»   » മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ദുല്‍ഖറിന് അസൂയ??? ചോദ്യങ്ങൾക്ക് കിടിലന്‍ മറുപടിയുമായി താരപുത്രന്‍!!!

മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ദുല്‍ഖറിന് അസൂയ??? ചോദ്യങ്ങൾക്ക് കിടിലന്‍ മറുപടിയുമായി താരപുത്രന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മമ്മൂട്ടി സൗന്ദര്യത്തേക്കുറിച്ച് പറഞ്ഞാല്‍ അതിനെ എതിര്‍ക്കുന്നതിന് മലയാളത്തില്‍ ആരുമില്ല. ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ മമ്മൂട്ടിയേപ്പോലെ യൗവ്വനം കാത്ത് സൂക്ഷിക്കുന്ന താരങ്ങളുമില്ല. പൗരഷത്തിന്റെ പ്രതീകമായിട്ടാണ് മമ്മൂട്ടിയെ കാണുന്നത്. 

മമ്മൂട്ടിയുടെ സൗന്ദര്യ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെങ്കിലും മമ്മൂട്ടിയോട് മകന്‍ ദുല്‍ഖറിന് അസൂയ ഉണ്ടോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ആരാധകരുടെ സംശയത്തിന് നല്ല കിടിലന്‍ മറുപടിയാണ് താരം നല്‍കിയത്. 

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന് ഇങ്ങനെ ഒരു ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നത്. ചില ചിത്രങ്ങളില്‍ ദുല്‍ഖറിനേക്കാള്‍ ഹോട്ട് ലുക്ക് മമ്മൂട്ടിക്കാണ്. ഇത് കാണുമ്പോള്‍ അസൂയ തോന്നാറുണ്ടോ എന്നായിരുന്നു സംശയം.

അസൂയയല്ല തനിക്ക് അഭിമാനമാണെന്നായിരുന്നു ദുല്‍ഖര്‍ നല്‍കിയ മറുപടി. താനും വലിയ ആരാധകനാണ്. എല്ലാവരും ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നത് പോലെ തന്നെയാണ് താനും. തന്നെ ഒരിക്കലും വാപ്പച്ചിയുമായി താരതമ്യം ചെയ്യാറില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.

മമ്മൂട്ടിയുടെ മകനെന്ന നിലയില്‍ എല്ലാ സ്ഥലത്തുനിന്നും ഒരുപാട് സ്‌നേഹം ലഭിച്ചിട്ടുണ്ട്. അത് പോകാതെ കാത്ത് സൂക്ഷിക്കണം. സിനിമകളിലൂടെ മാത്രമല്ല വ്യക്തി ജീവിതത്തിലൂടെയും അത് കാത്ത് സൂക്ഷിക്കണമെന്നാണ് തന്റെ വലിയ ആഗ്രഹമെന്നും ദുല്‍ഖര്‍ പറഞ്ഞു.

പലരും മമ്മൂട്ടിയോട് പലവേദികളില്‍ പലതവണ ആവര്‍ത്തിച്ചിട്ടുള്ള ചോദ്യമാണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം. എന്നാല്‍ ഈ ചോദ്യത്തോട് ഒരു ചിരിയല്ലാതെ ഇതിനൊരു മറുപടി മമ്മൂട്ടി കൊടുക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഈ പെണ്ണുങ്ങളൊക്കെ മമ്മൂട്ടി... മമ്മൂട്ടി... എന്ന് പറയുമ്പോള്‍ അസൂയ തോന്നാറുണ്ടെന്ന് പറഞ്ഞത് സാക്ഷാല്‍ മോഹന്‍ലാലാണ്. ജോഷി സംവിധാനം ചെയ്ത് നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ നായക കഥാപാത്രമായ ടോണി കുരിശിങ്കല്‍ പറയുന്നത്.

English summary
Dulquer Salmaan's stunning replay about Mammootty's glamour. He says, he is not jealous but a fan of Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam