»   » മോഹന്‍ലാല്‍ ചതിച്ചു, ഭരതം എന്റെ കൈയ്യില്‍ നിന്നും തട്ടിയെടുത്തതാണ് എന്ന് സംവിധായകന്‍ സൈനു

മോഹന്‍ലാല്‍ ചതിച്ചു, ഭരതം എന്റെ കൈയ്യില്‍ നിന്നും തട്ടിയെടുത്തതാണ് എന്ന് സംവിധായകന്‍ സൈനു

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് 1991 ല്‍ റിലീസ് ചെയ്ത ഭരതം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ ലാലിന് ദേശീയപുരസ്‌കാരം ലഭിച്ചു. കലാപരമായും സാമ്പത്തികപരമായി വിജയം നേടിയ ചിത്രത്തിനെതിരെ ഗുരുതരമായ ആരോപണങ്ങലുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോല്‍ സംവിധായകന്‍ സൈനു പള്ളിത്താഴത്ത്.

മറ്റ് നടന്മാര്‍ക്ക് സാധിക്കാത്തത് മൂന്ന് ചിത്രങ്ങള്‍ക്കൊണ്ട് മോഹന്‍ലാലിന് സാധിച്ചു എന്ന് വര്‍മ്മ

ഭരതത്തിന്റെ കഥ സൈനുവിന്റേതാണത്രെ. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. 2013 ല്‍ റിലീസ് ചെയ്ത 'ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് സൈനു പള്ളിത്താഴത്ത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ ചതിയുടെ കഥയെ കുറിച്ച് സൈനുവിന് എന്താണ് പറയാനുള്ളത് എന്ന് നോക്കാം

ലായന്‍ മോഹന്‍ലാലിനെ കണ്ടു

മോഹന്‍ലാലിന്റെ പരിചയക്കാരനും സുരേഷ് കുമാറിന്റെ അയല്‍വാസിയും പഴയകാല സംഗീത സംവിധായകനുമായ ടി കെ ലായന്‍ അവസരങ്ങള്‍ തേടി അലയുന്ന കാലം ഒരിക്കല്‍ മോഹന്‍ലാലിനെ കണ്ടു. നല്ലൊരു കഥ തനിക്കായി ഉണ്ടാക്കി തന്നാല്‍ അതിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കാനുള്ള അവസരം നല്‍കാമെന്ന് ലാല്‍ വാക്ക് നല്‍കി. അങ്ങനെ ലായന്‍ നല്ലൊരു കഥയ്ക്ക് വേണ്ടി അലയാന്‍ തുടങ്ങി.

സഹായം തേടി സൈനുവിന്റെ അടുത്ത്

അങ്ങനെ ഒരു സഹായം ചോദിച്ചാണ് ലായന സൈനു പള്ളിത്താഴത്തിന്റെ അടുത്തെത്തുന്നത്. അന്ന് യേശുദാസിന്റെ ഗള്‍ഫ് പരിപാടികളുടെ നടത്തിപ്പുക്കാരനാണ് സൈനു. ചെറുകഥയെഴുത്തും കവിതയെഴുത്തും ലേഖനങ്ങളെഴുത്തുമൊക്കെയുണ്ട്. തനിക്ക് വേണ്ടി ഒരു കഥ എഴുതിത്തരാന്‍ ലയാന്‍ സൈനുവിനോട് ആവശ്യപ്പെട്ടുവത്രെ. താത്പര്യമില്ലാതിരുന്നിട്ടും, തുടരെ തുടരെ ചോദിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ആശയം എഴുതി ലായന് കൊടുത്തു. ഇത് ലാലിന് ഇഷ്ടപ്പെടുകയാണെങ്കില്‍ തിരക്കഥയാക്കി വികസിപ്പിക്കാം എന്നും പറഞ്ഞു.

നാനയില്‍ കണ്ടപ്പോള്‍ ഞെട്ടി

സൈനു എഴുതിയ കഥ ആവേശപൂര്‍വം ടികെ ലായന്‍ മോഹന്‍ലാലിനെ ഏല്‍പ്പിച്ചു. സൈനുവിനെ വിളിച്ച് മോഹന്‍ലാലിന് കഥ കൊടുത്തെന്നും ഒരാഴ്ചക്കകം വിവരം തരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞതായും ലായന്‍ സൈനുവിനെ വിളിച്ചറിയിച്ചു. എന്നാല്‍ പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് കാണും ടികെ ലായന്‍ സൈനുവിന്റെ ഫോണില്‍ വിളിച്ച് നാനയില്‍ സൈനുവിന്റേതിന് സമാനമായ കഥ 'ഭരതം' എന്ന പേരില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ നാന വാങ്ങി നോക്കണമെന്നും ആവശ്യപ്പെട്ടു. നാന നോക്കിയ താന്‍ ഞെട്ടിപ്പോയെന്ന് സൈനു പറയുന്നു.

ലാലുമായി വഴക്കിട്ടു

കാര്യമന്വേഷിച്ച് സൈനു കോഴിക്കോട്ടെ ഹോട്ടല്‍ മഹാറാണിയില്‍ പോയെങ്കിലും തന്നെ കണ്ടയുടനെ മോഹന്‍ലാല്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പിന്നീട് റൂമിലെത്തിയ താനുമായി മോഹന്‍ലാല്‍ വാക്കുതര്‍ക്കത്തിന് മുതിരുകയാണ് ഉണ്ടായത്. ഇത് തന്റെ കഥയാണെന്നതിന് എന്ത് തെളിവാണുള്ളതെന്നും മോഹന്‍ലാല്‍ ചോദിച്ചതായി സൈനു പറയുന്നു.

തിക്കുറിശ്ശി പറഞ്ഞത്

ശബ്ദം ഉയര്‍ന്നപ്പോള്‍ തിക്കുറുശി സുകുമാരന്‍ നായര്‍ സാറെത്തി തന്നെ കൂട്ടിക്കൊണ്ടുപോയി വിവരങ്ങള്‍ ആരാഞ്ഞു. സിനിമയില്‍ ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണെന്നും ഒന്നുമില്ലെങ്കിലും തന്റെ മനസ്സിലെ കഥ സിനിമയായി വരികയല്ലേ അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും ഉപദേശിച്ചു. ആ മഹാ മനുഷ്യനോടുള്ള ബഹുമാനം കൊണ്ടാണ് കേസിനൊന്നും പോകാതിരുന്നതെന്ന് സൈനു പറയുന്നു.

ഇപ്പോള്‍ പറയുന്നത് എന്തിന്

25 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഇത് പറഞ്ഞത് കൊണ്ട് എനിക്ക് ഒന്നും കിട്ടാന്‍ പോകുന്നില്ലെന്നും വര്‍ഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന ഈ സംഭവം ആരും കേള്‍ക്കുന്നില്ലെന്നും സൈനു പറയുന്നു. 'ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രമാണ് താനീ സത്യങ്ങള്‍ വിളിച്ച് പറയുന്നത്. അല്ലാതെ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല.

സിനിമാ മാഫിയ

ഒരുപാട് കാലം തന്നെ ഒതുക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. എല്ലാര്‍ക്കും എല്ലാ കാലവും എല്ലാരേയും ഒതുക്കാന്‍ കഴിയില്ലെന്നും പഴയ സംഗീത സംവിധായകനായ ടികെ ലായന്റെ ജീവിതം തന്നെ തകര്‍ത്തത് സിനിമ മേഖലയിലെ മാഫിയയാണെന്നും' സൈനു പറഞ്ഞു

ഭരതം വിജയിച്ചതില്‍ സന്തോഷമുണ്ട്

'ഭരതം' ഒരു വന്‍ വിജയമായതില്‍ സന്തോഷമുണ്ടെങ്കിലും തന്റെ കഥയില്‍ താനില്ലാതെ പോയതിലുള്ള വിഷമം ഇന്നും സൈനുവിനെ വിട്ട് പോയിട്ടില്ല. ചെറിയ ചില മാറ്റങ്ങള്‍ എഴുത്തുകാരന്‍ വരുത്തിയിട്ടുണ്ടെന്നതൊഴിച്ചാല്‍ 'ഭരതം' പൂര്‍ണമായും തന്റെ ആശയം തന്നെയാണെന്നാണ് സൈനുവിന്റെ അവകാശം വാദം.

English summary
Director Sainu Pallithazhathu against Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam