»   » തെന്നിന്ത്യ കീഴടക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍, 'താരപുത്രന്‍' ഇമേജ് മാറ്റി മറിക്കാന്‍ ഒരുങ്ങുന്നു

തെന്നിന്ത്യ കീഴടക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍, 'താരപുത്രന്‍' ഇമേജ് മാറ്റി മറിക്കാന്‍ ഒരുങ്ങുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷാ ചിത്രങ്ങളിലും സജീവമാവാന്‍ പോവുകയാണ്. അതിഥി വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് ചിത്രത്തില്‍ എത്തുന്നതാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സിനിമയുടെ വഴിത്തിരിവാകുന്ന കഥാഗതിയെ മാറ്റി മറിക്കുന്ന തരത്തിലുള്ള അതിഥി വേഷങ്ങള്‍ മുന്‍പം ദുല്‍ഖര്‍ സല്‍മാന്‍ ചെയ്തിട്ടുണ്ട്.

കബാലി ഫെയിം ധന്‍സിക നായികയാവുന്ന തെലുങ്കു ചിത്രത്തിലാണ് ഡിക്യു അതിഥി വേഷത്തില്‍ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മുഴുനീള എന്റര്‍ടെയിനറായ ചിത്രത്തില്‍ കായികതാരമായാണ് ധന്‍സിക അഭിനയിക്കുന്നത്. മുമ്പ് ദുല്‍ഖര്‍ സല്‍മാന്‍ അതിഥി താരമായെത്തിയ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രം വന്‍ഹിറ്റായിരുന്നു.

സൗബിനൊപ്പം പറവയില്‍

മലയാള സിനിമയില്‍ കുറഞ്ഞ കാലം കൊണ്ട് തന്റേതായ ഇടം നേടിയെടുത്ത താരമാണ് സൗബിന്‍ ഷാഹിര്‍. അഭിനയത്തില്‍ നിന്നമു മാറി സംവിധായകനാകാന്‍ ഒരുങ്ങുകയാണ് സൗബിന്‍ ഇപ്പോള്‍. പറവ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ബഹുഭാഷാ ചിത്രം സോളോയില്‍

ഏത് റോള്‍ ലഭിച്ചാലും പെര്‍ഫെക്റ്റായി ചെയ്യാന്‍ കഴിയുമെന്ന് താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെളിയിച്ചു. സിനിമയില്‍ മികവ് തെളിയിക്കുന്നതിനു മുന്‍പ് തന്നെ സെലിബ്രിറ്റ് ആയിരുന്നു ദുല്‍ഖര്‍. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിന്റെ മകനെന്ന നിലയില്‍ ദുല്‍ഖറിന്റെ സിനിമാ പ്രവേശനത്തിനായി പ്രേക്ഷകരും കാത്തിരിപ്പിലായിരുന്നു.

തല തിരിഞ്ഞ മകനായി സിനിമയില്‍

കുടുംബത്തിലെ തല തെറിച്ച മകനായാണ് തുടക്കകാലത്ത് ദുല്‍ഖര്‍ പ്രതയ്കഷപ്പെട്ടിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിനു ശേഷം മാറി മറിയുന്ന കഥയില്‍ ദുല്‍ഖറിന്റെ ഇമേജുമ മാറുന്ന സ്ഥിതി വിശേഷമാണ് കണ്ടുവരുന്നത്. ദുല്‍ഖറിന്റെ സിനിമയ്ക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്.

മോഹന്‍ലാലുമായി മത്സരിച്ചു

ദീര്‍ഘനാളായി നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ജോമോന്റെ സുവിശേഷങ്ങള്‍ തിയേറ്ററുകളിലേക്കെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ തളിര്‍ക്കുമ്പോള്‍ റിലീസ് ചെയ്തു. കുടുംബ പ്രേക്ഷകര്‍ രണ്ടു ചിത്രവും ഏറ്റെടുത്തു. 2.71 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനായി ആദ്യ വാരത്തില്‍ ലഭിച്ചത്.

2016 മികച്ച വര്‍ഷമായിരുന്നു

ചാര്‍ലിയുടെ ഓപ്പണിങ്ങ് കളക്ഷന്‍ 2.10 കോടിയായിരുന്നു. കലിയുടേതാവട്ടെ 2.33 കോടിയും. 2016 ന്റെ തുടക്കത്തില്‍ തന്നെ മികച്ച എന്‍ട്രിയാണ് താരത്തിന് ലഭിച്ചത്. മോഹന്‍ലാലിന്റെ ലോഹം സിനിമയും ഇതേ സമയത്താണ് റിലീസ് ചെയ്തത്. എന്നിട്ടും ബോക്‌സോഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ദുല്‍ഖര്‍ ചിത്രമായ ചാര്‍ലിക്ക് കഴിഞ്ഞു.

തമിഴും കൈകാര്യം ചെയ്യും

കൊച്ചിയില്‍ ജനിച്ച ദുല്‍ഖര്‍ സല്‍മാന്‍ ചെന്നൈയില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സാമ്പത്തിക കാര്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം ഫിനാന്‍സ് കമ്പനിയിലെ ജോലിയുമായി കുറച്ചു കാലം ദുബായിലായിരുന്നു. പിന്നീട് 2010 ലാണ് മുംബൈയിലെ ബേരി ജോണ്‍ ആക്ടിങ്ങ് സ്റ്റുഡിയോയില്‍ അഭിനയം പഠിക്കാന്‍ ജോയിന്‍ ചെയ്തത്.

സെക്കന്‍ഡ് ഷോയിലൂടെസിനിമയിലേക്ക്

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തിയത്. ദുല്‍ഖറിനൊപ്പം സണ്ണി വെയ്‌നും ചിത്രത്തില്‍ അരങ്ങേറി. ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഇറങ്ങിയ ഉസ്താദ് ഹോട്ടലാണ് ദുല്‍ഖറിന് മികച്ച പേര് നേടിക്കൊടുത്തത്.

English summary
Dulquer Salmaan would be doing a cameo in director Ramana's upcoming Tamil-Telugu bilingual, which has Sai Dhansika in the lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam