ഹോളിവുഡ് ചിത്രത്തിലെ അവസരം നിരസിച്ച് വിക്രം! ചിത്രം വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണം ഇതായിരുന്നു?
തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിക്രം. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് ഫലിപ്പിക്കാനും തനിക്ക് കഴിയുമെന്ന് അദ്ദേഹം ഇതിനകം തന്നെ തെളിയിച്ചിരുന്നു. കഥാപാത്രത്തിനായി താരം നടത്തുന്ന തയ്യാറെടുപ്പുകളും ഏറെ ശ്രദ്ധേയമാണ്. പുതിയ ചിത്രമായ കടരം കൊണ്ടാനുമായാണ് വിക്രം ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ജൂലൈ 19ന് ചിത്രമെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അടുത്തിടെ ഹോളിവുഡ് സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തെ തേടിയെത്തിയിരുന്നു. സൂപ്പര്‍ താരത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ഭാഷാഭേദമില്ലാതെ അഭിനയിക്കാനും അംഗീകരിക്കപ്പെടാനുമായി ആഗ്രഹിക്കാത്ത താരങ്ങള്‍ വിരളമാണ്. മികച്ച അവസരമായിരുന്നിട്ടും വിക്രം അത് വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. അഭിനയ പ്രാധാന്യമില്ലാത്ത, താരതമ്യേന ചെറിയതുമായ വേഷമായിരുന്നു തനിക്ക് അവര്‍ നല്‍കാനിരുന്നതെന്ന് താരം പറയുന്നു. ഇതേക്കുറിച്ച് മനസ്സിലാക്കിയതിന് പിന്നാലെയായാണ് അദ്ദേഹം ചിത്രത്തോട് നോ പറഞ്ഞതും. അടുത്തിടെ അമിതാഭ് ബച്ചന്‍ ഒരു ഹോളിവുഡ് സിനിമയുമായി സഹകരിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്‍രെ കഥാപാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ആരാധകരെ നിരാശയിലാഴ്ത്തിയ സംഭവമായിരുന്നു ഇത്.

അന്യഭാഷയില്‍ നിന്നും അവസരം തേടിയെത്തുമ്പോള്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമൊക്കെ താരങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വിക്രം പറയുന്നു. അജയ് ഞ്ജാനമുത്തു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. ഇതിന് പിന്നാലെയായി മണിരത്‌നം ചിത്രത്തിലും താരം അഭിനയിക്കും. കടരം കൊണ്ടാന്റെ ട്രെയിലറും ചിത്രങ്ങളുമൊക്കെ പുറത്തുവന്നതോടെ ആരാധകരും പ്രതീക്ഷയിലാണ്.


Click it and Unblock the Notifications