»   » ഇല്യാനയ്‌ക്കൊപ്പമുള്ള ഫോട്ടോ പരസ്യമാക്കി കാമുകന്‍

ഇല്യാനയ്‌ക്കൊപ്പമുള്ള ഫോട്ടോ പരസ്യമാക്കി കാമുകന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മറ്റ് നായികമാരെ പോലെ പ്രണയമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് പക്ഷെ പറയില്ല എന്ന് പറയുന്ന ടൈപ്പല്ല ഇല്യാന ഡിക്രൂസ്. തന്റെ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചുമൊക്കെ നേരത്തെ തന്നെ ഇല്യാന വെളിപ്പെടുത്തിയതാണ്.

ആസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫറായ ആന്‍ഡ്ര്യൂ നീബോണാണ് ഇല്യാനയുടെ കാമുകന്‍. ഇപ്പോള്‍ ഇല്യാനയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പരസ്യമായിക്കിയിരിക്കുകയാണ് നീബോണ്‍.

Monaco is so beautiful and @ileana_official and I couldn't help but be "Mills and Boon" dramatic. What do you think the book title would be?

A photo posted by Andrew Kneebone Photography (@andrewkneebonephotography) on Jun 5, 2016 at 2:44am PDT

ഇല്യാനയുമൊത്ത് ആന്‍ഡ്ര്യൂ നീബോണ്‍ നില്‍ക്കുന്ന വളരെ മനോഹരമായ ഒരു ചിത്രം. തൂവെള്ള നിറമുള്ള വസ്ത്രവും, അലസമായി പാറുന്ന മുടിയും... ചിത്രത്തില്‍ ഇല്യാന അതി സുന്ദരിയാണ്.

മൊണോക്കോയില്‍ അവധിക്കാലം ചെലവഴിയ്ക്കുന്നതിനിടെ പകര്‍ത്തിയ ഫോട്ടോയാണിത്. ഇല്യാനയും തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നീബോണിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇട്ടിട്ടുണ്ട്. പക്ഷെ അത് ബ്ലാക്ക് ആന്റ് വൈറ്റാണ്.

2014 ലാണ് ഇരുവരും പ്രണയം ലോകത്തെ അറിയിച്ചത്. ട്വിറ്ററിലൂടെ നിബോണാണ് പ്രണയ രഹസ്യം പരസ്യമാക്കിയത്. ഹാപ്പി എന്റിങ് എന്ന ചിത്രത്തില്‍ അതിഥി താരമായി ആന്‍ഡ്ര്യൂ നിബോണ്‍ അഭിനയിച്ചിരുന്നു

English summary
Don’t miss Ileana D’Cruz’s adorable pictures with boyfriend Andrew Kneebone

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam