twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ട്രോളന്‍മാരുടെ സൂപ്പര്‍സ്റ്റാര്‍ ദശമൂലം ദാമു ഹീറോ ആകുന്നു! സിനിമ ഉടനെന്ന് സംവിധായകന്‍ ഷാഫി!!

    By Midhun
    |

    Recommended Video

    ദശമൂലം ദാമു ഹീറോ ആകുന്നു | filmibeat Malayalam

    മലയാള സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. സുരാജ് ചെയ്ത കോമഡി കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ സുരാജ് സൂപ്പര്‍ താരങ്ങളുടെ സിനിമയിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്, നായകനൊപ്പം തന്നെ തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടായിരുന്നു സുരാജ് എത്തിയിരുന്നത്.

    ഈ കണ്ണടയിലൂടെ നിങ്ങളുടെ നേക്കഡ് ബോഡി മാത്രമേ കാണുവാൻ കഴിയൂ! ധര്‍മ്മജനോട് തുറന്നുപറഞ്ഞ് നദിയാ മൊയ്തുഈ കണ്ണടയിലൂടെ നിങ്ങളുടെ നേക്കഡ് ബോഡി മാത്രമേ കാണുവാൻ കഴിയൂ! ധര്‍മ്മജനോട് തുറന്നുപറഞ്ഞ് നദിയാ മൊയ്തു

    സുരാജ് ചെയ്ത മിക്ക കോമഡി കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നവയാണ്. സുരാജിന്റെ കരിയറില്‍ ലഭിച്ച മികച്ച ഹാസ്യ കഥാപാത്രങ്ങളിലൊന്നായിരുന്നു ദശമൂലം ദാമു. ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി മാറിയ ദശമൂലം ദാമു ട്രോളന്‍മാരും നെഞ്ചോടു ചേര്‍ത്തവയാണ്. എല്ലാവരുടെയും ഇഷ്ടകഥാപാത്രമായ ദാമുവിനെ വെച്ച് ഒരു സിനിമയെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഷാഫി.

    ചട്ടമ്പിനാട് എന്ന സിനിമ

    ചട്ടമ്പിനാട് എന്ന സിനിമ

    ഷാഫിയുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചട്ടമ്പിനാട്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയായിരുന്നു സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. ലക്ഷ്മി റായി ആയിരുന്നു ചിത്രത്തില്‍ മമ്മൂക്കയുടെ നായികയായി എത്തിയിരുന്നത്. മമ്മൂക്കയ്ക്ക് പുറമെ സിദ്ധിഖ്,കലാശാല ബാബു, സലീം കുമാര്‍,സുരാജ് വെഞ്ഞാറമൂട്,വിനു മോഹന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ചട്ടമ്പിനാട്. ചിത്രത്തില്‍ മമ്മൂക്കയുടെ കഥാപാത്രത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്ന സുരാജിന്റെ ദശമൂലം ദാമു.

    ദശമൂലം ദാമു

    ദശമൂലം ദാമു

    മണവാളനും രമണനും ശേഷം മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമായിരുന്നു സുരാജിന്റെ ദശമൂലം ദാമു. ചട്ടമ്പിനാടില്‍ മമ്മൂക്കയുടെ കഥാപാത്രത്തിനൊപ്പം നിറഞ്ഞുനിന്ന വേഷമായിരുന്നു സുരാജിന്റെത്. കോമഡി നമ്പറുകളുമായി സലീംകുമാറും ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും മികച്ച സ്വീകാര്യത ലഭിച്ചത് സുരാജ് ചെയ്ത കഥാപാത്രത്തിനായിരുന്നു. വായ തുറന്നാല്‍ മണ്ടത്തരം മാത്രം പറയുന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ സുരാജ് എത്തിയിരുന്നത്.

    പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രം

    പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രം

    രമണനെയും മണവാളനെയും പോലെ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത കഥാപാത്രമായിരുന്നു ദശമൂലം ദാമു. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ ആയെങ്കിലും ചാനലുകളില്‍ ദാമുവിന്റെ കോമഡി സീനുകള്‍ വരാറുണ്ടായിരുന്നു. ചാനലുകള്‍ക്കു പുറമെ സോഷ്യല്‍ മീഡിയയിലും ദശമൂലം ദാമു സജീവ സാന്നിദ്ധ്യമാകാറുണ്ട്.

    ട്രോളന്‍മാരുടെ ഇഷ്ട കഥാപാത്രം

    ട്രോളന്‍മാരുടെ ഇഷ്ട കഥാപാത്രം

    സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാരായിരുന്നു ദാമുവിനെ നെഞ്ചിലേറ്റിയിരുന്നത്. സമൂഹമാധ്യമങ്ങളില്‍ വരുന്ന അധിക ട്രോളുകളിലും ദാമുവിനെ എല്ലാവരും ഉള്‍പ്പെടുത്താറുണ്ട്. മണവാളനും രമണനും ശേഷം ട്രോളന്‍മാര്‍ എറ്റവുമധികം ഉപയോഗിച്ചത് ദശമൂലം ദാമുവിനെ ആയിരുന്നു.

    ദശമൂലം ദാമു ഹീറോ ആകുന്നു

    ദശമൂലം ദാമു ഹീറോ ആകുന്നു

    കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ദശമൂലം ദാമു ഹീറോയാകുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചട്ടമ്പിനാടിന്റെ സംവിധായകന്‍ ഷാഫി തന്നെയായിരുന്നു ഇക്കാര്യം എല്ലാവരെയും അറിയിച്ചിരുന്നത്. ദാമുവിനെ നായകനാക്കി അടുത്തു തന്നെ ഒരു സിനിമ വരുമെന്നാണ് ഷാഫി പറയുന്നത്. പുള്ളിയെ വെച്ച് ചെയ്യാന്‍ പറ്റിയ ഒരു കഥ കൈയ്യിലുണ്ടെന്നാണ് ഷാഫി പറഞ്ഞത്.

    ഷാഫി പറഞ്ഞത്

    ഷാഫി പറഞ്ഞത്

    സുരാജിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഭയങ്കര സന്തോഷത്തിലാണ്. പക്ഷേ എനിക്ക് ഇപ്പോള്‍ ഒരുപാട് കമിറ്റ്മെന്റ്‌സ് ഉണ്ട്. അതുകൊണ്ട് എങ്ങനെ ചെയ്യും എപ്പോള്‍ ചെയ്യുമെന്നതിനെക്കുറിച്ച് ചെറിയ സംശയമുണ്ട്. ഷാഫി പറയുന്നു. തിരക്കുകള്‍ ഒരുപാട് ഉണ്ടെങ്കിലും ക്ലാഷ് വരാത്ത രീതിയില്‍ സാഹചര്യം ഒത്തുവന്നാല്‍ ദാമുവിനെ നായകനാക്കി സിനിമ ചെയ്യും. ഷാഫി പറഞ്ഞു.

    എന്നെ മാന്യത പഠിപ്പിക്കാനായി ഒരുത്തനും വരേണ്ട! സാബുവിനോട് കട്ട കലിപ്പില്‍ ബഷീര്‍! വീഡിയോ വൈറല്‍എന്നെ മാന്യത പഠിപ്പിക്കാനായി ഒരുത്തനും വരേണ്ട! സാബുവിനോട് കട്ട കലിപ്പില്‍ ബഷീര്‍! വീഡിയോ വൈറല്‍

    മെഗാസ്റ്റാറിനെ തോല്‍പ്പിക്കാന്‍ പൃഥ്വിക്ക് കഴിയുമോ? കൂടെ പറപ്പറക്കുന്നു, നസ്രിയയുടെ വരവ് അനുഗ്രഹമായിമെഗാസ്റ്റാറിനെ തോല്‍പ്പിക്കാന്‍ പൃഥ്വിക്ക് കഴിയുമോ? കൂടെ പറപ്പറക്കുന്നു, നസ്രിയയുടെ വരവ് അനുഗ്രഹമായി

    English summary
    director shafi says about dashamoolam damu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X