നടി നിത്യ ദാസ് മൂന്നാമതും ഗര്‍ഭിണിയായിരുന്നോ? നിറവയറുമായി നില്‍ക്കുന്ന വീഡിയോയുടെ പിന്നിലെ സത്യമിതാണ്

പറക്കും തളികയിലെ ബസന്തി, ഈയൊരു ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നിത്യ ദാസ്. പിന്നീട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളിലൂടെ നിത്യ നിറഞ്ഞ് നിന്നു. മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലുമൊക്കെ സജീവമായിരുന്നെങ്കിലും വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് മാറി നിന്നു.

ഇപ്പോള്‍ രണ്ട് മക്കളുടെയും ഭര്‍ത്താവിന്റെയും കൂടെ സന്തോഷത്തോടെ കഴിയുകയാണ് നടി. മകള്‍ നൈനയുടെ കൂടെ കിടിലന്‍ ഡാന്‍സ് വീഡിയോസുമായി പലപ്പോഴും നിത്യ തരംഗമായി മാറാറുണ്ട്. അമ്മയും മകളുമാണെന്ന് പോലും തോന്നാത്ത മേക്കോവറിലായിരുന്നു നടി. എന്നാലിപ്പോല്‍ നടി മൂന്നാമതും ഗര്‍ഭിണിയായോ എന്ന സംശയവുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്.

നടി നിത്യ ദാസ് മൂന്നാമതും ഗർഭിണിയായോ

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ പേജിലൂടെ നിത്യ ദാസിന്റെ ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. ഒരു കാറില്‍ നിന്നും ഇറങ്ങി നടിയുടെ ചുറ്റും ചിലര്‍ കുട ചൂടി നില്‍ക്കുന്നതും അവരോട് തമാശ പറയുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. രസകരമായ കാര്യം നിത്യ ദാസ് നിറവയറുമായി നില്‍ക്കുന്നു എന്നതാണ്. വെള്ള നിറമുള്ള വസ്ത്രവും ഒരു ഓവര്‍കോട്ടും ധരിച്ച് വയറ് താങ്ങി പിടിച്ചാണ് നടിയെ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇതോടെ നിത്യ ദാസ് മൂന്നാമതും ഗര്‍ഭിണിയായി, മകളുടെ ഡാന്‍സ് കളിച്ച് നടക്കുമ്പോള്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞില്ലല്ലോ എന്നൊക്കെയുള്ള ചോദ്യങ്ങളും വന്നു

ഒറ്റ നോട്ടത്തിൽ ഗർഭിണി, പക്ഷേ സത്യമിങ്ങനെയാണ്

ഒറ്റ നോട്ടത്തില്‍ നടി പിന്നെയും ഗര്‍ഭിണിയായി എന്ന സംശയം ഉണര്‍ത്തുമെങ്കിലും സത്യം അങ്ങനെയല്ല. നിത്യ ദാസ് അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള കാഴ്ചയായിരുന്നിത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് പ്രദീപ് വിതുരയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ലൊക്കേഷന്‍ ആണെന്നും തമാശ നിറഞ്ഞ നിമിഷമായിരുന്നു എന്നുമൊക്കെ അദ്ദേഹം സൂചിപ്പിച്ചിരുന്നു. പള്ളിമണി എന്ന പേരില്‍ നിര്‍മ്മിക്കുന്ന സിനിമയാണിത്. മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ നിത്യ ദാസും ശ്വേത മേനോനും ആണ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിത്യ ഒരു ഗര്‍ഭിണിയുടെ റോളില്‍ അഭിനയിക്കുന്നുണ്ട്

സിനിമയില്‍ നിത്യ ഒരു ഗര്‍ഭിണിയുടെ റോളില്‍ അഭിനയിക്കുന്നുണ്ട് എന്നാണ് പുതിയ വീഡിയോസില്‍ നിന്നും വ്യക്തമാവുന്നത്. അനില്‍ കുമ്പാഴയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യ ദാസ് അഭിനയിക്കുന്ന സിനിമയാണിത് എന്ന പ്രത്യേകതയും ഉണ്ട്. 2007 ലാണ് നിത്യ ദാസ് അവസാനമായി ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ആ വര്‍ഷം തന്നെ അരവിന്ദ് സിംഗുമായി വിവാഹിതയായി. പിന്നീട് കുടുംബ ജീവിതത്തിനാണ് നടി പ്രധാന്യം നല്‍കിയത്. രണ്ട് മക്കളുമായതോട് കൂടി ആയതോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. വീണ്ടും മകളുടെ കൂടെ റീല്‍സ് എടുത്തും മറ്റുമാണ് നിത്യ വാര്‍ത്തകളില്‍ നിറഞ്ഞത്.

അഭിനയത്തിലേക്കുള്ള നടിയുടെ തിരിച്ച് വരവ്

പിന്നീട് നിരവധി ടെലിവിഷന്‍ പരമ്പരകളിലും നിത്യ അഭിനയിച്ച് തുടങ്ങി. തിങ്കള്‍കലമാന്‍ എന്ന സീരിയലില്‍ അതിഥി വേഷത്തിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലും നടി അഭിനയിച്ചു. നിലവില്‍ ഒരു സിനിമയിലെ അഭിനയിക്കുന്നുള്ളു എങ്കിലും വൈകാതെ കൂടുതല്‍ സിനിമകളിലേക്ക് നിത്യ സജീവമാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Recommended Video

ഒരാളെ വീഴ്ത്താൻ എനിക്ക് മസിലിന്റെ ആവശ്യമില്ല | Unni Mukundan Interview | FilmiBeat Malayalam

നിത്യയുടെ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X