അബ്രഹാമിനു പിന്നാലെ അടുത്ത ചിത്രവുമായി ഹനീഫ് അദേനി! നായകനായി ഈ സൂപ്പര്‍ താരം!!

By Midhun

Recommended Video

ഹനീഫ് അദേനിയുടെ അടുത്ത പടത്തില്‍ മമ്മൂട്ടിയില്ല | filmibeat Malayalam

നവാഗത സംവിധായകരെ കൂടുതലായി മലയാള സിനിമയിലേക്ക് കൊണ്ടുവരാറുളള നടനാണ് മമ്മൂട്ടി. മമ്മൂക്ക പരിചയപ്പെടുത്തിയ ഒട്ടുമിക്ക സംവിധായകരും തങ്ങളുടെ ശ്രദ്ധേയ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. ദി ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂക്ക ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഹനീഫ് അദേനി. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി കൊണ്ടായിരുന്നു ഹനീഫ് മലയാള സിനിമയിലേക്കുളള തന്റെ വരവ് അറിയിച്ചിരുന്നത്.

സാമൂഹിക പ്രസക്തിയുളള ഒരു പ്രമേയവും മികച്ച അവതരണവും കൊണ്ടായിരുന്നു ഗ്രേറ്റ് ഫാദര്‍ തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫിന്റെ തിരക്കഥയില്‍ മമ്മൂക്ക നായകനായ അബ്രഹാമിന്റെ സന്തതികളും തിയ്യേറ്ററുകളില്‍ വിജയമായിരിക്കുകയാണ്. അബ്രഹാമിന്റെ വിജയത്തിനിടെ ഹനീഫിന്റെ പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ദി ഗ്രേറ്റ് ഫാദര്‍

ദി ഗ്രേറ്റ് ഫാദര്‍

തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കിടയില്‍ മമ്മൂക്കയ്ക്ക് ലഭിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഗ്രേറ്റ് ഫാദര്‍. സാമൂഹിക പ്രസക്തിയുളെളാരു പ്രമേയം പറഞ്ഞ് ഒരുക്കിയതിനാലാണ് ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നത്. മമ്മൂക്കയുടെ മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഹനീഫ് അദേനിയുടെ മികവുറ്റ മേക്കിങ്ങ് തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നത്.

ചിത്രത്തിലെ നായിക

ചിത്രത്തിലെ നായിക

തെന്നിന്ത്യന്‍ നടി സ്‌നേഹയായിരുന്നു ചിത്രത്തില്‍ മമ്മൂക്കയുടെ നായികയായി എത്തിയിരുന്നത്. നടന്‍ ആര്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ബേബി അനിഘയായിരുന്നു ചിത്രത്തില്‍ മമ്മൂക്കയുടെ മകളുടെ വേഷത്തില്‍ എത്തിയിരുന്നത്.ആഗസ്റ്റ് സിനിമാസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ദി ഗ്രേറ്റ് ഫാദറിനുശേഷം ഹനീഫ് അദേനിയുടെതായി പുറത്തിറങ്ങിയ സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍.

അബ്രഹാമിന്റെ സന്തതികള്‍

അബ്രഹാമിന്റെ സന്തതികള്‍

ഇത്തവണ തിരക്കഥാകൃത്തിന്റെ റോളിലായിരുന്നു ഹനീഫ് എത്തിയിരുന്നത്. സിനിമയില്‍ വര്‍ഷങ്ങളായി അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനായി മാറിയ ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍. മമ്മൂക്കയുടെ ഈദ് റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹനീഫ് അദേനിയുടെ തിരക്കഥ തന്നെയാണ് ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചിരിക്കുന്നത്. മികച്ച കഥയും ക്ലൈമാക്‌സുമാണ് ചിത്രത്തിലുളലതെന്നാണ് അബ്രഹാമിന്റെ സന്തതികള്‍ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

മമ്മൂട്ടിയ്‌ക്കൊപ്പം അന്‍സണ്‍ പോളും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കനിഹയാണ് ചിത്രത്തില്‍ മമ്മൂക്കയുടെ നായികാ വേഷത്തിലെത്തുന്നത്. മമ്മൂക്കയ്‌ക്കൊപ്പം തന്നെ മറ്റു കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ്, ജോബി ജോര്‍ജ്ജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നിവിന്‍പോളിക്കൊപ്പമുളള ചിത്രം

നിവിന്‍പോളിക്കൊപ്പമുളള ചിത്രം

അബ്രഹാമിനു പിന്നാലെ ഹനീഫ് അദേനിയുടെ പുതിയ ചിത്രം നിവിന്‍പോളിക്കൊപ്പമാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്. ബിഗ് ബഡ്ജറ്റിലായിരിക്കും ചിത്രമൊരുക്കുകാ എന്നാണറിയുന്നത്. കേരളത്തിനു പുറമെ വിദേശരാജ്യങ്ങളിലും സിനിമയുടെ ചിത്രീകരണം ഉണ്ടാവുമെന്നും അറിയുന്നു. ഫാമിലി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ ആയിട്ടായിരിക്കും ഹനീഫ് ഈ നിവിന്‍ പോളി ചിത്രമൊരുക്കുക. ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുളളുവെന്ന് ഹനീഫ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X