»   » ഹാട്രിക് പരാജയം നേടി ഫഹദ്; വെള്ളിത്തിരയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുന്നു

ഹാട്രിക് പരാജയം നേടി ഫഹദ്; വെള്ളിത്തിരയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുന്നു

Posted By:
Subscribe to Filmibeat Malayalam

2014 ന്റെ തുടര്‍ച്ചയായിരുന്നു ഈ വര്‍ഷം ഫഹദ് ഫാസിലിന്. കഴിഞ്ഞ വര്‍ഷം അഞ്ച് ചിത്രങ്ങള്‍ ചെയ്തതില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് വിജയിച്ചത്. പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ഫഹദ് ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചു. പക്ഷെ അപ്പോഴും ഒരു സേഫ് സൂണില്‍ നില്‍ക്കാന്‍ നോക്കാതെയയാണ് ഫഹദ് 2015 തുടങ്ങിയത്.

ഈ വര്‍ഷം ഇറങ്ങിയ മൂന്ന് ചിത്രങ്ങളും കാര്യമായി ശ്രദ്ധിക്കാതെ പോയി. അതുകൊണ്ടാണോ എന്തോ വെള്ളിത്തിരയില്‍ നിന്നും നീണ്ട ഇടവേള എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണത്രെ ഫഹദ് ഫാസില്‍.

ജോഷി സംവിധാനം ചെയ്യാനിരുന്ന സിംഗിള്‍ എന്ന ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണം ഇടവേളയില്‍ പോകുന്നതാണത്രെ. ഫഹദ് പിന്മാറിയ സാഹചര്യത്തില്‍ ജോഷി ചിത്രം ഉപേക്ഷിക്കുകയും ചെയ്തു. ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.

Also Read: നിവിനും, അതിന് ശേഷം പൃഥ്വിയും സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ ജയസൂര്യ ആര്?

ഹാട്രിക് പരാജയം നേടി ഫഹദ്; വെള്ളിത്തിരയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുന്നു

ക്ലാസ്‌മേറ്റ്‌സ് ഉള്‍പ്പടെയുള്ള വിജയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ജെയിംസ് ആല്‍ബേര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ മറിയം മുക്കില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ചിത്രത്തിന് സാധിച്ചില്ല

ഹാട്രിക് പരാജയം നേടി ഫഹദ്; വെള്ളിത്തിരയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുന്നു

വിനോദ് സുരുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹരം. തെന്നിന്ത്യന്‍ നായിക രാധിക അപ്‌തേ ഈ ചിത്രത്തിലൂടെ ഫഹദിന്റെ നായികയായി മലയാളത്തിലെത്തി. ജീവിതത്തിന്റെ ആഘോഷങ്ങളിലൂടെ പോകാനാണ് സിനിമ ശ്രമിച്ചതെങ്കിലും എല്ലാതരം പ്രേക്ഷകരെയും സംതൃപ്തി പെടുത്താന്‍ സിനിമയ്ക്ക് സാധിച്ചില്ല.

ഹാട്രിക് പരാജയം നേടി ഫഹദ്; വെള്ളിത്തിരയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുന്നു

പരസ്യ രംഗത്ത് സംവിധാനമികവ് തെളിയിച്ച നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ചിത്രമാണ് അയാള്‍ ഞാനല്ല. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഭാഷ കൊണ്ടും ഗെറ്റപ്പുകൊണ്ടും പുതിയ പരീക്ഷണങ്ങള്‍ നടത്തി. സിനിമ പരാജയമായിരുന്നില്ല എങ്കിലും തിയേറ്ററില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല

ഹാട്രിക് പരാജയം നേടി ഫഹദ്; വെള്ളിത്തിരയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുന്നു

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫഹദ് പൂര്‍ത്തിയാക്കി. അക്കരക്കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ എബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന മണ്‍സൂണ്‍ മാംഗോസാണ് മറ്റൊരു ചിത്രം

ഹാട്രിക് പരാജയം നേടി ഫഹദ്; വെള്ളിത്തിരയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുന്നു

കൈ എത്തും ദൂരത്ത് എന്ന ആദ്യ ചിത്രത്തിന്റെ പരാജയത്തിന് ശേഷം വലിയൊരു ഇടവേളയെടുത്ത് തിരിച്ചുവന്ന ഫഹദ് ഫാസില്‍ ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ചു. അതുപോലൊരു ദീര്‍ഘ ഇടവേളയ്ക്ക് പോകുകയാണ് ഇപ്പോള്‍ ഫഹദ് ഫാസില്‍ എന്നാണ് ഇന്റസ്ട്രിയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്ത. വീണ്ടുമൊരു ചാപ്പാ കുരിശ് സംഭവിയ്ക്കും എന്ന് പ്രതീക്ഷിക്കാം

English summary
hat-trick flops; Fahad Fazil taking a long break from industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam