മമ്മൂട്ടി പറഞ്ഞു, ദുല്‍ഖര്‍ സല്‍മാന് പറയാന്‍ കഴിയുമോ?
മമ്മൂട്ടി പറഞ്ഞു, ദുല്‍ഖര്‍ സല്‍മാന് പറയാന്‍ കഴിയുമോ എന്ന് ചോദിക്കുമ്പോള്‍ എന്ത് പറയാനാണെന്നാവും മറു ചോദ്യം. പറയാം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള, കേരളത്തിലെ ഏത് സ്ലാങില്‍ സംസാരിക്കാന്‍ പറഞ്ഞാലും മമ്മൂട്ടി സംസാരിക്കും.
തിരുവനന്തപുരം, തൃശ്ശൂര്‍, കോട്ടയം(അച്ചായന്‍), മലബാര്‍ ഭാഷകള്‍ വളരെ അനായാസമായി മമ്മൂട്ടി സംസാരിച്ചിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം എത്തി നില്‍ക്കുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ചിലര്‍ അതിന് മുകളിലും പറഞ്ഞ് കഴിഞ്ഞു.

താരതമ്യപ്പെടുത്തുകയല്ല, ദുല്‍ഖറിനും മമ്മൂട്ടിയ്ക്കും വ്യത്യസ്തമായ അഭിനയ ശൈലികളുണ്ട്. അത് സമ്മതിക്കുന്നു. എന്നിരിക്കിലും വാപ്പച്ചിയെ പോലെ ഭാഷ കൈകാര്യം ചെയ്യാന്‍ ദുല്‍ഖര്‍ സല്‍മാന് കഴിയമോ. എല്ലാ ഭാഷയും വേണ്ട, തൃശ്ശൂര്‍ ഭാഷ?
പ്രാഞ്ചിയേട്ടന്‍ ആന്റ് സെയിന്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടി, തൃശ്ശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇടിവെട്ട് അഭിനയായിരുന്നൂട്ടാ ഗെഡീടേത്. ഇപ്പോള്‍ തൃശ്ശൂര്‍ സ്ലാങില്‍ സംസാരിക്കാന്‍ ദുല്‍ഖറിനും ഒരു അവസരം വന്നിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.
എബിസിഡി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നാകനാക്കി മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ തൃശ്ശൂര്‍ സ്ലാങിലാണ് സംസാരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ മമ്മൂട്ടി പറഞ്ഞതുപോലെ തൃശ്ശൂല്‍ സ്ലാങ് പറയാന്‍ ദുല്‍ഖറിന് കഴിയുമോ എന്നതാണ് ചോദ്യ?
ചിത്രത്തിന് വേണ്ടി തൃശ്ശൂര്‍ പൂരം ഷൂട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു തൃശ്ശൂര്‍ക്കാരനായിട്ടാണ് എത്തുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 10ന് ആരംഭിയ്ക്കും. തൃശ്ശൂര്‍ കൂടാതെ ഗുജറാത്ത്, മൂന്നാര്‍ എന്നിവിടങ്ങിളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.


Click it and Unblock the Notifications











