ദുല്‍ഖര്‍ നിവിന്റെ സ്റ്റൈല്‍ പിന്തുടരുന്നു!!
ഇപ്പോള്‍ കേരളത്തില്‍ നിവിന്‍ പോളി സ്‌റ്റൈലാണ് ഫാഷന്‍. പ്രേമത്തിലെ നിവിന്‍ പോളിയുടെ താടിയും മീശയും വളര്‍ത്തിയ സ്‌റ്റൈലിലാണ് കേരളത്തിലെ ആമ്പിള്ളേരുടെ ഇപ്പോഴത്തെ സ്‌റ്റൈല്‍ ട്രെന്റ്.
ദുല്‍ഖര്‍ സല്‍മാനും തന്റെ അടുത്ത സുഹൃത്ത് നിവിന്റെ സ്റ്റൈല്‍ പിന്തുടരുന്നു എന്നതാണ് പുതിയ വാര്‍ത്ത. അടുത്തിടെ ഒരു സിനിമാ സെറ്റിലെ ദുല്‍ഖറിന്റെ ഗെറ്റപ്പ് കണ്ട പലരും ഞെട്ടി. പ്രേമത്തിലെ നിവിന്റെ അതേ ലുക്ക്.

എന്നാല്‍ നിവിന്റെ സ്റ്റൈല്‍ വെറുതേ സ്വീകരിച്ചതല്ലെന്നാണ് കേള്‍ക്കുന്നത്. മര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ദുല്‍ഖറിന്റെ ഗെറ്റപ്പാണത്രെ ഇത്. തീര്‍ത്തും വ്യത്യസ്തനായിട്ടാണത്രെ ദുല്‍ഖര്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തിലെത്തുന്നത്.
ആദ്യകാല നടന്മാരെ അപേക്ഷിച്ച്, പുതുമുഖ താരങ്ങള്‍ പലപ്പോഴും അവരുടെ സ്‌റ്റൈല്‍ കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും പുമുഖ താരങ്ങളുടെ സ്റ്റൈല്‍ പലപ്പോഴും ശ്രദ്ധപിടിച്ചുപറ്റുന്നു.
ദുല്‍ഖര്‍ സല്‍മാനിലേക്കെത്തുമ്പോള്‍, സിനിമയിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും വളരെ സ്‌റ്റൈലിഷാണ് ദുല്‍ഖര്‍. സ്‌റ്റൈലിന്റെ കാര്യത്തില്‍ ദുല്‍ഖര്‍ വാപ്പച്ചി മമ്മൂട്ടിയുടെ വഴിയാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. ഒടുവില്‍ റിലീസ് ചെയ്ത ഓകെ കണ്‍മണിയിലെയെും 100 ഡെയ്‌സ് ഓഫ് ലവ്വിലെയും ദുല്‍ഖറിന്റെ ഗെറ്റപ്പ് പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിരുന്നു.
മാര്‍ട്ടിന്റെ ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തനായിട്ടായിരിക്കും ദുല്‍ഖര്‍ എത്തുന്നത് എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്ന ഈ ലുക്ക്. അപര്‍ണ ഗോപിനാഥും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖ നടിയായിരിക്കും ദുല്‍ഖറിന്റെ നായിക.


Click it and Unblock the Notifications