'സെലക്ടീവായിട്ടും ഭൂരിഭാ​ഗവും ഫ്ലോപ്പാണല്ലോ?'; ഷാഹിദ് മുതൽ സഞ്ജയ് ലീല ബെൻസാലിയെ വരെ വേണ്ടെന്ന് വെച്ച രശ്മിക!

മിക്കവാറും വിവാദങ്ങളിൽപ്പെടുന്ന താരമാണ് നടിയും മോഡലുമായ രശ്മിക മന്ദാന. വളരെ പെട്ടന്ന് കരിയറിന്റെ അത്യുന്നതിയിൽ എത്തി നിൽക്കുകയാണ് താരം. ഇരുപത്തിയേഴുകാരിയായ രശ്‌മി മന്ദാന ​ഗീത ​ഗോവിന്ദത്തിന്റെ റിലീസിന് ശേഷമാണ് ഏറ്റവും കൂടുതൽ ആരാധകരുള്ള നായിക നടിയായി മാറിയത്.

ആരും പ്രതീക്ഷിക്കാത്തൊരു വളർച്ചയാണ് സൗത്ത് ഇന്ത്യയിൽ രശ്മികയ്ക്കുണ്ടായത്. പിന്നീട് താരം പതിയെ ബോളിവുഡിലും ചുവടുറപ്പിച്ച് തുടങ്ങി. 2016ൽ ആരംഭിച്ച കരിയർ 2023ൽ എത്തി നിൽക്കുമ്പോൾ രശ്മിക ഏറ്റവും താരമൂല്യമുള്ള നടിയാണ്.

കരിയർ സ്കസസിലേക്ക് നീങ്ങുമ്പോഴും തുടരെ തുടരെ വിവാദങ്ങളും നടിക്ക് പിന്നാലെയുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് നടി നിരസിച്ച സിനിമകളുടെ ലിസ്റ്റ്.

Rashmika Mandanna

വിഖ്യാത സംവിധായകൻ സഞ്ജയ് ലീല ബെൻസാലി വരെ കാസ്റ്റ് ചെയ്യാൻ ചെന്നപ്പോൾ താരം നോ പറഞ്ഞ് തിരിച്ച് അയച്ചുവെന്നാണ് റിപ്പോർട്ട്. ഒട്ടനവധി വമ്പൻ താരങ്ങളുടെ സിനിമകൾ വേണ്ടെന്ന് വെച്ചിട്ടുണ്ട് രശ്മികയെന്നാണ് റിപ്പോർട്ടുകൾ. ഷാഹിദ് കപൂറിന്റെ ജേഴ്‌സിയിൽ നായികയായി അഭിനയിക്കാൻ അണിയറപ്രവർത്തകർ ആദ്യം തീരുമാനിച്ചിരുന്നത് നടി രശ്മിക മന്ദാനയെയായിരുന്നു.

എന്നാൽ ആ വേഷം ഇഷ്ടപ്പെടാതിരുന്ന നടി അവസരം നിഷേധിച്ചു. ശേഷമാണ് സീതാരാമം താരം മൃണാൽ ഠാക്കൂർ കാസ്റ്റ് ചെയ്യപ്പെട്ടത്. നാനി തെലുങ്കിൽ ചെയ്ത ജേഴ്സിയുടെ ബോളിവുഡ് റീമേക്കായിരുന്നു ഷാഹിദിന്റെ ജേഴ്സി.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന ആർ‌സി 15ൽ രാം ചരണിനൊപ്പം ഒരു വേഷം ചെയ്യാൻ രശ്മിക മന്ദനയെ അണിയറപ്രവർത്തകർ‌ സമീപിച്ചിരുന്നു. എന്നാൽ അവർ അത് നിരസിച്ചതോടെ കിയാര അധ്വാനിയുടെ സമീപിക്കാൻ അണിയറപ്രവർത്തകർ നിർബന്ധിതരാവുകയായിരുന്നു.

രശ്മികയുടെ ആദ്യ കന്നട സിനിമ കിർക്ക് പാർട്ടി ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിരുന്നു. കന്നടത്തിൽ രക്ഷിത് ഷെട്ടി നായകനായ സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തപ്പോൾ കാർത്തിക് ആര്യനാണ് നായകനായത്. രശ്മികയെ തന്നെ നായിക വേഷത്തിലേക്ക് എടുക്കാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്.

Rashmika Mandanna

എന്നാൽ നടിയോട് ഇക്കാര്യം പറഞ്ഞപ്പോൾ താൽപര്യമില്ലെന്ന് അറിയിച്ച് ഒഴിഞ്ഞുമാറിയെന്നാണ് റിപ്പോർട്ട്. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കിർക്ക് പാർട്ടി കന്നടയിൽ വലിയ ഓളമുണ്ടാ‌ക്കിയ സിനിമയായിരുന്നു. സിനിമയിലേക്ക് തനിക്ക് ഒരു എൻട്രി സമ്മാനിച്ച കിർക്ക് പാർ‌ട്ടി അണിയറപ്രവർത്തകരെ അടുത്തിടെ രശ്മിക തള്ളിപ്പറഞ്ഞത് വലിയ വാർത്തയായിരുന്നു.

ശേഷം കന്നടയിലെ ആരാധകർ രശ്മികയെ വെറുക്കുകയും താരത്തിനെതിരെ ഹേറ്റ് കാമ്പയിൻ നടത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ വളരെ അധികം ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു രശ്മിക മന്ദാന.

മാസ്റ്റർ സിനിമയിൽ വിജയ്ക്കൊപ്പം അഭിനയിക്കാൻ രശ്മികയെ സമീപിച്ചിരുന്നു ആദ്യം എന്നാണ് റിപ്പോർട്ട്. പക്ഷെ രശ്മിക മന്ദന വിസമ്മതിച്ചു. ശേഷം മാളവിക മോഹനൻ ചിത്രത്തിലേക്ക് എത്തി. മാസ്റ്ററിൽ വിജയിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച നടി പക്ഷെ അടുത്തിടെ വാരിസിലൂടെ വിജയിയുടെ നായികയായിരുന്നു.

വാരിസിലെ രശ്മികയുടെ കഥാപാത്രവും ഡാൻസുമെല്ലാം ഇപ്പോഴും ട്രെന്റിങാണ്. അതുപോലെ തന്നെ ബോളിവുഡിലെ ഹിറ്റ് മേക്കർ സഞ്ജയ് ലീല ബൻസാലി രശ്മികയെ തന്റെ ‍‍ഡ്രീം പ്രോജക്ടുകളിൽ ഒന്നിൽ അഭിനയിക്കാൻ വേണ്ടി കാസ്റ്റ് ചെയ്യാൻ തീരുമാനിക്കുകയും നടിയോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷെ നടി താൽപര്യം പ്രകടിപ്പിച്ചില്ല. ആരും കൊതിക്കുന്നതാണ് സഞ്ജയ് ലീല ബൻസാലി സിനിമകളിൽ ഒരു വേഷം ചെയ്യുക എന്നത്.

അങ്ങനെയുള്ള സാഹചര്യത്തിൽ‌ വന്ന് കേറിയ മഹാലക്ഷ്മിയെ രശ്മിക എന്തിന് തട്ടിതെറിപ്പിച്ചുവെന്നത് അവ്യക്തം. നടി റിജക്ട് ചെയ്ത സിനിമകളുടെ ലിസ്റ്റ് പുറത്ത് വന്നപ്പോൾ സിനിമാപ്രേമികൾ രശ്മികയെ പരിഹസിക്കുകയാണ് ചെയ്തത്. ഇത്രയേറെ സെലക്ടീവായിട്ടും ഭൂരിഭാ​ഗവും ഫ്ലോപ്പാണല്ലോ? എന്നാണ് നടിയോട് സിനിമാ ആസ്വാദകർ ചോദിക്കുന്നത്.

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X