മറിയം നിലവിളിച്ചു കരഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ മമ്മൂട്ടി, ഇതെന്തൊരു ഗൗരവം

By Aswini

ഇക്കഴിഞ്ഞ ഒരു ദിവസമാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ മകള്‍ മറിയവും വാപ്പച്ചി മമ്മൂട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വാചാലനായത്. ഏത് കരച്ചിലിലും, വാപ്പച്ചിട്ടുടെ വഞ്ചിപ്പാട്ട് (വെണ്ണിലാ ചന്ദനക്കിണ്ണം...) കേട്ടാല്‍ മകള്‍ ഉറങ്ങുമെന്നാണ് താരപുത്രന്‍ പറഞ്ഞത്. എന്നാലിതാ മറിയത്തിന്റെ നിലവിളി കേട്ടിട്ടും ഗൗരവം വിടാതെ ഇരിയ്ക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

വാപ്പച്ചി ദുല്‍ഖറിന്റെ മടിയിലിരുന്ന് കരഞ്ഞു നിലവിളിക്കുകയാണ് കുഞ്ഞു മറിയം. തൊട്ടടുത്ത് ഉമ്മച്ചി അമാല്‍ ഉണ്ടെങ്കിലും മറിയത്തെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. മുന്‍നിരയില്‍ തൊട്ടു മുന്നിലായി ഉപ്പൂപ്പയും ഉണ്ട്. കൊച്ചുമോളുടെ കരച്ചില്‍ കേട്ടിട്ടും ഒന്ന് തിരിഞ്ഞു നോക്കുന്നത് പോലുമില്ല ഉപ്പൂപ്പ! താടിയ്ക്ക് കൈ കൊടുത്ത് ഗൗരവത്തില്‍ ഇരിക്കുകയാണ് മെഗാസ്റ്റാര്‍ ഉപ്പൂപ്പ.

dulquer

ഇപ്പോള്‍ മമ്മൂട്ടിയ്ക്കും ദുല്‍ഖറിനുമൊപ്പം സ്റ്റാറായി മാറിയിരിയ്ക്കുകയാണ് കുഞ്ഞു മറിയമും. മറിയം ഉണ്ടായപ്പോള്‍ ദുല്‍ഖറിന്റെ കുഞ്ഞുമാലാഖയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. മറിയം ദുല്‍ഖറിനെ പോലെ തന്നെയാണെന്ന് ആരാധകര്‍ പറയുന്നു. വലുതാവുമ്പോള്‍ ഉപ്പയുടെയും ഉപ്പൂപ്പയുടെയും പാരമ്പര്യം പിന്തുടര്‍ന്ന് മറിയം സിനിമയിലെത്തുമോ എന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X