»   » ദുല്‍ഖര്‍ സല്‍മാന്‍ ഇനി സിനിമകള്‍ ഏറ്റെടുക്കുന്നത് താത്കാലികമായി നിര്‍ത്തി, എന്താണ് കാര്യം?

ദുല്‍ഖര്‍ സല്‍മാന്‍ ഇനി സിനിമകള്‍ ഏറ്റെടുക്കുന്നത് താത്കാലികമായി നിര്‍ത്തി, എന്താണ് കാര്യം?

By: Rohini
Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റെടുത്തിരിയ്ക്കുന്ന ചിത്രങ്ങള്‍ ചെയ്തു തീരുവോളം ഇനി ആര്‍ക്കും ദുല്‍ഖര്‍ ഡേറ്റ് നല്‍കുന്നില്ല എന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

ഭാര്യയുടെ പ്രസവ ദിവസം, മമ്മൂട്ടി ചിത്രം വേണ്ടന്ന് വച്ചു, ആ മകനിപ്പോള്‍ സത്യന്റെ ചിത്രത്തില്‍!

ഒരു സമയം ദുല്‍ഖര്‍ ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിക്കൂ. ഇപ്പോള്‍ തന്നെ അഞ്ച് ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത്. ഇവ അഞ്ചും പൂര്‍ത്തിയായിട്ടേ പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കുകയുള്ളൂ അത്രെ.

ജോമോന്റെ സുവിശേഷങ്ങള്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. തൃശ്ശൂരില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രത്തില്‍ ജോമോന്‍ എന്ന ടൈറ്റില്‍ റോളില്‍ ദുല്‍ഖര്‍ എത്തുന്നു. അനുപമ പരമോശ്വരനും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും

അമല്‍ നീരദ് ചിത്രം

സത്യന്‍ അന്തിക്കാട് ചിത്രത്തിന് മുമ്പ് ദുല്‍ഖര്‍ ചെയ്തു തുടങ്ങിയതാണ് അമല്‍ നീരദ് ചിത്രം. ചിത്രത്തിന്റെ 99 ശതമാനം ജോലികളും പൂര്‍ത്തിയായി. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ പേര് ഇപ്പോഴും സസ്‌പെന്‍സാണ്. ക്രിസ്മസിന് റിലീസ് ചെയ്യാനിരുന്ന ചിത്രം മറ്റ് ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ 2017 ലേക്ക് നീട്ടിവച്ചിരിയ്ക്കുകയാണ്.

ബിജോയ് നമ്പ്യാര്‍ ചിത്രം

സത്യന്‍ അന്തിക്കാട് ചിത്രം പൂര്‍ത്തിയാക്കിയാല്‍ ദുല്‍ഖര്‍ ബിജോയ് നമ്പ്യാര്‍ ചിത്രത്തിലേക്ക് കടക്കും. ഒക്ടോബര്‍ പകുതിയോടെ സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് കേള്‍ക്കുന്നത്. ബിജോയ് തന്നെ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ലാല്‍ ജോസ് ചിത്രം

2017 ല്‍ ദുല്‍ഖര്‍ ആദ്യം ചെയ്യുന്ന ചിത്രം ലാല്‍ ജോസിന്റേതായിരിക്കും എന്നാണ് കേള്‍ക്കുന്നത്. വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നേരത്തെ ലാല്‍ ജോസും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചത്.

അനൂപ് സത്യന്‍ ചിത്രം

അതിന് ശേഷം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കടക്കും. ബോബി - സഞ്ജയ് ടീം ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ ദുല്‍ഖറും ആരാധകരും കാത്തിരിയ്ക്കുന്നത്.

ദുല്‍ഖറിന്റെ ഫോട്ടോസിനായി...

English summary
Dulquer Salmaan, the charming young actor is the new busy been of the town. According to the sources, Dulquer has now decided to not commit more projects, until he finishes his current commitments.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam