കുഞ്ഞിക്ക വീണ്ടും മിന്നിച്ചു.. ദുല്‍ഖറിന്റെ ചാര്‍ലി 2 വരുന്നു? കേരള സ്ട്രീറ്റ് എന്താണെന്ന് മനസിലായോ?

Recommended Video

ദുല്‍ഖറിന്റെ ചാര്‍ലി 2 വരുന്നു | Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകനും അന്യഭാഷ സിനിമകളില്‍ കൂടി സജീവമായിരിക്കുകയാണ്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് സിനിമ കഴിഞ്ഞ ആഴ്ചയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മഹാനടി എന്ന പേരില്‍ നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ തിയറ്ററുകൡ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.

ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന അടുത്ത രണ്ട് സിനിമകള്‍ ബോളിവുഡിലും ഒരെണ്ണം തമിഴിലുമാണ്. ദുല്‍ഖറിന് കൈ നിറയെ സിനിമകളുണ്ടെങ്കിലും മലയാളികള്‍ക്ക് നിരാശയായിരുന്നു. മലയാളത്തിലേക്ക് എന്ന് വരുമെന്ന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് അപ്രത്യക്ഷിതമായി ഒരു സര്‍പ്രൈസ് കിട്ടിയിരിക്കുകയാണ്.

 ദുല്‍ഖറിന്റെ തിരക്കുകള്‍..

ദുല്‍ഖറിന്റെ തിരക്കുകള്‍..

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച സോളോ ആയിരുന്നു മലയാളത്തില്‍ അവസാനമായി റിലീസിനെത്തിയ സിനിമ. ശേഷം അന്യഭാഷ സിനിമകളിലേക്ക് ചുവടുമാറ്റം നടത്തിയ കുഞ്ഞക്കയ്ക്ക് ഈ വര്‍ഷം മലയാള ചിത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. തെലുങ്കിലെ മഹാനടിയില്‍ ജെമിനി ഗണേശനായി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ദുല്‍ഖര്‍ നടത്തിയത്. സിനിമ തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ മറ്റൊരു താരപുത്രനുമായി ദുല്‍ഖറിന്റെ സിനിമ വരുന്നതായിട്ടും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി...

രാംചരണിനൊപ്പം

രാംചരണിനൊപ്പം

തെലുങ്കിലെ മെഗാസ്റ്റാറിന്റെ മകനും നടനുമായ രാംചരണിനൊപ്പം ദുല്‍ഖര്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കെഎസ് രവിചന്ദ്രയാണ് താരപുത്രന്മാരെ നായകന്മാരാക്കി ഒരു മാസ് സിനിമ സംവിധാനം ചെയ്യുന്നതെന്നും കെ ചക്രവര്‍ത്തി തിരക്കഥ എഴുതുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍. ഇവര്‍ക്കൊപ്പം തമിഴിലെ ഒരു പ്രമുഖ താരം കൂടി സിനിമയില്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഔദ്യോഗികമായി സിനിമയെ കുറിച്ചുള്ള കാര്യങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. അങ്ങനെ ഒരു സിനിമ കൂടി പ്രതീക്ഷിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്..

മലയാളത്തിലേക്ക് എന്ന് വരും..?

മലയാളത്തിലേക്ക് എന്ന് വരും..?

മറ്റ് ഭാഷകളില്‍ നിന്നുമായി ദുല്‍ഖറിന് കൈ നിറയെ സിനിമകളുണ്ടെങ്കിലും മലയാളത്തിലേക്ക് എന്ന് വരുമെന്ന് അറിയനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ആരാധകരെ ആവേശത്തിലാക്കാന്‍ ദുല്‍ഖര്‍ കേരള സ്ട്രീറ്റുമായി എത്തിയിരിക്കുകയാണ്. സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ കൂളിംഗ് ഗ്ലാസും വെച്ച് വരുന്ന ദുല്‍ഖറിന്റെ ടീസര്‍ വൈറലായിരിക്കുകയാണ്. ഉടന്‍ വരുന്നു കേരള സ്ട്രീറ്റ് എന്ന് മാത്രമേ ടീസറിലുള്ളു. മലയാളത്തിലെ പുതിയ സിനിമയെ കുറിച്ചുള്ള അറിയിപ്പാണിതെന്നാണ് സൂചന.

 ചാര്‍ലി 2

ചാര്‍ലി 2

കേരള സ്ട്രീറ്റ് എന്ന പേരില്‍ വരുന്ന സിനിമ ചാര്‍ലിയുടെ രണ്ടാം ഭാഗമാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ചിലപ്പോള്‍ ഒരു റോഡ് മൂവി ആവാനും സാധ്യതയുണ്ടെന്നും ആരാധകര്‍ പറയുന്നു. സാധാരണ ബുള്ളറ്റാണെങ്കില്‍ ഇത്തവണ ദുല്‍ഖര്‍ തിരഞ്ഞെടുത്തിരിക്കുന്നത് കാറാണ്. പുറത്ത് വന്ന ടീസറില്‍ ഒരു ബെന്‍സ് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതാണ് കാണിച്ചിരിക്കുന്നത്. എന്തായാലും ആരാധകര്‍ക്ക് ആകാംഷയോടെ കാത്തിരിക്കാന്‍ പറ്റുന്ന ഒരു സിനിമ ആയിരിക്കുമെന്നാണ് സൂചനകള്‍.

 ബോളിവുഡ് സിനിമകള്‍..

ബോളിവുഡ് സിനിമകള്‍..

ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്ന കാര്‍വന്‍ എന്ന സിനിമ ജൂണ്‍ ഒന്നിന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും മാറ്റി വെച്ചിരുന്നു. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ഈ സിനിമ ആഗസ്റ്റിലായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. അടുത്തതും ഒരു ബോളിവുഡ് സിനിമ തന്നെയാണ്. സോനം കപൂര്‍ നായികയാവുന്ന ദ് സോയ ഫാക്ടര്‍ എന്ന സിനിമയില്‍ ക്രിക്കറ്റ് താരമായി ദുല്‍ഖര്‍ പ്രത്യക്ഷപ്പെടും. സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കാന്‍ ഇരിക്കുകയാണ്.

 തമിഴില്‍ രണ്ട് സിനിമകള്‍

തമിഴില്‍ രണ്ട് സിനിമകള്‍

ബോളിവുഡില്‍ രണ്ട് സിനിമകളാണുള്ളതെങ്കില്‍ തമിഴിലും ഒരു സിനിമയെ ഉള്ളു. കണ്ണും കണ്ണം കൊള്ളയടിത്താല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ദേശിംഗ് പെരിയ സ്വാമിയാണ് സംവിധാനം ചെയ്യുന്നത്. റീതു വര്‍മ്മയാണ് നായിക. ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുയാണ്. ഈ വര്‍ഷം തന്നെ സിനിമയുടെ റിലീസ് ഉണ്ടോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X