ദിലീഷ് പോത്തനും ഫഹദും വീണ്ടുമൊന്നിക്കുമ്പോള്‍ ഫഹദ് വില്ലന്‍? അടുത്ത ദേശീയ പുരസ്കാരം ഉറപ്പായി!

ദിലീഷ് പോത്തന്‍ എന്ന പേര് മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ എടുത്ത് പറയാന്‍ കഴിയും. രണ്ട് സിനിമകള്‍ സംവിധാനംചെയ്തു. രണ്ടിനും ദേശീയ പുരസ്‌കാരം നേടിയാണ് ദിലീഷ് പോത്തന്റെ യാത്ര. ദിലീഷിന്റെ മൂന്നാമതൊരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.

ദിലീഷിന്റെ രണ്ട് സിനിമയിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഫഹദ് ഫാസിലായിരുന്നു. സിനിമകളിലെ അഭിനയത്തിന് ഫഹദിനും ദേശീയ പുരസ്‌കാരം കിട്ടിയിരുന്നു. ഇപ്പോള്‍ അതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരികയാണ്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ ഫഹദിന്റെ കഥാപാത്രത്തിനൊരു പ്രത്യേകതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുമ്പളങ്ങി നൈറ്റ്‌സ്

കുമ്പളങ്ങി നൈറ്റ്‌സ്

ഫഹദ് ഫാസില്‍ ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ പുതിയൊരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്‍. ഒടുവില്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന പേരില്‍ സിനിമ പ്രഖ്യാപിക്കുകയും ചെയ്തു. സിനിമ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുമെന്നും ഫഹദ് നായകനാവുമെന്നുമായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നതെങ്കിലും ദിലീഷ് പോത്തന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന മധു സി നാരയണന്‍ ആണ് സിനിമ സംവിധാനം ചെയ്യാന്‍ പോവുന്നത്. സിനിമയിലൂടെ ദിലീഷും ഫഹദും നിര്‍മാതാക്കളുടെ വേഷത്തിലായിരിക്കും എത്തുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

 നിര്‍മാതാക്കള്‍..

നിര്‍മാതാക്കള്‍..

ദിലീഷ് പോത്തന്റെ ആദ്യ രണ്ട് സിമകള്‍ക്കും കഥ ഒരുക്കിയ ശ്യാം പുഷ്‌കരന്‍ തന്നെയാണ് പുതിയ സിനിമയ്ക്ക് വേണ്ടി കഥ ഒരുക്കുന്നത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതല്‍, എന്നിവയ്ക്ക് ശേഷം കൂട്ടുകെട്ടില്‍ പിറക്കുന്ന മൂന്നാമത്തെ സിനിമ തന്നെയായിരിക്കും കുമ്പളങ്ങി നൈറ്റസ്.

ഫഹദ് ഫാസില്‍ നായകനാകുമെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും താരപുത്രന്‍ ഷെയിന്‍ നീഗമാണ് ചിത്രത്തിലെ നായകന്‍. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ഇവര്‍ക്കൊപ്പം തിരക്കഥകൃത്ത് ശ്യാം പുഷ്‌കരനും നിര്‍മാതാവിന്റെ കുപ്പായത്തിലൂടെ കുമ്പളങ്ങി നൈറ്റ്‌സിലുണ്ടാവും.

 വില്ലന്‍

വില്ലന്‍

ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്റെ വേഷത്തിലായിരിക്കും അഭിനയിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളിലാണ് ഫഹദിന്റെ വില്ലന്‍ വേഷത്തെ കുറിച്ച് പറയുന്നത്. എന്നാല്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം അവസാനത്തോട് കൂടി തിയറ്ററുകളിലേക്കെത്തിയ വേലൈക്കാരന്‍ എന്ന സിനിമയിലൂടെ വില്ലന്‍ വേഷത്തിലൂടെ ഫഹദ് ഞെട്ടിച്ചിരുന്നു. ആദ്യമായി ഫഹദ് തമിഴില്‍ അഭിനയിച്ച സിനിമയായിരുന്ന വേലൈക്കാരനില്‍ നായകനെക്കാള്‍ ഒരുപടി മുന്നില്‍ നിന്നത് ഫഹദിന്റെ വില്ലന്‍ വേഷമായിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തില്‍ അതുപോലൊരു അഡാറ് വില്ലനായിരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X