ബ്ലൂവെയില്‍ കളിച്ച് മരിക്കാതെ എന്റെ സിനിമകള്‍ കണ്ടുകൂടെ എന്ന് സന്തോഷ് പണ്ഡിറ്റ്
ലോകത്തെ നടുക്കുന്ന ബ്ലൂവെയില്‍ ഗെയിം കേരളത്തിലും എത്തി എന്ന ഞെട്ടലിലാണ് മലയാളികള്‍. തിരുവനന്തപുരം സ്വദേശി മനോജ് ആത്മഹത്യ ചെയ്തത് ബ്ലൂവെയില്‍ ഗെയിമിന് ശേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ ഞെട്ടലില്‍ അല്പം ആശ്വാസം പകരാന്‍ സന്തോഷ് പണ്ഡിറ്റ്.
ബ്ലൂവെയില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്യാതെ തന്റെ പാട്ടുകളും വീഡിയോകളും കണ്ട് രസിക്കൂ എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഫേസ്ബുക്കിലൂടെ തമാശ രൂപേണയാണ് പണ്ഡിറ്റ് വിഷയത്തോട് പ്രതികരിച്ചത്. പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം...

എന്റെ പാട്ടുകളും സിനിമയും കാണൂ..
ബ്ലൂ വെയില്‍ എന്നൊരു ഗെയിം കളിച്ച് കുറേ പേര്‍ ആത്മഹത്യ ചെയ്യുന്നു എന്നു കേള്‍ക്കുന്നു. കഷ്ടം, ഇവര്‍ക്കൊക്കെ സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകള്‍ യൂട്യൂബില്‍ കണ്ടും, സിനിമകള്‍ കണ്ടും, അദ്ദേഹത്തിന്റെ വീരസാഹസിക കഥകളും, ലീലാ വിലാസങ്ങളും പരസ്പരം പറഞ്ഞു രസിച്ചൂടെ... കൂടെ പഴയ എന്റെ കുറേ ഫേസ്ബുക്ക് പോസ്റ്റുകളും വായിച്ചാല്‍ ബഹു കേമം.

രക്ഷിതാക്കളോട്
ഇവിടെ നമുക്ക് ഉത്തരവാദിത്വങ്ങള്‍ ചെയ്ത് ചെയ്ത് ജീവിക്കാനേ സമയമില്ല... മക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണും മറ്റും എല്‍ കെ ജിയില്‍ പഠിക്കുമ്പോഴേ വാങ്ങി കൊടുക്കുന്ന മാതാപിതാക്കള്‍ക്ക് മക്കളെ നല്ല ഉപദേശങ്ങളും, ശരിയും തെറ്റും ബോധ്യപ്പെടുത്തിയും വളര്‍ത്തിക്കൂടെ...(വിനാശകാലേ വിപരീത ഗെയിം)

മാധ്യമങ്ങളോട്
ദയവു ചെയ്ത് മാധ്യമങ്ങള്‍ (ചാനലുകാര്‍ പ്രത്യേകിച്ചും) ഇതിന് വാര്‍ത്താ പ്രാധാന്യം കൊടുക്കരുതേ.... ഇപ്പോള്‍ തുടങ്ങും രാത്രി ചര്‍ച്ച... ഗെയിം കളിച്ചവരുടെ രസകരമായ അനുഭവം സഹിതം- സന്തോഷ് പണ്ഡിറ്റ് എഴുതി
ഇതാണ് പോസ്റ്റ്
ഇതാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാസ്റ്റര്‍ പീസ് എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കൊപ്പമാണ് പണ്ഡിറ്റ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. പോസ്റ്റിന് കമന്റിടുന്നവര്‍ക്ക് നടന്‍ മറുപടി നല്‍കുന്നുമുണ്ട്


Click it and Unblock the Notifications