»   » പെണ്ണ് നല്ല ചന്തി എന്ന് പറഞ്ഞാല്‍ തമാശ, ആണ് പറഞ്ഞാല്‍ സ്ത്രീവിരുദ്ധത; റിമയെ കൊന്നുകൊലവിളിച്ച് കമന്റ്

പെണ്ണ് നല്ല ചന്തി എന്ന് പറഞ്ഞാല്‍ തമാശ, ആണ് പറഞ്ഞാല്‍ സ്ത്രീവിരുദ്ധത; റിമയെ കൊന്നുകൊലവിളിച്ച് കമന്റ്

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട സാഹചര്യത്തില്‍ ചില സംവിധായകരും പൃഥ്വിരാജ് ഉള്‍പ്പടെയുള്ള നായകന്മാരും ഇനി തങ്ങളുടെ സിനിമയില്‍ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. വന്നുപോയ അബന്ധങ്ങള്‍ക്ക് മാപ്പ് പറയുകയും ചെയ്തു.

രഞ്ജിത്തിന്റെ ആ തിരുത്ത് തന്തയ്ക്ക് വിളിയ്ക്കുന്നതിന് സമാനം; വിമര്‍ശനവുമായി സിനിമാ ലോകം

എന്നാല്‍ സിനിമ ആവിഷ്‌കാര സ്വാതന്ത്രമാണെന്ന് വിശ്വസിയ്ക്കുന്ന രഞ്ജിത്തിനെ പൊലൊരു സംവിധായകനും എഴുത്തുകാരനും അത്തരത്തിലൊരു നിലപാട് എടുക്കാന്‍ കഴിയില്ല. സ്ത്രീ വിരുദ്ധ സംഭാഷണങ്ങള്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞ താരങ്ങളെ രഞ്ജിത്ത് കളിയാക്കി.

രഞ്ജിത്തിന്റെ ആറാം തമ്പുരാനിലെ ഡയലോഗ് ഓര്‍മിപ്പിച്ച് റിമ കല്ലിങ്കലിന്റെ മറുപടി, 'ഞാനാര്?'

രഞ്ജിത്തിന്റെ കളിയാക്കലില്‍ മനംനൊന്ത്, സനല്‍ കുമാര്‍ ശശിധരനെയും റിമ കല്ലിങ്കലിനെയും പോലുള്ള താരങ്ങള്‍ ഫേസ്ബുക്കിലെത്തി. പക്ഷെ രഞ്ജിത്തിനെ വിമര്‍ശിച്ച റിമ കല്ലിങ്കലിനെ കൊന്ന് കൊലവിളിയ്ക്കുകയാണ് ചിലര്‍ കമന്റ് ബോക്‌സില്‍. അതൊന്ന് നോക്കാം..

കൊലപാതകം നിര്‍ത്തലാക്കുമോ?

രഞ്ജിത്തിന്റെ നിലപാടിനോട് പൂര്‍ണമായും യോജിയ്ക്കുന്ന ഒരു ആരാധകന്റെ ചോദ്യമാണിത്. സ്ത്രീവിരുദ്ധ പരമാര്‍ശങ്ങള്‍ ജനങ്ങളെ സ്വാധീനിയ്ക്കുമെങ്കില്‍ കൊലപാതകങ്ങളും സ്വാധീനിക്കില്ലേ, അതും സിനിമയില്‍ നിര്‍ത്തലാക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് റിമ മറുപടി കൊടുത്തു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തെ ചൂണ്ടി കാണിച്ചുകൊണ്ടായിരുന്നു റിമയുടെ മറുപടി

റിമയുടെ സിനിമകള്‍

സിനിമയെ സിനിമയായി കാണാനാണ് റിമയോട് ഒരു ആരാധകന്‍ ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കില്‍ താങ്കള്‍ തന്നെ അഭിനയിച്ച നിദ്ര, 22 എഫ്‌കെ, ഓഗസ്റ്റ് ക്ലബ്ബ് തുടങ്ങിയ ചിത്രങ്ങള്‍ എടുത്ത് പരിശോധിക്കാനും പറയുന്നു. അതിന് 22 എഫ്‌കെ പീഡനത്തെയും ആഗസ്റ്റ് ക്ലബ്ബ് അവിഹിതത്തെയും ആഘോഷിയ്ക്കുന്നില്ല എന്നായിരുന്നു റിമയുടെ മറുപടി

ഹാപ്പി ഹസ്ബന്റ്‌സോ?

അപ്പോള്‍ ഹാപ്പി ഹസ്ബന്റ്‌സ് എന്ന ചിത്രത്തില്‍ താങ്കള്‍ ചെയ്ത കഥാപാത്രമോ?. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിവാഹിതരായ ചെറുപ്പക്കാരെ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിയ്ക്കുന്ന കഥാപാത്രത്തെയാണ് റിമ അവതരിപ്പിച്ചതെന്ന് ആരാധകന്‍ ഓര്‍മിപ്പിച്ചുകൊടുക്കുന്നു.

തമാശയും സ്ത്രീവിരുദ്ധതയും

22 എഫ്‌കെ എന്ന ചിത്രത്തില്‍ ഒരു പുരുഷനെ നോക്കി നായികയുടെ സഹോദരി 'nice ass' എന്ന് പറയുന്നുണ്ട്. അത് തമാശയും, അതേ ഡയലോഗ് പുരുഷന്‍ പറഞ്ഞാല്‍ സ്ത്രീ വിരുദ്ധതയും എന്ന നിലപാട് ശരിയാണോ?

യഥാര്‍ത്ഥ്യമാണത്

രഞ്ജിത്ത് സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ മാതൃകയാകാന്‍ വേണ്ടിയുള്ളതല്ല, മറിച്ച് പച്ചയായ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ് എന്ന് ഒരു സിനിമാപ്രേമി പറയുന്നു. റിയലിസ്റ്റിക് സിനിമകളില്‍ ഇതുപോലുള്ള സംഭാഷണങ്ങള്‍ ഉണ്ടാകുമെന്നും അതൊരു യാഥാര്‍ഥ്യമാണെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം

രഞ്ജിത്തിന്റെ സ്ത്രീ കഥാപാത്രങ്ങള്‍

രഞ്ജിത്ത് ജഗന്നാഥനെ സൃഷ്ടിച്ചപ്പോഴാണ് ഉണ്ണിമായ എന്ന കരുത്തുള്ള സ്ത്രീ കഥാപാത്രത്തെ അയാള്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്തിയത്. മംഗലശ്ശേരി നീലകണ്ഠനൊപ്പം ഭാനു എന്ന കരുത്തുള്ള സ്ത്രീ കഥാപാത്രവും ഉണ്ടായിരുന്നു. രഞ്ജിത്തിന്റെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചും ആലോചിക്കാനാണ് ഒരു ആരാധകന്റെ ആവശ്യം

ആവിഷ്‌കാര സ്വാതന്ത്രം

ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തില്‍ ആഷിഖ് അബു കഞ്ചാവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ പലരും വിമര്‍ശിച്ചിരുന്നു. അന്ന് ആഷിഖ് അത് ആവിഷ്‌കാര സ്വാതന്ത്രമാണെന്ന് പറഞ്ഞപ്പോള്‍ റിമയും പിന്തുണച്ചു. ഇന്ന് രഞ്ജിത്തിന്റെ പുരുഷ കഥാപാത്രങ്ങളെ വിമര്‍ശിയ്ക്കുന്നതിന് മുന്‍പ്, അന്ന് കേരളത്തിലെ ചെറുപ്പക്കാരെ കഞ്ചാവ് വലിയ്ക്കാന്‍ പ്രേരിപ്പിച്ച ആഷിഖ് അബു മാപ്പ് പറയണം

നന്മയും തിന്മയുമുണ്ട്

സിനിമയില്‍ തിന്മയെ കാണിക്കാതെ എങ്ങിനെ നന്മയെ കുറിച്ച് പറയാനാകും എന്നാണ് ഒരു സിനിമാ പ്രേമിയുടെ ചോദ്യം. സമൂഹത്തെ നശിപ്പിയ്ക്കുന്ന ഒരു ഡയലോഗ് പോലും താന്‍ പറയില്ല എന്ന് ഒരു നടന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ആ നടന് നിലനില്‍പുണ്ടാവുമോ?. മദ്യപാനവും കഞ്ചാവും സിനിമയില്‍ നായകന് ലഭിയ്ക്കുന്ന വില്ലന്‍ പരിവേഷവും ഒഴിവാക്കിയാല്‍ പീഡനങ്ങള്‍ കുറഞ്ഞേക്കും. പക്ഷെ സിനിമ കാണാന്‍ ആളുണ്ടാവില്ല എന്നതാണ് സത്യം

പള്‍സര്‍ സുനിയ്ക്ക് പ്രേരണ സിനിമയോ?

സിനിമ സമൂഹത്തിന്റെ പ്രതിഫലമല്ലേ.. ഇതിലും മോശമല്ലേ സ്‌റ്റേജ് ഷോകളും സീരിയലുകളും. മലയാളികള്‍ കാണുന്നത് മലയാള സിനിമ മാത്രമല്ല, തമിഴ്, ഹിന്ദി മറ്റ് മസാല സിനിമകളും കാണുന്നുണ്ട്. സിനിമയുടെ ഡയലോഗാണോ പള്‍സര്‍ സുനിയ്ക്ക് പ്രേരണയായത്??

കലാസൃഷ്ടിയില്‍ അതിരുകള്‍ വച്ചാല്‍

കലാസൃഷ്ടിയില്‍ അതിരുകള്‍ വയ്ക്കാന്‍ കഴിയില്ല. പകരം അതിന്റെ നല്ല വശങ്ങള്‍ കൊള്ളുകയും ചീത്ത വിശങ്ങള്‍ തള്ളുകയുമാണ് വേണ്ടത്. എല്ലാത്തിനും നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ട്. കലയില്‍ വെള്ളം ചേര്‍ക്കരുത്, നിയമവ്യവസ്ഥിതിയാണ് മാറേണ്ടത് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം

രഞ്ജിത്ത് ചിത്രങ്ങള്‍

നന്ദനം, മിഴിരണ്ടിലും, തിരക്കഥ, കയ്യൊപ്പ്, ഇന്ത്യന്‍ റുപ്പീ, പ്രാഞ്ചിയോട്ടന്‍ തുടങ്ങിയ തന്റെ ചിത്രങ്ങളില്‍ സ്ത്രീകള്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് രഞ്ജിത്ത്. സിനിമയില്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പാടില്ലെങ്കില്‍ കള്ളവും ചതിയുമൊന്നും പാടില്ലെന്ന് മറ്റൊരു സിനിമാ പ്രേമി പറയുന്നു.

തിന്മ മാത്രമേ സ്വാധീനിക്കുകയുള്ളോ?

സിനിമ കണ്ടാല്‍ തിന്മ മാത്രമേ സ്വാധീനിക്കുകയുള്ളോ. എന്തുകൊണ്ട് നല്ല സിനിമ കണ്ടിട്ട് ആരും നന്മമരം ആകുന്നില്ല. അതിലും എത്രയോ ഭീകരമായി നോവലുകളിലും സീരിയലുകളിലും സ്ത്രീകളെ മോശമായി ചിത്രീകരിയ്ക്കുന്നു. അതൊക്കെ നിരോധിയ്ക്കുമോ?

English summary
Facebook comments against Rima Kallingal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam