മമ്മൂട്ടിയുടെ ബിലാലിന്റെ വില്ലനായി ജോൺ എബ്രഹാം, ഫാൻസ് ഗ്രൂപ്പുകളിൽ ചർച്ച കൊഴുക്കുന്നു...

മെഗാസ്റ്റാർ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് സംവിധായകൻ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. ബിഗ് ബിയിലെ മമ്മൂട്ടിയുടെ മാസ് കഥാപാത്രത്തിന്റെ പേര് തന്നെയാണ് രണ്ടാം ഭാഗത്തിനും സംവിധായകൻ നൽകിയിരിക്കുന്നത്.

ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ബിലാല്‍ ജോണ്‍ കുരിശിങ്കൽ ചർച്ച വിഷയമാണ്. ബിലാലിനെ കുറിച്ചുള്ള ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് ചിത്രത്തിനെ കുറിച്ചുള്ള ഒരു നിർണ്ണായകമായ വാർത്തയാണ്. ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ വില്ലനായി എത്തുന്നത് ജോൺ എബ്രഹാമാണെന്നാണിത്. കൂടുതൽ വിവരങ്ങൾ ചുവടെ...

ബിലാലിന്റെ വില്ലൻ

ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ചിത്രത്തെ കുറിച്ചുള്ള നിർണ്ണായക വിവരം പുറത്തു വന്നത്. എന്നാൽ അണിയറ പ്രവർത്തകരോ സംവിധായകൻ അമൽ നീരദോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം ബിലാലിൽ വില്ലനായി ജോൺ എബ്രഹാം എത്തുന്നു എന്നുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകരും സിനിമ ലോകവും.

സ്റ്റൈലൻ കഥാപാത്രം

മമ്മൂട്ടിയുടെ എവർഗ്രീൻ സ്റ്റൈലൻ കഥാപാത്രങ്ങളിൽ ഒന്നാണ് ബിലാല്‍ ജോണ്‍ കുരിശിങ്കൽ. 2000 ൽ പുറത്തിറങ്ങിയ ബിഗ് ബി അന്ന് പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരുന്നു. അതുവരെ കണ്ടു വന്ന സിനിമ രീതികളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിച്ചത്. എന്നാൽ മെഗാസ്റ്റാറിന്റെ സ്ലോ മോഷനിലുള്ള നടത്തവും പഞ്ച് ഡയലോഗുകളുമെല്ലാം അംഗീകരിക്കാൻ പ്രേക്ഷകർക്ക് അന്ന് അൽപം ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് കാലം മാറിയതോടെ ബിലാൽ പ്രേക്ഷകരുടെ ഹീറോ ആയി മാറി.

കൊവിഡ് വില്ലനായി

സമൂഹ മാധ്യമങ്ങളിൽ ബിഗ് ബിയും ബിലാലും ചർച്ചകളിൽ ഇടം പിടിക്കവെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി സംവിധായകൻ അമൽ നീരദ് എത്തിയത്. രണ്ട് വർഷം മുൻപാണ് അമൽ ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തുന്നത്. 2020 മാർച്ച് 26 ന് ചിത്രീകരണം തുടങ്ങനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ലോക്ക് ഡൗണും മറ്റ് കൊവിഡ് പ്രതിസന്ധികളും കാരണം ചിത്രീകരണം നീട്ടി കൊണ്ട് പോകുകയായിരുന്നു. ഇത് ആരാധകരെ മാത്രമല്ല ബിലാലിലെ സഹതാരങ്ങളേയും നിരാശയിലാഴ്ത്തിയിരുന്നു. പല അഭിമുഖങ്ങളിലും ചിത്രത്തിന് വേണ്ടിയുള്ള ആകാംക്ഷ ഇവർ തുറന്നു പറയുകയും ചെയ്തിരുന്നു.

താരങ്ങൾ

മമ്മൂട്ടിക്കൊപ്പം ആദ്യ ഭാഗത്തുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും ബിലാലിലും എത്തുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. മനോജ് കെ ജയൻ, ലെന, ബാല, മംമ്ത മോഹൻദാസ് തുടങ്ങിയവർ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ തന്നെയാണ് രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുന്നത്. ബിലാലിന്റെ നാലാമത്തെ സഹോദരനായി ആരെത്തുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. ദുൽഖർ, ഫഹദ് കാർത്തി, ആര്യ തുടങ്ങിയവരുടെ പേരുകൾ ഉയർന്നു കേട്ടിരുന്നു. എന്നാൽ അബുവായി ഒരു സ്റ്റാർ തന്നെ എത്തുമെന്ന് നടി മംമ്ത മൂവി മാന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അത് ആരായിരിക്കും എന്നുളളത് സസ്പൻസാണെന്നാണ് നടി മൂവി മാന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Recommended Video

Mammootty made his public appearance after long nine months

bilal

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X