ഭാഗ്യലക്ഷ്മിയുടെ വിവാഹമോചനത്തിന് കാരണം പ്രണയം?

By Gokul

കൊച്ചി: ശബ്ദംകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വിവാഹമോചനത്തിന് വഴിവെച്ചത് വിവാഹ ബന്ധത്തിന് അപ്പുറത്തുള്ള പ്രണയമാണോ? ആണെന്നാണ് അവരുടെ ഭര്‍ത്താവും ഛായാഗ്രാഹകനും സംവിധായകനുമായ രമേഷ് കുമാര്‍ പറയുന്നത്. വായനക്കാര്‍ സ്വീകരിച്ച ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍ എന്ന ആത്മകഥ പുറത്തിറങ്ങിയപ്പോഴാണ് രമേഷ് കുമാര്‍ വിവാഹമോചനത്തിനുള്ള കാരണം വ്യക്തമാക്കിയത്.

1985ല്‍ പ്രണയിച്ച് വിവാഹിതരായ ഭാഗ്യലക്ഷ്മിയും രമേഷ് കുമാറും കഴിഞ്ഞദിവസമാണ് വിവാഹമോചനം നേടിയത്. വര്‍ഷങ്ങളായി മക്കളുമൊത്ത് ഭാഗ്യലക്ഷ്മി ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. അടുത്തിടെയാണ് കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കുന്നത്. ഭര്‍ത്താവിന്റെ ബഹുമാനക്കുറവും പരസ്പരം പൊരുത്തപ്പെടാനാകാത്ത മറ്റു സംഗതികളുമാണ് വേര്‍പിരിയലിന് ഭാഗ്യലക്ഷ്മി കാരണമായി പറയുന്നത്.

bhagyalakshmi

പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയെ താന്‍ പ്രണയിച്ചിരുന്നെന്ന് ഭാഗ്യലക്ഷ്മി ഒരു കോളേജ് പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കല്യാണം ഉറപ്പിച്ചതിനാല്‍ പ്രണയം പുറത്തുപറയാതിരിക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു. കൈരളിയിലെ ജെബി ജെങ്ഷന്‍ എന്ന പരിപാടിയിലും പ്രണയത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി സൂചിപ്പിച്ചിരുന്നു. എന്നാല്‍ കാമുകന്റെ പേര് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയില്ല.

ഡബ്ബിംഗില്‍ പകരംവെയ്ക്കാനില്ലാത്ത കലാകാരിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോള്‍ ചാനലുകളില്‍ അവതാരകയായും പ്രത്യക്ഷപ്പെടാറുണ്ട്. സ്ത്രീപക്ഷ നിലപാടുകളുമായി പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന ഇവര്‍ വിവാദങ്ങളില്‍ ചെന്നു ചാടാറുമുണ്ട്. ഭാഗ്യലക്ഷ്മിയുടെ ആത്മകഥ സ്വരഭേദങ്ങള്‍ അടുത്തകാലത്തിറങ്ങിയ മികച്ച പുസ്തകമായാണ് വിലയിരുത്തപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X