മെലിഞ്ഞുണങ്ങിയ ദുല്‍ഖര്‍, ഈ കോലം രാജീവ് രവി ചിത്രത്തിന് വേണ്ടി
ചാര്‍ലി എന്ന ചിത്രത്തിലെ ചുറുചുറുക്കുള്ള ലുക്കിന് ശേഷം ഇപ്പോള്‍ ദുല്‍ഖറിന്റെ ഒരു ശോഷിച്ച ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഡിക്യുവിന് ഇതെന്തു പറ്റി. വല്ല ശാരീരികാസ്വസ്തതകളും ഉണ്ടോ എന്ന് ശങ്കിച്ചു നില്‍ക്കുകയാണ് ആരാധകര്‍. ഇടയില്‍ പനിയായി നാല് ദിവസം കിടപ്പിലാണെന്നും കേട്ടു.
എന്നാല്‍ സംഭവം അതൊന്നുമല്ല. പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത് ഇങ്ങനെയാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മാട്ടി പാടം എന്ന ചിത്രത്തിന് വേണ്ടി 15 കിലോ ശരീരഭാരം കുറച്ചത്രെ കുഞ്ഞിക്ക.

മെലിഞ്ഞുണങ്ങിയ ദുല്‍ഖര്‍, ഈ കോലം രാജീവ് രവി ചിത്രത്തിന് വേണ്ടി
ഇതാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രത്തിലെ കോലം. പതിനഞ്ച് കിലോ ശരീരഭാരം കുറച്ചു ദുല്‍ഖര്‍.

മെലിഞ്ഞുണങ്ങിയ ദുല്‍ഖര്‍, ഈ കോലം രാജീവ് രവി ചിത്രത്തിന് വേണ്ടി
രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മാട്ടി പാടം എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ വേഷം. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്

മെലിഞ്ഞുണങ്ങിയ ദുല്‍ഖര്‍, ഈ കോലം രാജീവ് രവി ചിത്രത്തിന് വേണ്ടി
എണ്‍പതുകളിലെ കഥയാണ് സിനിമ പറയുന്നത്. ദുല്‍ഖറിന്റെ വേഷം സംബന്ധിച്ച കാര്യം ഇപ്പോള്‍ രഹസ്യമാണ്. മോഡലിങ് രംഗത്തു നിന്നും വരുന്ന ഷോണ്‍ റോമി എന്ന പുതുമുഖ താരം ദുല്‍ഖറിന്റെ നായികയായെത്തുന്നു

മെലിഞ്ഞുണങ്ങിയ ദുല്‍ഖര്‍, ഈ കോലം രാജീവ് രവി ചിത്രത്തിന് വേണ്ടി
സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലിയാണ് ഇനി ദുല്‍ഖറിന്റേതായി റിലീസിന് തയ്യാറാവുന്ന ചിത്രം. രാജീവ് രവിയുടെ ചിത്രം പൂര്‍ത്തിയായാല്‍ ദുല്‍ഖര്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലേക്ക് കടക്കും

Click it and Unblock the Notifications