിച്ച സുന്ദരിയാണ് ആന്‍ഡ്രിയ. ആടാനും പാടാനുമൊക്കെ കഴിവുണ്ടേലും ആന്‍ഡ്രിയ എന്നും വാര്‍ത്തകളില്‍ നിറഞ്ഞത് മറ്റുചില കാര്യങ്ങളിലൂടെയാണ്. സംവിധായകനൊപ്പമുള്ള ചുംബനരംഗമൊക്കെ പുറത്തുവന്നതോടെ പടത്തില്‍ അഭിനയിക്കാതെ തന്നെ നടിയെ ജനം അറിഞ്ഞുതുടങ്ങി.

ഇപ്പോള്‍ സുന്ദരിയെക്കുറച്ച് പുറത്തുവന്ന പുതിയവാര്‍ത്ത ഒരു ചിത്രത്തില്‍ പിറന്നപടി അഭിനയിക്കാന്‍ തയാറായെന്നാണ്. ജീവ-ത്രിഷ ടീം ഒന്നിയ്ക്കുന്ന എന്‍ട്രെന്റും പുന്നകൈയിലെ ചിലരംഗങ്ങളില്‍ അത്യാവശ്യം മറച്ചുപിടിയ്‌ക്കേണ്ട ചില സംഭവങ്ങള്‍ ആന്‍ഡ്രിയ തുറന്നുകാണിയ്ക്കുമെന്നായിരുന്നു വാര്‍ത്ത. കോളിവുഡില്‍ കാട്ടുതീ പോലെ പരന്ന ഈ ഗോസിപ്പിന് കട്ട് പറഞ്ഞിരിയ്ക്കുകയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍ അഹമ്മദ്. ഈ കേട്ടതെല്ലാം ശുദ്ധ പൊളിയാണെന്ന് സംവിധായകന്‍ പറയുന്നു.

ചിത്രത്തില്‍ ഒരു മോഡലിന്റെ വേഷത്തിലാണ് ആന്‍ഡ്രിയ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ നടിയുടെ ഒരു നഗ്നരംഗവും സിനിമയിലില്ല. ഒരു സമ്പൂര്‍ണകുടുംബ ചിത്രമാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത. അപ്പോള്‍ പിന്നെ ഇങ്ങനെയൊരു കാര്യത്തിന്റെ ചോദ്യമേ ഉദിയ്ക്കുന്നില്ല.

എന്തായാലും തന്നെക്കുറിച്ച് പ്രചരിയ്ക്കുന്ന ഈ അഭ്യൂഹങ്ങളെക്കുറിച്ച് മിണ്ടാന്‍ ആന്‍ഡ്രയ തയ്യാറായിട്ടില്ല. എല്ലാത്തിനും സ്‌ക്രീനിലൂടെ മറുപടി നല്‍കാമെന്നായിരിക്കും താരത്തിന്റെ മനസ്സിലിരുപ്പ്.

English summary
Popular singer and actress, Andrea was in the news recently for her role in the Jiiva - Trisha starrer, Endrendrum Punnagai directed by Ahmed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam