»   » ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ ദുല്‍ഖറും പ്രതികരിച്ചു, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം!!

ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ ദുല്‍ഖറും പ്രതികരിച്ചു, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം!!

Posted By: Rohini
Subscribe to Filmibeat Malayalam

നടന്‍ ദിലീപിന്റെ അറസ്റ്റില്‍ ഇനിയും പ്രതികരിക്കാത്ത പ്രമുഖ താരങ്ങളുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെ പലരും ഇപ്പോഴും ദിലീപിനെതിരെ സംസാരിക്കാന്‍ ഭയക്കുന്നു എന്നൊരു സംസാരം സത്യമാണെന്ന് തോന്നുന്നത് അപ്പോഴാണ്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ഇന്ദ്രജിത്ത്, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ പോലുള്ള യുവതാരങ്ങളൊന്നും വാ തുറന്നിട്ടില്ല.

പൃഥ്വിരാജ് ഭീഷണിപ്പെടുത്തി, മമ്മൂട്ടി ഞെട്ടി... അരുതെന്ന് മോഹന്‍ലാല്‍ തടഞ്ഞു!!

വിഷയത്തില്‍ ശക്തമായി പ്രതികരിച്ച ഒരേ ഒരു യുവതാരം പൃഥ്വിരാജ് മാത്രമാണ്. തുടക്കത്തില്‍ ആസിഫ് അലി ദിലീപിനൊപ്പം ഇനി അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞെങ്കിലും, മണിക്കൂറുകള്‍ക്കകം അത് തിരുത്തി. ഇപ്പോഴിതാ വിഷയത്തില്‍ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രതികരിച്ചതായി വാര്‍ത്തകള്‍.

ഞാനാളല്ല

നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ചും ദിലീപ് അറസ്റ്റിലായതിനെ കുറിച്ചും ചോദിച്ചപ്പോള്‍, ഈ സംഭവത്തെ കുറിച്ച് പറയാന്‍ താന്‍ ആളല്ല എന്നായിരുന്നുവത്രെ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ പ്രതികരണം.

കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ

കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ട എന്ന് പറഞ്ഞ താരപുത്രന്‍, നിരപരാധികള്‍ ആരും തന്നെ ശിക്ഷിക്കപ്പെടരുത് എന്നാണ് തന്റെ ആഗ്രഹം എന്നും പ്രതികരിച്ചു. കോടതിയുടെ നീതി പൂര്‍വ്വമായുള്ള വിധിക്ക് ഞാനും കാത്തിരിയ്ക്കുന്നു എന്ന് ദുല്‍ഖര്‍ പറഞ്ഞു.

ജയസൂര്യയുടെ പ്രതികരണം

ദിലീപ് ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ പ്രതികരണം ചോദിക്കുമ്പോള്‍ പല താരങ്ങളും ഒഴിഞ്ഞു മാറുകയാണ്. നടന്‍ ജയസൂര്യയോട് പ്രതികരണം ആരാഞ്ഞപ്പോള്‍ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കൈകൂപ്പി കാണിച്ചു.

ആസിഫ് അലി പറഞ്ഞത്

തുടക്കത്തില്‍ ദിലീപിനെതിരെ ശക്തമായി പ്രതികരിച്ച നടനാണ് ആസിഫ് അലി. തന്റെ സുഹൃത്തിനെ ആക്രമിച്ച നടനൊപ്പം ഇനി അഭിനയിക്കില്ല എന്ന് പോലും ആസിഫ് പറഞ്ഞിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ആസിഫ് അത് തിരുത്തി. ദിലീപേട്ടനൊപ്പം എന്നാണ് പിന്നെ പറഞ്ഞത്.

പൃഥ്വിയ്ക്ക് ഒരു അഭിപ്രായം

തുടക്കം മുതല്‍ പൃഥ്വിരാജ് തന്റെ നിലപാടില്‍ ഉറച്ചു നിന്നു. നടിയെ ആക്രമിച്ചവര്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് പൃഥ്വി പറഞ്ഞത്. അറസ്റ്റിലായ പശ്ചാത്തലത്തില്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ മുന്‍കൈ എടുത്തത് പൃഥ്വിയാണെന്നും വാര്‍ത്തകളുണ്ട്.

English summary
Dulquer Salmaan reaction on Dileep's arrest

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X