പ്രകാശനും കുമ്പളങ്ങി നൈറ്റ്‌സും കഴിഞ്ഞ് ട്രാന്‍സുമായി ഫഹദ് ഫാസില്‍! റിലീസ് ഡേറ്റ് പുറത്ത്! കാണൂ

By Midhun Raj

Recommended Video

ട്രാന്‍സുമായി ഫഹദ് ഫാസിലും അൻവർ റഷീദും | filmibeat Malayalam

ഞാന്‍ പ്രകാശനു ശേഷം ഫഹദ് ഫാസിലിന്റെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കി. ഞാന്‍ പ്രകാശനു ശേഷം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ഫഹദ് ഫാസില്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സാണ് ഫഹദിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ സിനിമ. കുമ്പളങ്ങി നൈറ്റ്‌സ് കഴിഞ്ഞ് ട്രാന്‍സ് എന്നൊരു ചിത്രവും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. സിനിമയുടെ റിലീസ് സംബന്ധിച്ചുളള വിവരങ്ങളായിരുന്നു പുറത്തുവന്നിരുന്നത്.

ട്രാന്‍സ് എന്ന ചിത്രം

ട്രാന്‍സ് എന്ന ചിത്രം

ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചതുമുതല്‍ സിനിമാപ്രേമികളില്‍ പ്രതീക്ഷകള്‍ വര്‍ധിക്കുകയും ചെയ്തു. പതിനെട്ട് കോടി മുതല്‍മുടക്കിലാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വമ്പന്‍ താരനിരയോടെയാണ് ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഫഹദിന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമാകും ട്രാന്‍സിലേതെന്നും അറിയുന്നു.

അന്‍വര്‍ റഷീദിന്റെ തിരിച്ചുവരവ്

അന്‍വര്‍ റഷീദിന്റെ തിരിച്ചുവരവ്

ഉസ്താദ് ഹോട്ടലിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിം കൂടിയാണ് ട്രാന്‍സ്. ഉസ്താദ് ഹോട്ടല്‍ കഴിഞ്ഞ് ഒരിടവേളയ്ക്കു ശേഷമാണ് അന്‍വര്‍ റഷീദ് തിരിച്ചെത്തുന്നത്. മുന്‍പ് അഞ്ചു സുന്ദരികള്‍ എന്ന സിനിമയില്‍ ആമി എന്നൊരു ചിത്രം ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്തിരുന്നു. ട്രാന്‍സില്‍ ഫഹദിന്റെ പ്രകടനത്തിനൊപ്പം അന്‍വര്‍ റഷീദിന്റെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്.

നായികയായി നസ്രിയ

നായികയായി നസ്രിയ

ഫഹദിന്റെ നായികയായി നസ്രിയ നസീം എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ അഞ്ജലി മേനോന്റെ കൂടെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ നടി മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു. ഫഹദിനൊപ്പം തുല്യ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് ന്സ്രിയ അവതരിപ്പിക്കുക. ഇതിനു മുന്‍പ് അഞ്ജലി മേനോന്റെ തന്നെ ബംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലായിരുന്നു ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച് അഭിനയിച്ചിരുന്നത്.

റിലീസ് ഡേറ്റ്

റിലീസ് ഡേറ്റ്

ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ഫഹദിന്റെ ട്രാന്‍സ് ഓണം റിലീസായി സെപ്റ്റംബര്‍ ആറിന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. തന്റെ കരിയറിലെ എറ്റവും വലിയ ചിത്രമാണ് ട്രാന്‍സെന്ന് അടുത്തിടെ ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. ചിത്രത്തിന് 60 ദിവസത്തെ ഷൂട്ടിംഗ് ഇനിയും ബാക്കിയുണ്ടെന്നും അറിയുന്നു.

താരനിര

താരനിര

അമല്‍നീരദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് റസൂല്‍ പൂക്കുട്ടിയാണ് ചെയ്യുന്നത്. വിനായകന്‍, സൗബിന്‍ ഷാഹിര്‍, വേദിക,ശ്രീനാഥ് ഭാസി,ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും അറിയുന്നു. വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ജാക്‌സണ്‍ വിജയ് ട്രാന്‍സിലെ പാട്ടുകള്‍ ഒരുക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X