twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയം മാത്രം പോരാ! പൃഥ്വിരാജിനും ഫഹദിനും പിന്നാലെ ദുല്‍ഖറും സിനിമാ ബിസിനസിലേക്ക്!!

    |

    Recommended Video

    ദുല്‍ഖറും സിനിമാ ബിസിനസിലേക്ക് | filmibeat Malayalam

    മലയാള സിനിമയുടെ താരപുത്രന്മാരില്‍ മുന്‍പന്തിയിലേക്ക് എത്തിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാള സിനിമയില്‍ സജീവമായി അഭിനയിച്ച ദുല്‍ഖര്‍ ഇപ്പോള്‍ ബോളിവുഡ് നടനാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു കാര്‍വാന്‍ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയത്. അതിനൊപ്പം തന്നെ തെലുങ്ക് സിനിമയിലും തന്റെ സാന്നിധ്യമറിയിക്കാനും ആ സിനിമ സൂപ്പര്‍ ഹിറ്റാക്കാനും ദുല്‍ഖര്‍ സല്‍മാന് കഴിഞ്ഞിരുന്നു.

    ഫഹദിനോട് ചെയ്ത അതേ ചതി ദിലീപിനോടും! കോടതി സമക്ഷം ബാലന്‍ വക്കീലിന് മുകളിലും കൊലക്കത്തി!! ഫഹദിനോട് ചെയ്ത അതേ ചതി ദിലീപിനോടും! കോടതി സമക്ഷം ബാലന്‍ വക്കീലിന് മുകളിലും കൊലക്കത്തി!!

    അഭിനയത്തിന് പുറമേ ബിസിനസിലേക്ക് കൂടി ഒരു ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ഉടന്‍ തന്നെ ദുല്‍ഖറും ഒരു വിതരണ കമ്പനി തുടങ്ങുമെന്നാണ് സൂചന. ഇതിന് വേണ്ടിയുള്ള ആലോചനയിലാണ് ഇപ്പോഴും മമ്മൂട്ടി ഇക്കാര്യത്തില്‍ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടവുമെന്നാണ് കരുതുന്നത്.

    dulquer-salmaan

    ദുല്‍ഖറിന്റെ ഓരോ സിനിമകള്‍ കഴിയുംതോറും അഭിനയത്തിന്റെ കാര്യത്തില്‍ വലിയ ഉയരങ്ങളാണ് താരപുത്രന്‍ താണ്ടി കൊണ്ടിരിക്കുന്നത്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോയതോടെ ഒന്നര വര്‍ഷത്തിന് മുകളിലായി ദുല്‍ഖറിന്റെ ഒരു മലയാള ചിത്രം റിലീസിനെത്തിയിട്ട്.

    ഉടന്‍ റിലീസിനൊരുങ്ങുന്ന ദുല്‍ഖറിന്റെ മലയാള ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നവാഗതനായ ബിസി നൗഫലാണ് സംവിധാനം ചെയ്യുന്നത്. കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, ഗ്രിഗറി, സലിം കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 26 നാണ് ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലീസ്.

    English summary
    dulquer salmaan starting distribution company
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X