»   » ദുല്‍ഖറിന് ഏറ്റവും ഇഷ്ടപ്പെട്ട ഷക്കീല ചിത്രമേത്, ലിപ് ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന നടി ആര് ?

ദുല്‍ഖറിന് ഏറ്റവും ഇഷ്ടപ്പെട്ട ഷക്കീല ചിത്രമേത്, ലിപ് ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന നടി ആര് ?

By: Rohini
Subscribe to Filmibeat Malayalam

ഒരു തമിഴ് ചാനല്‍ പരിപാടിയ്ക്ക് പോയപ്പോഴാണ് മലയാളത്തിന്റെ താര പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇത്തരം ഭീകരമായ ചോദ്യങ്ങളെ നേരിടേണ്ടി വന്നത്. എന്നാല്‍ ചോദ്യങ്ങളില്‍ നിന്നെല്ലാം വളരെ വിദഗ്ദമായി ദുല്‍ഖര്‍ തലയൂരി.

എല്ലാ ആവശ്യത്തിനും ദുല്‍ഖര്‍ വേണം, എന്നാലും കുറ്റം മാത്രം; സത്യന്‍ അന്തിക്കാട് പറഞ്ഞത്

ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ് സീ ടീവിയില്‍ എത്തിയതായിരുന്നു ദുല്‍ഖര്‍. തമിഴില്‍ ശ്രദ്ധേയനായ റോബോ ശങ്കറാണ് ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത്. ഉത്തരങ്ങള്‍ ശരിയായി പറഞ്ഞില്ലെങ്കില്‍ എന്തെങ്കിലും ശിക്ഷ നല്‍കും. അല്പം പഴയ ഈ ചോദ്യോത്തരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്... എന്തൊക്കെയാണ് ചോദ്യങ്ങളെന്ന് നോക്കാം

കൂടെ അഭിനയിക്കാന്‍ ഇഷ്ടമല്ലാത്ത നടി

എത്ര കോടികള്‍ തന്നാലും ഈ നടിയോടൊപ്പം അഭിനയിക്കില്ല എന്ന് ഏത് നടിയെ കുറിച്ച് പറയും എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഈ ചോദ്യത്തിന് ഉത്തരമില്ല എന്നും, എന്ത് ശിക്ഷ തന്നാലും വാങ്ങിക്കൊള്ളാം എന്നും ദുല്‍ഖര്‍ പറഞ്ഞു.

കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന നടി

കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന നടി ആരാണെന്ന് ചോദിച്ചപ്പോള്‍, എനിക്ക് തിരിച്ച് വീട്ടില്‍ പോകേണ്ടതാണെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. ഒരു തമാശയ്ക്ക് പറയാന്‍ പറഞ്ഞപ്പോള്‍ കാജോളിന്റെ പേര് പറഞ്ഞു. കാജല്‍ അഗര്‍വാള്‍ ആണെങ്കിലും ഡിക്യുവിന് ഓകെ.

ലിപ് ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നത്?

ഏത് നടിയ്‌ക്കൊപ്പം ലിപ് ലോക്ക് ചെയ്യാനാണ് ആഗ്രഹം എന്നായിരുന്നു അടുത്ത ചോദ്യം. അത്തരം രംഗങ്ങളില്‍ താന്‍ അഭിനയിക്കില്ല എന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്ന് പറഞ്ഞ് ദുല്‍ഖര്‍ തലയൂരി

ഭയന്ന അഭിനയം

ഏത് അഭിനേതാവിന്റെ അഭിനയം കണ്ടപ്പോഴാണ് ഭയം തോന്നിയത് എന്ന ചോദ്യത്തിന് ശിവകാര്‍ത്തികേയന്‍ എന്നായിരുന്നു ദുല്‍ഖറിന്‍ഖെ മറുപടി

ഇഷ്ടപ്പെട്ട ഷക്കീല ചിത്രം

കണ്ടതില്‍ ഇഷ്ടപ്പെട്ട ഷക്കീല ചിത്രം ഏതാണെന്നായി റോബോ ശങ്കറിന്റെ അടുത്ത ചോദ്യം. ഞാന്‍ ഷക്കീലയുടെ ഒരു സിനിമ പോലും കണ്ടിട്ടില്ല എന്ന് പറഞ്ഞ് ആ ചോദ്യത്തില്‍ നിന്നും ദുല്‍ഖര്‍ രക്ഷപ്പെട്ടു.

വീഡിയോ കാണാം

രസകരമായ ആ വീഡിയോ കാണൂ..

English summary
Dulquer Salmaan Answering Robo Shanker's Questions
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam