For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  By Rohini
  |

  മലയാള സിനിമയുടെ ഭാവിവാഗ്ദാനം എന്ന് പറഞ്ഞു നടന്നതാണ് ഫഹദ് ഫാസിലിനെ കുറിച്ച്. എന്നാല്‍ സമീപകാലത്തെ ഫഹദിന്റെ പോക്ക് കണ്ടാല്‍ പേടിയാവും. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ എല്ലാവര്‍ക്കുമൊപ്പം നിന്ന് നേടിയ വിജയമല്ലാതെ, ഫഹദിനായി അവകാശപ്പെടാന്‍ ഒറ്റയ്‌ക്കൊരു വിജയം അടുത്തിടെ ഒന്നും കണ്ടതേയില്ല. ഇത് പ്രേക്ഷകരുടെ അഭിപ്രായമല്ല, കരിയര്‍ഗ്രാഫിനെ കുറിച്ചോര്‍ത്ത് ഫഹദ് ഫാസില്‍ തന്നെ വളരെ അപ്‌സെറ്റാണെന്നാണ് കേള്‍ക്കുന്നത്.

  എന്തായാലും ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന ചിത്രം പൂര്‍ത്തിയാക്കി വെള്ളിത്തിരയില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കാനാണ് ഫഹദിന്റെ തീരുമാനം. ഈ അവസ്ഥയില്‍ നിന്നൊന്ന് സ്വയം റീഫ്രഷ് ചെയ്യാനാണത്രെ ഫഹദ് ബ്രേക്കെടുക്കന്നത്. ഇടവേളയില്‍ ഭാര്യ നസ്‌റിയ നസീമിനൊപ്പം യൂറോപ്പിലൊക്കെ പോയി വരും. തിരിച്ചു വന്നാല്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുക.

  ഫാസിന്റെ മകനായിട്ടാണ് ആദ്യവരവെങ്കിലും അത് പാളിപ്പോയിരുന്നു. എന്നാല്‍ രണ്ടാം വരവില്‍ ഷാനു എന്ന ഫഹദ് ഫാസില്‍ തന്റെ വേറിട്ട അഭിനയ മികവുകൊണ്ട് തന്നെയാണ് മലയാള സിനിമയില്‍ ഒന്നാം നിരയില്‍ എത്തിയത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ പാകപ്പിഴയോ എന്തോ, ഇപ്പോള്‍ ഫഹദ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ശരാശരിയിലോ അതിന് താഴെയോ നില്‍ക്കുന്നു. പപ്പയുടെ സ്വന്തം അപ്പൂസ് മുതല്‍ അയാള്‍ ഞാനല്ല എന്ന ചിത്രം വരെ ഫഹദ് ഫാസിലിന്റെ ചിത്രങ്ങളെ കുറിച്ച് ഒന്ന് വിലയിരുത്താം, നടന്റെ യാത്രയും...

  പപ്പയുടെ സ്വന്തം അപ്പൂസ്

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  വാപ്പച്ചിയുടെ ചിത്രത്തിലൂടെയാണ് കുഞ്ഞ് ഷാനുവിന്റെ അരങ്ങേറ്റം. സംവിധായകന്റെ മകനായിട്ട് പോലും തിരിച്ചറിയാത്ത ഒരു കുഞ്ഞ് വേഷം മാത്രമേ ഷാനുവിന് കിട്ടിയുള്ളൂ. ബാലതാരമായാണ് ഫഹദ് ഫാസില്‍ തന്റെ അഭിനയം തുടങ്ങിയത് എന്നതിന്റെ അടയാളമാണ് ഈ ചിത്രം

  കൈ എത്തും ദൂരത്ത്

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  മകന് വേണ്ടി മാത്രം ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നോ ഇതെന്ന് തോന്നിപ്പോകും. തന്റെ 20 ആമത്തെ വയസ്സിലാണ് ഫഹദ് ഫാസില്‍ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുന്നത്. അത് പിഴച്ചു. ചിത്രം ഫാസിലിന്റെ സംവിധാന ജീവിതത്തിലെയും ഒരു വലിയ പരാജയമായിരുന്നു.

  കേരള കഫെ

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസില്‍ വെള്ളിത്തിരയിലേക്ക് തിരിച്ചു വന്നു. പഠനമൊക്കെ പൂര്‍ത്തിയാക്കി 2009 ലായിരുന്നു അത്. കേരള കഫെ എന്ന ആന്തോളജി ചിത്രത്തില്‍ മൃത്യുജ്ജയം എന്ന കുഞ്ഞു സിനിമയുടെ ഭാഗമായി. അതായിരുന്നു തിരിച്ചുവരവിലെ ആദ്യത്തെ സിനിമ

  പ്രമാണി

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  തിരിച്ചുവരവില്‍ ഫഹദ് ഫാസില്‍ വന്നത് ഫാസിലിന്റെ മകനായിട്ടല്ല. അതുകൊണ്ട് തന്നെ ഒരു പുതുമുഖ നായകനെ പോലെ സഹതാരവേഷമാണ് കൈകാര്യം ചെയ്തത്. എന്നാല്‍ പ്രാധാന്യമുള്ളതുമായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം പ്രമാണി എന്ന ചിത്രത്തിലഭിനയിച്ചത് അതിന്റെ ദൃഷ്ടാന്തം

  കോക്ടെയില്‍

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത കോക്ടെയില്‍ എന്ന ത്രില്ലര്‍ ചിത്രത്തിലാണ് പിന്നെ അഭിനയിച്ചത്. അനൂപ് മേനോനും ജയസൂര്യയ്ക്കുമൊപ്പം നവീന്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്.

  ടൂര്‍ണമെന്റ്

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  ഒരു പുതുമുഖ നടന്റെ വളര്‍ച്ചയും താഴ്ചയുമാണ് ഫഹദിന്റെ കരിയറില്‍ കണ്ടത്. അല്ലാതെ ഒരു താരപുത്രനെന്ന ഇമേജ് ഒരിക്കലും ഫഹദ് സ്വീകരിച്ചിരുന്നില്ല. ഫഹദിന്റെ രണ്ടാം വരവ് ആവുമ്പോഴേക്കും ഫാസില്‍ സംവിധാനം നിര്‍ത്തിയിരുന്നു. കോക്ടെയിലിന് ശേഷം ഫഹദ് അഭിനയിച്ചത് ലാല്‍ സംവിധാനം ചെയ്ത ടൂര്‍ണമെന്റ് എന്ന ചിത്രത്തിലാണ്. അതും പരാജയം

  ചാപ്പാകുരിശ്

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  ഫഹദ് ഫാസിലിന് കരിയര്‍ ബ്രേക്ക് നല്‍കിയതും, നടനെ തിരിച്ചറിഞ്ഞതും ഈ ചിത്രത്തിന് ശേഷമാണ്. ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തതിന് ശേഷമാണ് ഫഹദ് 2011 ല്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാകുരിശ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. പക്വത എത്തിയ ഒരു നടനെ ഫഹദില്‍ പ്രേക്ഷകര്‍ കണ്ടു. ചിത്രത്തിലെ രമ്യാ നമ്പീശനൊപ്പമുള്ള ലിപ് ലോക്കൊക്കെ ചര്‍ച്ചയായി. എന്നാല്‍ അതിനോടൊക്കെയുള്ള ഫഹദിന്റെ മറുപടിയില്‍ നിന്ന് വ്യക്തമായി, നടന്‍ മലയാള സിനിമയുടെ ഭാവിവാഗ്ദാനമാണെന്ന്

  ഇന്ത്യന്‍ റുപീ

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  സംവിധായകന്‍ രഞ്ജിത്തിന്റെയും നടന്‍ പൃഥ്വിരാജിന്റെയും കരിയറില്‍ മികച്ച ചിത്രങ്ങളിലൊന്നായ ഇന്ത്യന്‍ റുപീയില്‍ മുനീര്‍ എന്ന കഥാപാത്രമായി ഫഹദ് ഫാസില്‍ വേഷമിട്ടിട്ടുണ്ട്. അതാണ് ചാപ്പാകുരിശിന് ശേഷം ഫഹദ് അഭിനയിച്ച ചിത്രം

  പദ്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  ചാപ്പാകുരിശിന് ശേഷം വിനീത് ശ്രീനിവാസനും ഫഹദ് ഫാസിലും വീണ്ടും ഒന്നിച്ച ചിത്രമാണ് പദ്മശ്രീ ഭരത്ത് ഡോ. സരോജ് കുമാര്‍. ഉദയനാണ് താരത്തിലെ കഥാപാത്രത്തെ അഡോപ്റ്റ് ചെയ്ത് ശ്രീനിവാസന്‍ ഒരുക്കിയ ആക്ഷേപഹാസ്യ ചിത്രമായിരുന്നു അത്

  22 ഫീമെയില്‍ കോട്ടയം

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  ഫഹദ് ഫാസില്‍ എന്ന നടനെ കേരളക്കര ആരാധിക്കാന്‍ തുടങ്ങിയത് ആഷിക് അബു സംവിധാനം ചെയ്ത ഈ ചിത്രത്തിന് ശേഷമാണ്. ഒരു നായകന്‍ ഇങ്ങനെയായിരിക്കണം എന്ന നിര്‍വചനങ്ങളൊക്കെ ഫഹദ് പൊളിച്ചെഴുതി. അഭിനയത്തെയും ആ കഥാപാത്രം ഏറ്റെടുക്കാന്‍ ഫഹദ് കാണിച്ച ചങ്കൂറ്റത്തെയും കേരളത്തിലെ സിനിമാ പ്രേമികളും നിരൂപകരും പ്രശംസിച്ചു.

  ഡയമണ്ട് നക്ലൈസ്

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  ഫഹദ് വളര്‍ന്നു തുടങ്ങിയിരുന്നു. ചെറുതായി ചെറുതായി വന്ന് വലുതാവാന്‍ തുടങ്ങി. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നക്ലൈസില്‍ 22 എഫ്‌കെയുടെ വിജയാവര്‍ത്തനമായിരുന്നു. ഡോ. അരുണ്‍ കുമാര്‍ എന്ന ചെറുപ്പക്കാരനായ പ്രവാസി ഡോക്ടറെ അതിന്റേതായ പക്വതയോടെ ഫഹദ് കൈകാര്യം ചെയ്തു.

  ഫ്രൈഡെ

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന ഫഹദിന്റെ പക്വതയും ധൈര്യവുമാണ് പിന്നീടുള്ള ചിത്രങ്ങളില്‍ കണ്ടത്. മിനിമം ഗ്യാരണ്ടിയും അക്കാര്യത്തില്‍ ഫഹദിന് നല്‍കി. അങ്ങനെ സാന്ദ്രാ തോമസും വിജയ് ബാബുവും ആദ്യമായി നിര്‍മിച്ച, ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഫ്രൈഡെ എന്ന ചിത്രത്തില്‍ ഫഹദ് ബാലു എന്ന കഥാപാത്രമായെത്തി, പ്രശംസകള്‍ നേടി

  അന്നയും റസൂലും

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  ഫഹദിന്റെ കരിയറിയിലെ ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളെടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്തായിരിക്കും അന്നയും റസൂലും എന്ന ചിത്രം. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലെ റസൂലായി ഫഹദ് ജീവിക്കുകയായിരുന്നു.

  റെഡ് വൈന്‍

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  മോഹന്‍ലാലിനൊപ്പം ആസിഫ് അലിയെയും ഫഹദ് ഫാസിലിനെയും അണിനിരത്തി സലാം ബാപ്പു സംവിധാനം ചെയ്ത ചിത്രമാണ് റെഡ് വൈന്‍. ഒരു സൂപ്പര്‍സ്റ്റാറിനൊപ്പം രണ്ട് യങ് താരങ്ങള്‍. പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അതിനൊത്ത് ഉയരാന്‍ ചിത്രത്തിന് കഴിഞ്ഞില്ല.

  ആമേന്‍

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  ഫഹദ് ഫാസിലിന്റെ അഭിനയമികവിന്റെ മറ്റൊരു ചിത്രം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍. നിരൂപക പ്രശംസ നേടിയ ചിത്രം മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നില്‍ ഇടം പിടിച്ചു.

  ഇമ്മാനുവല്‍

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  പളുങ്കിന് ശേഷം ഫഹദ് ഫാസില്‍ വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പമെത്തി, ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ. ലാല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്തത്. പ്രതീക്ഷിച്ച വിജയം കിട്ടിയില്ല. പരാജയമായിരുന്നു എന്ന് മുമ്പൊരു അഭിമുഖത്തില്‍ ഫഹദ് ഫാസിലും സമ്മതിച്ചതാണ്

  അകം

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിനെ ആസ്പദമാക്കി ഷാലിന്‍ ഉഷ നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് അകം. ശ്രീനി എന്ന നായക കഥാപാത്രമായി ഫഹദ് ഫാസിലെത്തി. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ഫഹദിന് കിട്ടിയത് ഈ ചിത്രത്തിലെ അഭിനയത്തിലൂടെയാണ്.

  അഞ്ച് സുന്ദരികള്‍

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  കേരള കഫെയ്ക്ക് ശേഷം മലയാളത്തിലെത്തിയ മറ്റൊരു ആന്തോളജി ചിത്രമായിരുന്നു അഞ്ച് സുന്ദരികള്‍. ഈ ചിത്രത്തിലും ഫഹദ് വേഷമിട്ടു. ആമി എന്ന ചിത്രത്തില്‍ അജ്മല്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്

  ഒളിപ്പോര്

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  കലാഭവന്‍ മണിയെയും സറീന വഹാബിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി എവി ശശിധരന്‍ സംവിധാനം ചെയ്ത ഒളിപ്പോര് എന്ന ചിത്രത്തില്‍ അജയന്‍ എന്ന കഥാപാത്രമായിട്ടാണ് ഫഹദ് ഫാസില്‍ എ

  ആര്‍ട്ടിസ്റ്റ്

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  ചാപ്പാ കുരിശിന് ശേഷമുള്ള വിജയം ഫഹദ് ഫാസില്‍ തുടരുകയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ ഫഹദിന്റെ അഭിനയം പ്രശംസിക്കാതെ വയ്യ. ഈ ചിത്രം കൂടെ പരിഗണിച്ചാണ് 2013 ല്‍ ഫഹദിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നല്‍കിയത്

  നോര്‍ത്ത് 24 കാതം

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് നോര്‍ത്ത് 24 കാതം. വൃത്തി രാക്ഷസനായി ശരിക്കും ഫഹദ് തകര്‍ത്തു. ഫഹദിനെ അല്ലാതെ മറ്റൊരു നടനെ പ്രേക്ഷകര്‍ക്ക് ആ കഥാപാത്രമായി സങ്കല്‍പിക്കുക വയ്യ. 2013 ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നല്‍കുമ്പോള്‍ ഈ സിനിമയും പരിഗണിച്ചു.

  ഡി കമ്പനി

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  മലയാളത്തിലിറങ്ങിയ ആന്തോളജി ചിത്രങ്ങളിലെല്ലാം ഫഹദ് ഫാസിലും ഭാഗമായെന്ന് തോന്നുന്നു. കേരള കഫെ, അഞ്ച് സുന്ദരികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡി കമ്പനിയില്‍ ഡേ ഓഫ് ജഡ്ജ്‌മെന്റ് എന്ന ചിത്രത്തിലും ഫഹദ് വേഷമിട്ടു.

  ഒരു ഇന്ത്യന്‍ പ്രണയകഥ

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ അയമനം സിദ്ധാര്‍ത്ഥ് എന്ന രാഷ്ട്രീയക്കാരന്‍ ശരിക്കും ഫഹദിന് ആപ്റ്റായ വേഷമായിരുന്നു. ചിത്രത്തിലെ അഭിനയവും ഫഹദിന് പ്രശംസകള്‍ നേടികൊടുത്തു.

  വണ്‍ ബൈ ടു

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  2014 ലേക്ക് കടന്നപ്പോള്‍ ഫഹദ് ഫാസില്‍ തകര്‍ച്ചകള്‍ നേരിടാന്‍ തുടങ്ങിയിരുന്നു. അതിന്റെ ആദ്യ പടിയാണ് അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത വണ്‍ ബൈ ടു. ചിത്രം പരാജയമാണെന്ന് ഫഹദ് ഫാസില്‍ തന്നെ വെട്ടി തുറന്ന് പറഞ്ഞു.

  ഗോഡ്‌സ് ഓണ്‍ കണ്‍ട്രി

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  പിന്നെ പരാജയങ്ങളടെ തുടര്‍ച്ച ആരംഭിച്ചു. വണ്‍ ബൈ ടുവിന് ശേഷം ഇറങ്ങിയ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയും പരാജയപ്പെട്ടു. പക്ഷെ അപ്പോഴും ഫഹദ് ഫാസിലിലുള്ള പ്രേക്ഷകന്റെ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല

  ബാംഗ്ലൂര്‍ ഡെയ്‌സ്

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  ആ തുടര്‍ പരാജയത്തില്‍ നിന്നുള്ള ഒരു മോചനമായിരുന്നു അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ്. പക്ഷെ സിനിമയുടെ വിജയം ഫഹദിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്നതായിരുന്നില്ല. ഫഹദിനേക്കാള്‍ ഒരു പക്ഷെ നിവിന്റെയും ദുല്‍ഖറിന്റെയും വേഷമാവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാവുക. എന്നിരുന്നാലും ശിവദാസ് എന്ന കഥാപാത്രമായി ഫഹദിന് പകരം മറ്റൊരാളെ സങ്കല്‍പിക്കുക വയ്യ

  മണിരത്‌നം

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം പിന്നെയും പരാജയങ്ങളുടെ നിഴല്‍ പിന്തുടര്‍ന്നു. വിവാഹവും മണിരത്‌നം എന്ന ചിത്രത്തിന്റെ ഷൂട്ടും റിലീസുമൊക്കെ ഒന്നിച്ചായിരുന്നു. മണിരത്‌നം എന്ന ചിത്രത്തിന്റെ പരാജയവും ഫഹദിന് തിരിച്ചടിയായി.

  ഇയ്യോബിന്റെ പുസ്തകം

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  ഇയ്യോബിന്റെ പുസ്തകവും പരാജയങ്ങളില്‍ ഫഹദിന് നല്‍കിയ ചെറിയൊരു ആശ്വാസമായിരുന്നു. പക്ഷെ അമല്‍ നീരദ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ടൈറ്റില്‍ റോളിലെത്തിയത് ലാലാണ്. ഫഹദിനെക്കാള്‍ ഈ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട അഭിനയം ജയസൂര്യയുടെയും. ചിത്രം മികച്ച വിജയം നേടി

  മറിയം മുക്ക്

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  ക്ലാസ്‌മേറ്റ്‌സ് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ജെയിംസ് ആല്‍ബേര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രതീക്ഷ മറിയം മുക്കിനുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രവും പരാജയപ്പെട്ടു. അതും ഫഹദിന്റെ പേരിലായി

  ഹരം

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുമ്പോഴും ഫഹദ് ഒരു സേഫ് സൂണ്‍ നോക്കിയില്ല. വിനോദ് സുകുമാരന്‍ സംവിധാനം ചെയ്ത ഹരവും പരാജയപ്പെട്ടതോടെ ഫഹദിന്റെ പരാജയം പൂര്‍ണമായിരുന്നു. പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരുന്നു.

  അയാള്‍ ഞാനല്ല

  തകര്‍ച്ചകള്‍ മാത്രം, ഫഹദ് വളരെ അപ്‌സെറ്റാണെന്ന്?

  ഫഹദിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് അയാള്‍ ഞാനല്ല. നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഫഹദിനെ ഇപ്പോള്‍ താത്കാലികമായി പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്. മോശം അഭിപ്രായമല്ല ചിത്രത്തെ കുറിച്ച് ലഭിച്ചത്. അതേ സമയം വലിയ വിജയവുമല്ല.

  English summary
  Fahadh Faasil, who was once referred to as the most promising young actor of Mollywood, is going through a rough patch in his career. Sadly, the actor is no where in the future superstar list of the Malayali audiences today.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X