ഒമര്‍ ലുലു-ജയറാം കൂട്ടുകെട്ടില്‍ പുതിയ സിനിമ? ചിത്രത്തില്‍ സണ്ണി ലിയോണും

By Prashant V R

ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രം സംവിധായകന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഹാപ്പി വെഡ്ഡിങ്ങിന് പിന്നാലെ ചങ്ക്‌സ്, അഡാറ് ലവ്, ധമാക്ക തുടങ്ങിയ സിനിമകളും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു. ധമാക്കയ്ക്ക് പിന്നാലെ ബാബു ആന്റണിയെ നായകനാക്കിയുളള പവര്‍സ്റ്റാര്‍ എന്ന ചിത്രമാണ് സംവിധായകന്റെതായി വരുന്നത്.

jayaram-omar lulu

ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സിനിമയുടെ ഫാന്‍മേഡ് പോസ്റ്ററുകളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പവര്‍സ്റ്റാറിലൂടെയുളള ബാബു ആന്റണിയുടെ തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം പവര്‍സ്റ്റാറിന് പിന്നാലെ ജയറാമിനെ നായകനാക്കിയുളള ഒമറിന്റെ മറ്റൊരു ചിത്രം കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു കോമഡി മാസ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണും പ്രധാന വേഷത്തില്‍ എത്തുമെന്ന് വിവരമുണ്ട്.

Recommended Video

Vijay Babu Exclusive Interview | Soofiyum Sujathayum | FilmiBeat Malayalam

എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. ജയറാമിനൊപ്പമുളള ഒരു ചിത്രം ഏകദേശം ഉറപ്പായിട്ടുണ്ടെന്ന് നേരത്തെ ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. അതേസമയം മറ്റൊരു വലിയ താരത്തിന്‍റെ ഡേറ്റിനായുളള കാത്തിരിപ്പിലാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

നമോ എന്ന സംസ്‌കൃത ചിത്രമാണ് ജയറാമിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ. ഇതോടൊപ്പം തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍, പ്രഭാസ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും ജയറാമിന്റെ സിനിമകള്‍ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read more about: jayaram omar lulu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X