ഇത് പൊളിക്കും! ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്?

By Midhun

ആന്റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സെംവിധാനം ചെയ്ത ചിത്രമായിരുന്നു സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ടിനുവിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ഇത്. ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരനായി ആന്റണി എത്തിയ ചിത്രമായിരുന്നു ഇത്. മലയാളത്തില്‍ അപൂര്‍വ്വമായി ഇറങ്ങാറുളള പ്രിസണ്‍ ബ്രെയ്ക്കിംഗ് ത്രില്ലറുകളിലൊന്നായിരുന്നു സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

തൊണ്ണൂറ് ശതമാനവും ജയിലില്‍ ചിത്രീകരിച്ച ചിത്രം ആദ്യം മുതല്‍ അവസാനം വരെ മടുപ്പിക്കാത്ത രീതിയിലുളള അവതരണമായിരുന്നുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്. ആന്റണിക്കു പുറമേ വിനായകനും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

swathantryam ardharathriyil

മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കുമിതെന്ന് ട്രെയിലര്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും എല്ലാം തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരുന്നത്. സംവിധായകന്‍ ബി.ഉണ്ണികൃഷ്മന്റെ ആദ്യ നിര്‍മ്മാണ സംരഭമായിരുന്നു ഈ ചിത്രം. ബിസി ജോഷിയും ബി.ഉണ്ണികൃഷ്ണനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. മാര്‍ച്ച് 31ന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച കളക്ഷനായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. താരങ്ങളുടെ പ്രകടനങ്ങള്‍ക്കു പുറമേ ടിനു പാപ്പച്ചന്റെ സംവിധാനമായിരുന്നു എല്ലാവരും എടുത്തു പറഞ്ഞിരുന്നത്. ആദ്യ ചിത്രം തന്നെ മികച്ച രീതിയില്‍ ഒരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്.

prithviraj

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ സിനിമയ്ക്കു ശേഷമുളള ടിനുവിന്റെ അടുത്ത ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ പൃഥ്വിരാജും ആന്റണി വര്‍ഗീസും നായകന്‍മാരാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ടിനു പൃഥ്വിരാജിനെ സമീപിച്ചിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ പുതിയ ചിത്രത്തെ സംബന്ധിച്ച് ടിനുവിന്റെ ഭാഗത്ത് നിന്ന് ഔദ്യാഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ ചിത്രത്തിന്റെ തമിഴ് റീമേക്കിനെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചിത്രത്തില്‍ ജീവ നായകനാവുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X