»   » ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ പാരയായി, അനുമോളുടെ വിവാഹം കഴിഞ്ഞോ?

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ പാരയായി, അനുമോളുടെ വിവാഹം കഴിഞ്ഞോ?

Posted By: Rohini
Subscribe to Filmibeat Malayalam

താരങ്ങളൊക്കെ ഇപ്പോള്‍ രഹസ്യമായി, സിംപിളായി കല്യാണം കഴിക്കുന്നതൊക്കെ ട്രന്റ് ആകുകയാണല്ലോ. അങ്ങനെ അനു മോളുടെയും വിവാഹം കഴിഞ്ഞു എന്ന് ചിലര്‍ തെറ്റിദ്ധരിച്ചു.

കല്യാണം കഴിക്കുന്നില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല, പക്ഷെ പേടിയുണ്ട്: അനു മോള്‍ വ്യക്തമാക്കുന്നു

നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് കാരണം. സെറ്റ് സാരിയുടുത്ത്, കഴുത്തില്‍ തുളസിമാലയിട്ട് സിംപിളായി നടന്ന ഒരു കല്യാണത്തിന്റെ വധുവിനെ പോലെ തോന്നിക്കുന്ന സെല്‍ഫി ഫോട്ടോ ആയിരുന്നു അത്

ഇതാണ് അനു മോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ

ആശംസകള്‍

ഫോട്ടോ കണ്ട പലരും അനു മോള്‍ വിവാഹിതയായി എന്ന് തെറ്റിദ്ധരിച്ചു. താരത്തിന് വിവാഹ ആശംസകളും അറിയിച്ചു. പലരും ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിക്കുകയും ചെയ്തത്രെ

സിനിമയ്ക്ക് വേണ്ടി

എന്നാല്‍ പദ്മിനി എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ സെല്‍ഫിയാണിത്.

ഇപ്പോള്‍ പ്ലാനില്ല

എന്തായാലും വിവാഹം ചെയ്യാന്‍ ഇപ്പോള്‍ അനു മോള്‍ക്ക് പ്ലാനില്ല. തമിഴിലും മലയാളത്തിലും ഒരുപിടി നല്ല സിനിമകളുമായി നില്‍ക്കുകയാണ് താരം. 2012 ല്‍ ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ അനു അകം, ചായില്യം, വെടിവഴിപാട്, ഞാന്‍, റോക്ക്‌സ്റ്റാര്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

English summary
Popular Actress Anumol had posted a photo of her in her Facebook page today. It was a photo in which she was in a wedding attire. That image which she posted was a still from an upcoming movie of her named Padmini. But people misunderstood that and they thought that Anumol has been got married.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam