കോളേജ് പ്രൊഫസറായി ദുല്‍ഖറിന്റെ പുതിയ സിനിമ വരുന്നു! തിരക്കഥ മിഥുന്‍ മാനുവല്‍ തോമസ്‌

By Midhun

അന്യഭാഷകളില്‍ തിരക്കേറിയ ദുല്‍ഖര്‍ സല്‍മാന്റെ മലയാള ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. സോളോ എന്ന ചിത്രമായിരുന്നു ദുല്‍ഖറിന്റെതായി ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത് ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. മലയാളത്തിനു പുറമെ തമിഴിലും ഒരേസമയം പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു സോളോ.

തമിഴിലും തെലുങ്കിലുമായാണ് സോളോയ്ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിച്ചത്. ദുല്‍ഖര്‍ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രം മഹാനടിക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചുവെന്നത് എപ്പോഴെന്ന സിനിമാ പ്രേമികളെല്ലാം കാത്തിരിക്കുന്നൊരു കാര്യമാണ്. ഇപ്പോഴിതാ ദുല്‍ഖറിന്റെ പുതിയ മലയാള ചിത്രത്തെക്കുറിച്ചളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

അന്യഭാഷാ ചിത്രങ്ങള്‍

അന്യഭാഷാ ചിത്രങ്ങള്‍

അന്യഭാഷാ ചിത്രങ്ങളിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ കൂടുതലായു ം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമിഴില്‍ രണ്ട് ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊളളയടിത്താല്‍, ആര്‍ എ കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന വാന്‍ തുടങ്ങിയവയാണ് ഈ ചിത്രങ്ങള്‍. പ്രണയത്തിനു പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമായിരിക്കും കണ്ണും കണ്ണും കൊളളയടിത്താല്‍ എന്നാണ് അറിയുന്നത്. റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ആര്‍ എ കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന വാന്‍ വ്യത്യസ്ഥമായ ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് ഒരുക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റലുക്കിന് മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

ഹിന്ദിയില്‍ അഭിനയിച്ചു

ഹിന്ദിയില്‍ അഭിനയിച്ചു

തമിഴിനു പുറമെ ബോളിവുഡിലും തിളങ്ങാനുളള ഒരുക്കങ്ങളിലാണ് ദുല്‍ഖര്‍.താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം ആഗസ്റ്റിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കര്‍വാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍.മിഥില പല്‍ക്കര്‍ തുടങ്ങിയവരാണ് ദുല്‍ഖറിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു റോഡ് മൂവിയായി അണിയിച്ചൊരുക്കുന്ന കര്‍വാന്‍ ആകര്‍ഷ് ഖുറാനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് മൂന്നിനാണ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുന്നത്.

പുതിയ ചിത്രം

പുതിയ ചിത്രം

അന്യഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്നതിനിടെ ദുല്‍ഖററിന്‍ അടുത്ത മലയാള ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അന്‍വര്‍ റഷീദിന്റെ അസോസിയേറ്റ് സലാം ബുക്കാരിയുടെ പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ അടുത്തതായി അഭിനയിക്കുകായെന്നാണ് അറിയുന്നത്. ആട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്. ഇതിനു മുന്‍പ് ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലായിരുന്നു ദുല്‍ഖറും മിഥുന്‍ മാനുവലും ഒന്നിച്ചിരുന്നത്. സണ്ണി വെയ്ന്‍ നായകനായി എത്തിയ ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു ദുല്‍ഖര്‍ എത്തിയിരുന്നത്

കോളേജ് പ്രൊഫസറായി ദുല്‍ഖര്‍

കോളേജ് പ്രൊഫസറായി ദുല്‍ഖര്‍

സലാം ബുക്കാരി ചിത്രത്തില്‍ കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രത്തില്‍ കോളേജ് പ്രൊഫസറായിട്ടായിരിക്കും ദുല്‍ഖര്‍ എത്തുകായെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് അറിയുന്നത്.

സുകുമാര കുറുപ്പ്

സുകുമാര കുറുപ്പ്

സലാം ബുക്കാരി ചിത്രത്തിനു പുറമെ സെക്കന്‍ഡ് ഷോയുടെ സംവിധായകന്റെ പുതിയ ചിത്രത്തിലും ദുല്‍ഖര്‍ തന്നെയാണ് നായകവേഷത്തിലെത്തുന്നത്. സുകുമാര കുറുപ്പ് എന്ന പേരിട്ടിരിക്കുന്ന ചിത്രം ദുല്‍ഖറിന്റെ ആദ്യ സിനിമയൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സുകുമാര കുറുപ്പായുളള ദുല്‍ഖറിന്റെ വേഷപ്പകര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X