»   » കഥ കേള്‍ക്കാന്‍ കാമുകനെയും കൂടെക്കൂട്ടുന്നു; നയന്‍താരയ്ക്ക് സംവിധായകരുടെ മുന്നറിയിപ്പ്

കഥ കേള്‍ക്കാന്‍ കാമുകനെയും കൂടെക്കൂട്ടുന്നു; നയന്‍താരയ്ക്ക് സംവിധായകരുടെ മുന്നറിയിപ്പ്

Posted By: Rohini
Subscribe to Filmibeat Malayalam

നയന്‍താരയും യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയും തമ്മിലുള്ള പ്രണയം മാധ്യമങ്ങളും പാപ്പരാസികളും ആഘോഷമാക്കുകയാണ്. പൊതു ചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലുമൊക്കെ ഇരുവരെയും ഒരുമിച്ച് കാണുന്നത് വാര്‍ത്തയ്ക്ക് ശക്തി പകരുന്നു.

എന്നാല്‍ ഈ പ്രണയ ലീലയ്ക്ക് മുന്നറിയിപ്പുമായി എത്തിയിരിയ്ക്കുകയാണ് തമിഴിലെ ചില പ്രമുഖ സംവിധായകര്‍. പ്രണയമൊക്കെ ആവാം, പക്ഷെ അത് തങ്ങളുടെ സിനിമയില്‍ ഇടപെട്ടുകൊണ്ടാവരുത് എന്ന് ചില സംവിധായകര്‍ നയന്‍താരയ്ക്ക് മുന്നറിയിപ്പ് നല്‍കി എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുയുന്നു.

കഥ കേള്‍ക്കാന്‍ കൂടെ വിഘ്‌നേശും

നയന്‍താര ഇപ്പോള്‍ സിനിമയുടെ ചര്‍ച്ചയ്ക്ക് പോകുമ്പോഴും കഥ കേള്‍ക്കാന്‍ പോകുമ്പോഴും കാമുകന്‍ വിഘ്‌നേശ് ശിവയെയും കൂടെ കൂട്ടുമത്രെ.

കഥയില്‍ വിഘ്‌നേശ് ഇടപെടുമ്പോള്‍

കഥ കേള്‍ക്കുക മാത്രമല്ല, സംവിധായകന്‍ കൂടെയായ വിഘ്‌നേശ് ശിവ ആ കഥയില്‍ തെറ്റുകള്‍ പറയുകയും തിരുത്തുകയും ചെയ്യുമത്രെ. വിഘ്‌നേശ് പറയുന്നത് നയനും കേള്‍ക്കും

പൊറുതി മുട്ടിയ സംവിധായകര്‍

തങ്ങളുടെ സിനിമയില്‍ അനാവശ്യമായി ഇടപെടലുകള്‍ നടത്തുന്നതും തിരുത്തലുകള്‍ പറയുന്നതും സംവിധായകര്‍ക്ക് ഒട്ടും രസിക്കുന്നില്ലത്രെ. കഥ കേള്‍ക്കാന്‍ വരുമ്പോള്‍ ഇനി കാമുകനെ കൂടെക്കൂട്ടരുത് എന്ന മുന്നറിയിപ്പ് നയന് ചില സംവിധായകര്‍ നല്‍കി എന്നാണ് കേള്‍ക്കുന്നത്.

നയനും വിഘ്‌നേശും ഒന്നിയ്ക്കുന്ന പുതിയ ചിത്രം

അതേ സമയം നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താരയെ നായികയാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. അജിത്താണ് നായകന്‍. നയന്‍താര ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

English summary
Directors warning to Nayanthara about Vignesh Shiva

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam