»   » ഈ ജന്മത്തില്‍ കാണാന്‍ കഴിയാത്ത കാഴ്ച.. മമ്മൂട്ടിയുടെ ഈ രൂപം കാണാന്‍ ആഗ്രഹിക്കുന്നവരുണ്ടോ....?

ഈ ജന്മത്തില്‍ കാണാന്‍ കഴിയാത്ത കാഴ്ച.. മമ്മൂട്ടിയുടെ ഈ രൂപം കാണാന്‍ ആഗ്രഹിക്കുന്നവരുണ്ടോ....?

By: Rohini
Subscribe to Filmibeat Malayalam

65 വയസിലും 45 ന്റെ ചെറുപ്പം നിലനിര്‍ത്തുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് ബോളിവുഡ് സിനിമാ ലോകം വരെ സംസാരിക്കുന്നുണ്ട്. പ്രായം കതൂടുന്തോറും സൗന്ദര്യം കൂടുന്ന അസുഖമാണത്രെ മമ്മൂട്ടിയ്ക്ക്.

മോഹന്‍ലാലിന്റെ സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണുന്ന കാളിദാസിന് മമ്മൂട്ടി നല്‍കിയ ഉപദേശം

ഈ പ്രായത്തിലും ഒറരു നരച്ച മുടിയോ ചുളിവോ മമ്മൂട്ടി ആരാധകരെ കാണിച്ചിട്ടില്ല. പ്രായത്തിന്റേതായ ഒരു വീഴ്ചകളുമില്ലാതെയാണ് ഓരോ ചിത്രത്തിലും മമ്മൂട്ടി എത്തുന്നത്. യഥാര്‍ത്ഥ പ്രായത്തിലുള്ള മമ്മൂട്ടിയെ കാണാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ...

65 വയസ്സായ മമ്മൂട്ടി എങ്ങിനെയുണ്ടാവും

മമ്മൂട്ടിയെ തന്റെ യഥാര്‍ത്ഥ പ്രായത്തില്‍ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടാവുമോ.. അതോ എന്നും ഈ ചെറുപ്പം നിലനിര്‍ത്തുന്ന രൂപത്തില്‍ മാത്രം കണ്ടാല്‍ മതിയോ..??

ഫേസ്ബുക്ക് ആപ്പുണ്ടല്ലോ

അഥവാ മമ്മൂട്ടിയുടെ ഈ പ്രായം കാണണമെങ്കില്‍ ഇപ്പോള്‍ ഒരു വഴിയുണ്ട്. ഫേസ്ബുക്കിന്റെ ഫേസ്-ആപ്പ് ഉപയോഗിച്ച് ചിലര്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ പ്രായത്തിലെ രൂപം കണ്ടെത്തി. അത് ഏതാണ്ട് ഇതുപോലെയാണത്രെ.

ട്രോളുകള്‍

ഈ ആപ്പ് ഉപയോഗിച്ച് ട്രോളുകളും വന്നു കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്-ആപ്പ് ഉപയോഗിച്ചപ്പോള്‍ വന്നതാണത്രെ ഇത്. മമ്മൂട്ടിയോട് മത്സരിക്കാന്‍ ഫേസ്ബുക്ക് ആപ്പ് പോലും തയ്യാറല്ല എന്ന് സാരം.

പത്തേമാരിയില്‍

പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടി എഴുപതുകാരനായി എത്തുന്നുണ്ട്. സ്വന്തം പ്രായത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ മേക്കപ്പിടുന്ന ലോകത്തിലെ ആദ്യത്തെ നടനായിരിയ്ക്കും മമ്മൂട്ടി എന്നാണ് അന്ന് വന്ന ട്രോളുകള്‍.

വൈറ്റില്‍

പത്തേമാരിയുടെ സമയത്ത് തന്നെയാണ് മമ്മൂട്ടി വൈറ്റ് എന്ന ചിത്രത്തില്‍ നായകനായി എത്തിയത്. എഴുപതുകളില്‍ നിന്ന് മെഗാസ്റ്റാര്‍ നേരെ പോയത് നാല്‍പതുകളിലേക്കാണ്. മമ്മൂട്ടിയുടെ പ്രായം അറിഞ്ഞ് വിദേശികള്‍ പോലും ഞെട്ടി എന്നാണ് കേട്ടത്.

English summary
Face app makes Mammootty as aged man goes viral
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam