»   » കല്യാണ പെണ്ണും ചെക്കനും ക്യാമറയ്ക്ക് പോസ് കൊടുക്കുമ്പോള്‍ ദുല്‍ഖറും ഭാര്യയും പെട്ടുപോയി !!

കല്യാണ പെണ്ണും ചെക്കനും ക്യാമറയ്ക്ക് പോസ് കൊടുക്കുമ്പോള്‍ ദുല്‍ഖറും ഭാര്യയും പെട്ടുപോയി !!

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞുള്ള ഓട്ട്‌ഡോര്‍ ഷൂട്ടിങ് നടക്കുകയാണ്. ഒരു ഹോട്ടലിന്റെ ലോബിയില്‍ ഇരുന്നു കല്ല്യാണ പെണ്ണും ചെക്കനും ക്യാമറയ്ക്ക് പോസ് കൊടുക്കുന്നു. അപ്പോഴാണ് ഫ്രെയിമിലേക്ക് ഒരു സൂപ്പര്‍താരം നടന്ന് വന്നത്. ക്യാമറമാന്‍ എന്ത് ചെയ്യും. ചെറുക്കനെയും പെണ്ണിനെയും ഫോക്കസ് ചെയ്യുമോ. അതോ ആ സൂപ്പര്‍ താരത്തെ ഫോക്കസ് ചെയ്യുമോ??

ചോദിക്കാനൊന്നുമില്ല, ക്യാമറമാന്റെ കണ്ണുകള്‍പോലെ തന്നെ ക്യാമറയും അങ്ങോട്ടേക്ക് ചാഞ്ഞു. ദുല്‍ഖര്‍ സല്‍മാനും ഭാര്യയുമാണ് അപ്രതീക്ഷിതമായി കല്യാണ വീഡിയോയിലേക്ക് കയറി വന്ന താരങ്ങള്‍. തീര്‍ത്തും സാധാരണമായി ഭാര്യയോട് സംസാരിച്ചുകൊണ്ട് ദുല്‍ഖര്‍ നടന്ന് പോയി.

dulquer-salmaan-mass-entry

ദുല്‍ഖറും ഭാര്യയും നടന്ന് ഫ്രെയിമില്‍ നിന്ന് മാറിയപ്പോഴാണ് ക്യാമറമാന്‍ കല്ല്യാണ ചെക്കനെയും പെണ്ണിനെയും ഓര്‍ത്തത്. ദുല്‍ഖര്‍ ഫ്രെയിമിലേക്ക് വന്ന ഭാഗം നല്ല സ്ലോമോഷനില്‍ വീഡിയോയില്‍ കാണിക്കുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

സിനിമയ്‌ക്കെല്ലാം അപ്പുറത്ത് ദുല്‍ഖര്‍ ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരു വലിയ ആഗ്രഹം?

ഫിലിം ഫാക്ടറി എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 3000 അധികം ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തു. നാലായിരത്തിലധികം ലൈക്കുകള്‍. വളരെ മനോഹരമായ ആ വീഡിയോ ഒന്ന് കാണാം

English summary
Dulquer Salmaan Mass Entry in Wedding Photoshot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam