»   » അന്തസുള്ള പുരുഷന്മാരെ പരിചയപ്പെട്ടിട്ടില്ലേ??? പാര്‍വതിയും ഭാഗ്യലക്ഷ്മിയും കേള്‍ക്കുന്നുണ്ടോ ഇത്???

അന്തസുള്ള പുരുഷന്മാരെ പരിചയപ്പെട്ടിട്ടില്ലേ??? പാര്‍വതിയും ഭാഗ്യലക്ഷ്മിയും കേള്‍ക്കുന്നുണ്ടോ ഇത്???

By Karthi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലയാളത്തിലെ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നിരവധി താരങ്ങളും സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മുഖ്യപ്രതികള്‍ പിടിയിലായി കേസ് പുതിയ തലത്തിലേക്ക് മാറിയെങ്കിലും ഈ കേസില്‍ സോഷ്യല്‍ മീഡിയയുടെ പ്രഹരം ഏറ്റുവാങ്ങുന്നത് ചലച്ചിത്ര താരം പാര്‍വതിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമാണ്. നടിയുടെ വിഷയത്തില്‍ ഇരുവരും ഇരട്ടാപ്പ് കാണിച്ചുവെന്നാണ് ആരോപണം.

  സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിലും അധിക്ഷേപത്തിലും ശക്തമായി പ്രതികരിച്ചിരുന്നവരാണ് പാര്‍വതിയും ഭാഗ്യലക്ഷ്മിയും. വടക്കാഞ്ചേരി കേസില്‍ സജീവമായി ഇരുവരും രംഗത്തുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തിലും ഇരുവരും ശക്തമായിതന്നെ രംഗത്തിറങ്ങി. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ സിനിമാക്കാരുടെ സാന്നിദ്ധ്യം വ്യക്തമായതോടെ ഇരുവരും നിലപാടില്‍ മാറ്റം വരുത്തിയെന്നാണ് ആരോപണം. ഇഷ്ടമില്ലാത്തവരെ സിനിമകളില്‍ നിന്നും വിലക്കുന്നുണ്ടെന്ന ആരോപണത്തെ വളരെ ലഘുവായി കാണുകയായിരുന്നു പാര്‍വതി. ചാനലല്‍ ചര്‍ച്ചയില്‍ വൈകാരികമായ ഒന്നാണ് ഇത്തരം വിലക്കുകളെന്നാണ് അവര്‍ പ്രതികരിച്ചത്. ഇതിനെതിരെയായിരുന്നു സോഷ്യല്‍ മീഡിയുടെ പ്രതിഷേധം.

  പാര്‍വതിയുടെ നിലപാടിലെ മലക്കം മറിച്ചില്‍ വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകയും സംവിധായികയുമായ സുനിത ദേവദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിന്നായിരുന്നു ഈ വിഷയം ചര്‍ച്ചയായത്. മാതൃഭൂമി ചാനലിലെ ചര്‍ച്ചയില്‍ നിലപാടില്‍ മലക്കം മറിയുന്ന പാര്‍വതിയുടെ വീഡിയോ സഹിതമായിരുന്നു സുനിതയുടെ പോസ്റ്റ്. പാര്‍വതിക്കെതിരായ വിമര്‍ശനങ്ങളുടെ നീണ്ട നിരയായിരുന്നു ആ പോസ്റ്റിന് താഴെ

  ചാനല്‍ ചര്‍ച്ചയിലെ തന്റെ വാദത്തെ ന്യായീകരിച്ച് പാര്‍വതി രംഗത്തെത്തി. നടിയെ തട്ടിക്കൊണ്ട് പോയ വിഷയത്തേക്കുറിച്ച് സംസാരിക്കാനാണ് താന്‍ ചാനലിലെത്തിയത് എന്നാല്‍ അവിടെ ചര്‍ച്ച ചെയ്തത് സിനിമയിലെ ഏകാധിപത്യ പ്രവണതേക്കുറച്ചാണെന്ന് താന്‍ അറിഞ്ഞില്ല. നടി ആയതുകൊണ്ടല്ല സൈക്കോളജിസ്റ്റ് ആയതുകൊണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും പാര്‍വതി പറഞ്ഞു. എന്നാല്‍ പാര്‍വതിക്കെതിരായ സോഷ്യല്‍ മീഡിയ പ്രതിഷേധം മയപ്പെടുത്താന്‍ ഈ മറുപടിക്കായില്ല.

  പാര്‍വതിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണമെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. തന്നെ ബാധിക്കാത്ത വിഷയത്തില്‍ ഒച്ചയും ബഹളവും ഉണ്ടാക്കുന്നവര്‍ താനുള്‍പ്പെടുന്ന വിഷയത്തില്‍ നിന്നും പാര്‍വതി ഉള്‍വലിയുകയാണെന്നും അവര്‍ ആരോപിച്ചു. മാതൃഭൂമിയില്‍ ചര്‍ച്ച ചെയ്ത വിഷയം തനിക്ക് അറിവില്ലാത്തതായിരുന്നുവെന്ന പാര്‍വതിയുടെ പ്രതകരണത്തെ വടക്കാഞ്ചേരി കേസ് നേരിട്ട് കണ്ടതാണോ എന്ന മറു ചോദ്യമാണ് ഒരാള്‍ ചോദിച്ചത്.

  ചാനല്‍ ചര്‍ച്ചയില്‍ സംഘടനയിലെ കാകാര്യങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും പാര്‍തിയോട് ചോദിച്ച ചോദ്യം സ്ത്രീ വിഷയമായിരുന്നു എന്നും സുനിത തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നണ്ട്. ഒന്നും അറിയില്ലെന്ന് പറഞ്ഞ പാര്‍വതി ചര്‍ച്ചയില്‍ മഞ്ജുവാര്യര്‍ ബാക്കി കാര്യങ്ങള്‍ കൂടെ പറയണമെന്നും ആക്രമിക്കപ്പെട്ട നടി പത്രത്തിനോടല്ല ഇക്കാര്യം വ്യക്തമാക്കേണ്ടിയിരുന്നതെന്നും പറയാന്‍ മറന്നില്ല.

  ഭാഗ്യലക്ഷ്മിയും ഇക്കാര്യത്തില്‍ വ്യത്യസ്തയായില്ലെന്ന് സുനിത പറയുന്നു. ്ത്രീകളുടെ വിഷയങ്ങളില്‍ ഉറച്ച ശബ്ദമായി നിന്ന ഭാഗ്യലക്ഷ്മി ഈ വിഷത്തില്‍ തുടക്കത്തില്‍ സ്വീകരിച്ച നിലപാടുകളില്‍ നിന്നും കീഴ്‌മേല്‍ മറിയുകയായിരുന്നു. ജനക്കൂട്ടം നീതി നടപ്പാക്കണമെന്ന് അലറിവിളിക്കുന്ന ഭാഗ്യലക്ഷ്മിയെയാണ് പിന്നീട് കണ്ടതെന്ന് സുനിത പറയുന്നു.

  നടിക്ക് നേരായ ആക്രമണത്തില്‍ വളരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ പാര്‍വതിയും ഭാഗ്യലക്ഷ്മിയും പെട്ടന്ന് ഉള്‍വലിഞ്ഞത് വിഷയങ്ങള്‍ സിനിമയ്ക്കകത്തേക്ക് എത്തിയതോടെയാണ്. സിനിമാ താരങ്ങളുടെവ മയക്കുമരുന്ന ഉപയോഗം ഗുണ്ടാവിളയാട്ടം, ഇഷ്ടമില്ലാത്തവര്‍ക്ക് അവസരം നിഷേധിക്കല്‍, ഒറ്റപ്പെടുത്തല്‍, സ്ത്രീ വിരുദ്ധത, സിനിമ സംഘടനയിലെ കുഴപ്പങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായതോടെ ഇരുവരും നിലപാട് മാറ്റി. പാര്‍വതി മിണ്ടാതായി, ജനക്കൂട്ടം നീതി നടപ്പാക്കണമെന്ന് അലറിവിളിച്ച് ഭാഗ്യലക്ഷ്മി എത്തി. ഇതോടെ ജനങ്ങള്‍ക്ക് ഇരുവരുടേയും തനിനിറം വ്യക്തമായെന്നും സുനിത പറയുന്നു.

  തന്റെ ചാനല്‍ ചര്‍ച്ചയെ ന്യായീകരിക്കാന്‍ പാര്‍വതി ഇറക്കിയ കുറിപ്പില്‍ നടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഉറച്ച നിലപാടും വ്യക്തമാക്കുന്നുണ്ട്. നടി അഭിനയിച്ച സിനിമകളുടെ ലിസ്റ്റ് സഹിതമാണ് പോസ്റ്റ് ചെയ്തിരുന്നത്. തന്നേക്കാള്‍ അധികം സിനിമകളില്‍ വിലക്കിയെന്ന് പറയുന്ന ഈ നായിക അഭിനയിച്ചിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു.

  കുറ്റവാളികളെ പൊതുജനം കൈകാര്യം ചെയ്യണം, വെട്ടിനുറുക്കണം, തുടങ്ങിയ ആക്രോശങ്ങളടങ്ങിയ ഭാഗ്യലക്ഷ്മിയുടെ വീഡിയോയുടെ ലിങ്ക് സഹിതമാണ് സുനിത പോസ്റ്റ് ഇട്ടിരിക്കുന്നത്. പുരുഷന്‍മാര്‍ മുഴുവന്‍ കൊടും കുറ്റവാളികളാണെന്നുള്ള തരത്തിലുള്ള അലര്‍ച്ച നിറുത്താനും പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്. അന്തസുള്ള പുരുഷന്മാരെ പരിചയപ്പെടാന്‍ അവസരം കിട്ടിയില്ലെന്ന് കരുതി ലോകത്തിലെ പുരുഷന്മാരെ മുഴുവന്‍ കുഴപ്പക്കാരായി മുദ്രകുത്തുന്ന ഏര്‍പ്പാട് പരിഹാസ്യമാണെന്ന് പറഞ്ഞാണ് സുനിതയുടെ പോസ്റ്റ് അവസാനിക്കുന്നത്.

  ഭാഗ്യലക്ഷ്മിക്കും പാര്‍വതിക്കും എതിരായ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

  പാര്‍വതിയുടെ ചാനല്‍ ചര്‍ച്ച വീഡിയോ പോസ്റ്റ് കാണാം

  പാര്‍വതിയുടെ ചാനല്‍ ചര്‍ച്ച വീഡിയോ കാണാം

  English summary
  Bhagyalakshmi and Parvathi critisised by their stand on actress attack issue in social media. The post state that they fail to respond on the issue from their field which they no well.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more