മോഹന്‍ലാലിന്റെ പവിത്രത്തിന് തമിഴ് റീമേക്കൊരുങ്ങുന്നു! നായകനായെത്തുന്നത് ദുല്‍ഖര്‍ സല്‍മാനോ? കാണൂ!

Recommended Video

ചേട്ടച്ചനാകുവാൻ നമ്മുടെ കുഞ്ഞിക്ക | filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് പവിത്രം. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത സിനിമ 1994 ഫെബ്രുവരിയിലായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മോഹന്‍ലാല്‍, ശോഭന, ശ്രീവിദ്യ, തിലകന്‍, ശ്രീനിവാസന്‍, നെടുമുടി വേണു തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. വാര്‍ധക്യത്തിലേക്ക് കടക്കുന്നതിനിടയില്‍ ഗര്‍ഭിണിയായ അമ്മ പ്രസവത്തെത്തുടര്‍ന്ന് മരിച്ച് പോവുകയും സഹോദരിയെ മകളായി വളര്‍ത്തിയ ചേട്ടച്ഛനും അക്കാലത്ത് മനസ്സിലൊരു വിങ്ങലായി നിറഞ്ഞിരുന്നുവെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ പവിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

25 വര്‍ഷത്തിന് ശേഷമാണ് സിനിമയ്ക്ക് റീമേക്ക് ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാനോ ശിവകാര്‍ത്തികേയനോ ആയിരുക്കും നായകനായി എത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മധ്യവയസ്‌കരായ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിക്കുന്നതും അതിനിടയില്‍ മുതിര്‍ന്ന മക്കളുടെ പെരുമാറ്റത്തെക്കുറിച്ചുമൊക്കെ പ്രതിപാദിച്ച ബോളിവുഡ് ചിത്രമായ ബദായി ഹോവിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയ സിനിമയൊരുക്കിയത് ആയുഷ് ഖുറാനയായിരുന്നു.

Dulquer Salmaan

ബോളിവുഡില്‍ വിജയിച്ചതിന് പിന്നാലെയായാണ് ഇതേ പ്രമേയവുമായെത്തിയ പവിത്രത്തിന് റീമേക്ക് ഒരുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ തമിഴകത്തുനിന്നും പുറത്തുവന്നത്. തമിഴ് മാത്രമല്ല സിനിമയ്ക്ക് തെലുങ്ക് റീമേക്കും ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. മോഹന്‍ലാലിന്‍രെ ക്ലാസിക് ചിത്രത്തിന്‍രെ റീമേക്കുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുമോയെന്നറിയാനായി ഇനിയുമേറെ കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X