»   » ചാര്‍ലി ലുക്കില്‍ ദുല്‍ഖറിന്റെ വടംവലി വൈറലാകുന്നു

ചാര്‍ലി ലുക്കില്‍ ദുല്‍ഖറിന്റെ വടംവലി വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ പ്രേമം സ്റ്റൈല്‍ താടിയൊക്കെ പോയി. ഇപ്പോള്‍ തരംഗം കുഞ്ഞിക്കയുടെ ചാര്‍ലി ലുക്കാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തില്‍ കോട്ടയം കുഞ്ഞച്ചന്റെ ലുക്കിലാണോ ദുല്‍ഖറിന്റെ വരവെന്ന് സന്ദേഹമുണ്ട്.

ഓണത്തിന് ലൊക്കേഷനില്‍ നടന്ന വടം വലിയൊക്കെ കണ്ടപ്പോള്‍ ദുല്‍ഖര്‍ സല്‍മാനില്‍ ഒരു കോട്ടയം കുഞ്ഞച്ചനെ കണ്ടു. മുണ്ടൊക്കെയുടുത്ത് കൂളിഗ്ലാസ് വച്ചുള്ള ആ നിത്തമുണ്ടല്ലോ, അതാണ് മാസ്.


dulqar-onam

ഇത്തവണത്തെ ദുല്‍ഖറിന്റെ ഓണം ചാര്‍ലിയുടെ ലൊക്കേഷനിലായിരുന്നു. ഓണത്തോട് അനുബന്ധിച്ച നടത്തിയ പരിപാടികളിലൊക്കെ ദുല്‍ഖരും പങ്കാളിയായി. അതിന്റെ ദൃഷ്ടാന്തമാണ് മുകളില്‍ കാണുന്ന ഈ ഫോട്ടോ.


എന്തായാലും ചാര്‍ലിച്ചായന്റെ വടംവടി ഫേസ്ബുക്കില്‍ ഹിറ്റായി. കോട്ടയം കുഞ്ഞച്ചന്റെ പിന്മുറക്കാരനെന്ന് പറഞ്ഞാണ് പലരും ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ ചാര്‍ലി എന്ന ചിത്രത്തിനും കോട്ടയം കുഞ്ഞച്ചനും യാതൊരു തര ബന്ധവുമില്ലെന്നാണ് വാസ്തവം.

English summary
Dulquar Salman's tug of war from Charlie location for Onam celebration
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam