ദുല്‍ഖര്‍ സല്‍മാന്‍ ഒന്നൊന്നര സര്‍പ്രൈസുമായി എത്തുന്നു, മമ്മൂട്ടിക്ക് വെല്ലുവിളിയാവുമോ ഈ നീക്കം?

മമ്മൂട്ടിക്ക് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാനും സിനിമയിലേക്ക് എത്തിയത്. പഠനം പൂര്‍ത്തിയാക്കി വിദേശത്ത് ജോലി ചെയ്ത് വരുന്നതിനിടയിലാണ് ഈ താരപുത്രന് സിനിമാമോഹം കലശലായത്. പതിവ് രീതികൡ നിന്നും വ്യത്യസ്തമായി നവാഗത സംവിധായകനോടൊപ്പമായിരുന്നു ദുല്‍ഖര്‍ എത്തിയത്. മകന്റെ സിനിമാപ്രവേശത്തില്‍ ശക്തമായ പിന്തുണ നല്‍കി മമ്മൂട്ടി കൂടെയുണ്ടായിരുന്നു. എന്നാല്‍ പരസ്യമായ പിന്തുണയായിരുന്നില്ല അത്.

തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് വേഷമായിരുന്നുവെങ്കിലും പിന്നീട് ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഈ താരപുത്രന്‍ തെളിയിച്ചു. ഭാഷാവരമ്പുകളില്ലാതെ ഓടിനടന്ന് അഭിനയിക്കുന്ന ദുല്‍ഖര്‍ തൊട്ടതെല്ലാം പൊന്നാക്കിയാണ് നീങ്ങുന്നതെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. അഭിനയവും പാട്ടും മാത്രമല്ല നിര്‍മ്മാണരംഗത്തും താരപുത്രന്‍ തുടക്കം കുറിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അഭിനയവും ആലാപനവും മാത്രമല്ല

അഭിനയവും ആലാപനവും മാത്രമല്ല

അഭിനയവും ആലാപനവും മാത്രമല്ല നിര്‍മ്മാണത്തിലും ചുവട് വെക്കാനുള്ള തയ്യാറെടുപ്പുകളാണ് ദുല്‍ഖര്‍ സല്‍മാന്‍ നടത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള വാര്‍ത്തയാണിത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മമ്മൂട്ടി മാത്രമല്ല ദുല്‍ഖറും സെലക്റ്റീവാണ്. സുകുമാരക്കുറുപ്പ് എന്ന ചിത്രം പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിരുന്നില്ല. കേരളത്തെ ഒന്നടങ്കം നടുക്കിയ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.

നായകനായി അഭിനയിക്കുന്നത്

നായകനായി അഭിനയിക്കുന്നത്

അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ്. സുകുമാരക്കുറുപ്പായി താരപുത്രന്‍ തന്നെ എത്തുമെന്നുള്ള റിപ്പോര്‍്ട്ടുകളാണ് നിലവില്‍ ലഭിക്കുന്നത്. അന്യഭാഷാ തിരക്കുകളുമായി താരം മുന്നേറുമ്പോള്‍ മലയാള ചിത്രത്തിനായി മുറവിളി കൂട്ടുകയാണ് ആരാധകര്‍. അതിനിടയിലാണ് സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട സിനിമയുടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്.

സുകുമാരക്കുറുപ്പിന്റെ കഥ

സുകുമാരക്കുറുപ്പിന്റെ കഥ

ജിതിന്‍ കെ ജോസ്, ജിഷ്ണു ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയാവുമ്പോള്‍ ഏത് തരത്തിലാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നതെന്ന സംശയം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. നല്ല കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സിനിമയാവും ഇതെന്ന് ദുല്‍ഖര്‍ ഉറപ്പ് തന്നതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X