പുതുമയുള്ള സിനിമ എടുക്കാന്‍ പറഞ്ഞ അജുവിനോട് അല്‍ഫോണ്‍സ്; കശ്മലാ എന്നോട് നീ ആ വാക്ക് പറയരുത്
മിനിട്ടുകള്‍ക്ക് മുമ്പ് അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. താന്‍ സംവിധാനം ചെയ്ത രണ്ട് സിനിമകളില്‍ (നേരം, പ്രേമം) ഏതെങ്കിലും ഒന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കില്‍, പ്രേക്ഷകര്‍ എന്ന നിലയില്‍ ഏത് ചിത്രം ആദ്യ മൊഴിമാറ്റം നടത്താന്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കും എന്ന് ചോദിച്ചുകണ്ടായിരുന്നു പോസ്റ്റ്.
അജു വര്‍ഗ്ഗീസ് 'ചീത്ത'യാക്കിയ മലയാളത്തിലെ പ്രമുഖ നടന്മാര്‍
പോസ്റ്റിന് താഴെ ഉടന്‍ വന്നു അജു വര്‍ഗ്ഗീസിന്റെ കമന്റ്. ഇതൊന്നുമല്ലാതെ, പുതുമയുള്ള എന്തെങ്കിലുമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്... പുതിയത് ചെയ്യൂ എന്നായിരുന്നു അജുവിന്റെ പക്ഷം. അതിന് അല്‍ഫോണ്‍സിന്റെ മറുപടി എന്താണെന്ന് അറിയണ്ടേ..

അല്‍ഫോണ്‍സിന്റെ പോസ്റ്റ്
ഇതാണ് അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ ഏത് ചിത്രം ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തണം എന്നതിനെ കുറിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്ക് പ്രേക്ഷകരെ ക്ഷണിയ്ക്കുകയായിരുന്നു സംവിധായകന്‍

അജുവിന്റെ കമന്റും മറുപടി
എന്തെങ്കിലും പുതുമയുള്ളത് വേണം എന്ന് പറഞ്ഞ അജു വര്‍ഗ്ഗീസിനോട് അല്‍ഫോണ്‍സ് പറഞ്ഞു; 'എടാ ലോക സിനിമാ ചരിത്രത്തില്‍ പുതുമ ഒന്നും ഇല്ലാത്ത സിനിമ എടുക്കുന്ന ആളാണ് ഞാന്‍. ആ എന്നോട് നീ ആ വാക്ക് എങ്ങനെ പറഞ്ഞു കശ്മലാ. സംതിങ് ന്യൂ എന്ന്. സംതിങ് ഓള്‍ഡ് അല്ലേ ഉദ്ദേശിച്ചത്' എന്ന്.

അജുവും അല്‍ഫോണ്‍സും
അല്‍ഫോണ്‍സ് സംവിധാനം ചെയ്ത രണ്ട് ചിത്രത്തിലും അജുവിന് വേഷമൊന്നും ഇല്ലായിരുന്നു. എന്നിരുന്നാലും ഇരുവരും തമ്മില്‍ നല്ല സുഹൃത്ത് ബന്ധമുണ്ട്. പ്രേമം എന്ന ചിത്രത്തിന് ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പ്രമോഷന്‍ നല്‍കിയ നടനാണ് അജു

ഇനി കാര്യത്തിലേക്ക്
ഇനി കാര്യത്തിലേക്ക് വരാം. അല്‍ഫോണ്‍സ് ചോദ്യത്തിന് പ്രേക്ഷകരായ നിങ്ങളുടെ അഭിപ്രായം എന്താണ്. നേരമോ പ്രോമമോ ആദ്യം ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തി കാണാന്‍ നിങ്ങള്‍ ആഗ്രഹിയ്ക്കുന്നത്.?
അജു വര്‍ഗ്ഗീസിന്റെ പുതിയ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...


Click it and Unblock the Notifications











