22 എഫ്‌കെയ്ക്കു ശേഷം ആഷിഖ് അബു ചിത്രത്തില്‍ ഫഹദും? വൈറസില്‍ താരമെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍!!

By Prashant V R

കാര്‍ബണ്‍ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം തുടങ്ങിയ ഫഹദ് ഫാസില്‍ കൈനിറയെ ചിത്രങ്ങളുമായാണ് മുന്നേറുന്നത്. ഫഹദിന്റെ ചിത്രങ്ങള്‍ക്കെല്ലാം വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്. ഒന്നിനൊന്ന് മികച്ച സിനിമകളുമായിട്ടാണ് താരം മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. കാര്‍ബണ്‍ എന്ന ചിത്രത്തിനു ശേഷം ഫഹദിന്റെതായി റിലീസിങ്ങിനാരുങ്ങുന്നത് വരത്തന്‍ എന്ന ചിത്രമാണ്.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഫഹദ് നായകനായ ചിത്രം സെപ്റ്റംബര്‍ 20നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വരത്തനു പുറമെ മലയാളത്തിലും തമിഴിലും ഒരേസമയം ഫഹദിന്റെ സിനിമള്‍ ഒരുങ്ങുന്നുണ്ട്. ഇവയ്ക്കു പുറമെ ആഷിഖ് അബുവിന്റെ വൈറസിലും ഫഹദ് അഭിനയിക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയുളള ആഷിഖിന്റെ പുതിയ ചിത്രം അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

വൈറസ്

വൈറസ്

കോഴിക്കോട് ഉണ്ടായ നിപ്പ വൈറസ് ബാധയെ പ്രമേയമാക്കികൊണ്ടുളള ചിത്രമായിരുന്നു അടുത്തിടെ ആഷിക്ക് അബു പ്രഖ്യാപിച്ചിരുന്നത്. വൈറസ് എന്ന പേരിട്ട ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഒരു റിയലിസ്റ്റിക് ചിത്രമായിരിക്കും വൈറസ് എന്ന് പ്രഖ്യാപന വേളയില്‍ ആഷിഖ് അബു പറഞ്ഞിരുന്നു. നിപ്പ സിനിമയാകുമ്പാള്‍ ജീവിച്ചിരിക്കുന്നവരും നമ്മുടെ കണ്‍മുന്നില്‍ ഉണ്ടായിരുന്നവരുമാണ് കഥാപാത്രങ്ങളാകുകയെന്ന് ആഷിഖ് പറഞ്ഞിരുന്നു. വൈറസിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററിനെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

വമ്പന്‍താരനിര

വമ്പന്‍താരനിര

വമ്പന്‍ താരനിരയാണ് ആഷിഖ് അബുവിന്റൈ വൈറസില്‍ അണിനിരക്കുന്നത്. ടൊവിനോ തോമസ്,കാളിദാസ് ജയറാം,ആസിഫ് അലി തുടങ്ങിയവരാണ് ചിത്രത്തില്‍ നായക വേഷങ്ങളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം പാര്‍വ്വതി,റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍,രേവതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആഷിഖ് അബു തന്നെയായിരുന്നു അടുത്തിടെ ചിത്രത്തിന്‍െറ കാസ്റ്റിങ് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്.

ചിത്രത്തില്‍ ഫഹദും

ചിത്രത്തില്‍ ഫഹദും

ആഷിഖ് അബുവിന്റെ വൈറസില്‍ ഒരു അതിഥി വേഷത്തിലായിരിക്കും ഫഹദ് എത്തുകായെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രമായിട്ടാകും ഫഹദ് എത്തുക. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിനു ശേഷം ആഷിഖ് അബുവും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വൈറസ്. ഫഹദ് കൂടി ചിത്രത്തില്‍ എത്തുന്നതോടെ വലിയ സ്വീകാര്യതയായിരിക്കും ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുക.

പുതിയ ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍

വൈറസിനു പുറമേ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ഫഹദ് മലയാളത്തില്‍ മുന്നേറുന്നത്. സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് തുടങ്ങിയവയെല്ലാം താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.ഇതു കൂടാതെ ആണെങ്കിലും അല്ലെങ്കിലും, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകളും ഫഹദിന്റെതായി മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളാണ്.

സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രം

സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രം

വേലൈക്കാരന്‍ എന്ന സിനിമയ്ക്കു ശേഷം ഫഹദ് തമിഴില്‍ അഭിനയിച്ച ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്കൊപ്പമാണ് ഫഹദ് അഭിനയിച്ചിരിക്കുന്നത്. വിജയ് സേതുപതി ട്രാന്‍സ് ജെന്‍ഡറായി എത്തുന്ന ചിത്രത്തില്‍ ഒരു നെഗറ്റീവ് ടച്ചുളള കഥാപാത്രമായിട്ടാണ് ഫഹദ് എത്തുന്നതെന്നാണ് അറിയുന്നത്. സിനിമാ പ്രേമികള്‍ വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X