'വിവാഹിതരായാൽ ഒരുപാട് ബുദ്ധിമുട്ടുകൾ വരും, വേർപിരിയാനുള്ള സാധ്യതയുണ്ട്'; വേണു സ്വാമിയുടെ പ്രവചനം ഫലിക്കുന്നു?

ഇരുപത് വർഷമായി ഇന്ത്യൻ സിനിമയിലെ അവിഭാജ്യഘടകങ്ങളിൽ ഒന്നും സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറുമാണ് നയൻതാര. ആരാധകരുടെ പ്രിയപ്പെട്ട നയൻസിനെ കുറിച്ച് പറയാൻ പ്രേത്യക ആമുഖങ്ങളുടെ ആവശ്യമില്ല. സൗത്ത് ഇന്ത്യയിലെ മാത്രമല്ല ബോളിവുഡിലെ വരെ സൂപ്പർ സ്റ്റാറുകളുടെ നായികയായി അഭിനയിച്ചിട്ടുണ്ട് പ്രേക്ഷകരുടെ നയൻസ്. നാൽപ്പതിൽ എത്തിയിട്ടും ഇപ്പോഴും വലിയ സിനിമകളിൽ നായികയായി അഭിനയിക്കുന്നുണ്ട്.

നയൻസിനെപ്പോലെ ഒരു ബി​ഗ് ബജറ്റ് സിനിമ ഒറ്റയ്ക്ക് ഷോൾ‌ഡറിൽ വഹിക്കാൻ കഴിവുള്ള നടിമാർ വിരളമാണ്. കരിയർ വെച്ച് നോക്കുമ്പോൾ പീക്ക് ലെവലിലാണെങ്കിൽ നടിയുടെ സ്വകാര്യ ജീവിതം അത്ര സുഖകരമായ അവസ്ഥയിൽ അല്ലെന്നാണ് റിപ്പോർട്ടുകൾ. എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുള്ള ഒന്നാണ് നയൻതാരയുടെ സ്വകാര്യ ജീവിതം.

Nayanthara  Vignesh Shivan

നയൻതാര സംവിധായകൻ വിഘ്നേഷ് ശിവനെ വിവാഹം ചെയ്തത് 2022 ജൂൺ ഒമ്പതിനാണ്. ഇന്ത്യൻ സിനിമ ഒന്നാകെ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ഇരുവരുടെയും ചെന്നൈയിൽ നടന്ന വിവാഹം. ആ സമയത്ത് പ്രശസ്ത ജ്യോതിഷിയായ വേണു സ്വാമി നയൻതാര-വിഘ്നേഷ് ശിവൻ വിവാഹ ജീവിതത്തെ കുറിച്ച് നടത്തിയ പ്രവചനങ്ങൾ വൈറലായിരുന്നു.

നയൻതാരയും വിഘ്നേഷും വിവാഹിതരായാൽ ജാതക പ്രകാരം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. നഷ്ടങ്ങൾ ഉണ്ടാകും. പിരിയാനുള്ള സാധ്യതയുമുണ്ടെന്നാണ് വേണു സ്വാമി അന്ന് പ്രവചിച്ചത്. ഇപ്പോൾ നടിയുടെ സ്വകാര്യ ജീവിതം അത്ര സുഖകരമായ അവസ്ഥയിൽ അല്ലെന്ന് റിപ്പോർട്ടുകൾ വരുമ്പോൾ വേണു സ്വാമിയുടെ പ്രവചനം സത്യമാകുകയാണോയെന്ന ആശയങ്കയാണ് ആരാധകർക്ക്.

വിവാഹത്തിനുശേഷം നയൻതാരയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. വാടക ഗർഭധാരണത്തിലൂടെ നയൻതാര രണ്ട് കുട്ടികളുടെ അമ്മയായി. അതിനുശേഷം നിരവധി വിവാദങ്ങളും കേസുകളും അതിന്റെ ഭാ​ഗമായി നടി നേരിട്ടു. കഴിഞ്ഞ ദിവസങ്ങളിലായി വിഘ്നേഷും നയൻതാരയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്.

അതിന് കാരണം നയൻതാരയുടെ നി​ഗൂഡത നിറഞ്ഞ സോഷ്യൽമീ‍ഡിയ പോസ്റ്റാണ്. മാത്രമല്ല വി​ഘ്നേഷ് ശിവനെ നയൻതാര അൺഫോളോ ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നയൻതാരയും വിഘ്നേഷും തെറ്റിപിരിയാൻ പോകുന്നുവെന്ന ​ഗോസിപ്പുകൾ കാട്ടുതീ പോലെയാണ് പടർന്നത്.

Nayanthara  Vignesh Shivan

എന്നാൽ അതേസമയം വിക്കി നയൻ സ്കിൻ എന്ന അവരുടെ സ്കിൻകെയർ ബ്രാൻഡ് സ്പോൺസർ ചെയ്യുന്ന ഷീ ബ്യൂട്ടി അവാർഡ്‌സിന്റെ' പ്രഖ്യാപന പോസ്റ്റർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ നയൻ‌താരയുടെ പോസ്റ്റർ ചിത്രം കാണാം. അതോടെ ആരാധകർ കൺഫ്യൂഷനിലായി. റൗഡി പിക്ചേഴ്സ് എന്ന നിർമാണ കമ്പനിയും ഒന്നിലേറെ ബിസിനസും നയൻ‌താര-വിഘ്നേഷ് ശിവൻ ദമ്പതികൾ നടത്തിപ്പോരുന്നുണ്ട്.

ഇതിൽ നയൻ സ്കിൻ എന്ന സ്കിൻ കെയർ ബ്രാൻഡും, ഫെമി നയൻ എന്ന സാനിറ്ററി പാഡ് സംരംഭവുമുണ്ട്. വിവാഹശേഷമാണ് നയൻ‌താര ബോളിവുഡ് പ്രവേശം നടത്തിയത്. ഷാരൂഖ് ഖാൻ നായകനായ നയൻതാരയുടെ ചിത്രം ജവാൻ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഏക മലയാളി നായികയാണ് നയൻ‌താര.

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X