ഫഹദിന്റെ വരത്തന്‍ ഒരുങ്ങുന്നു! ഇത് ഒരു ഒന്നൊന്നര വരവായിരിക്കും! റിലീസ് തിയ്യതി പുറത്ത്
ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ആദ്യമായി ഒന്നിച്ച കൂട്ടുകെട്ടാണ് ഫഹദും അമല്‍ നീരദും. പ്രമേയപരമായി തിയ്യേറ്ററുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇയ്യോബിന്റെ പുസ്തകം.ഫഹദിനൊപ്പം ജയസൂര്യ, ലാല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.
ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന വരത്തന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. ഇത്തവണയും ഒരു വ്യത്യസ്ഥ ചിത്രവുമായാണ് ഈ ടീം എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ വരത്തന്‍ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നതിനിടെ ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവന്നിരിക്കുകയാണ്.

വരത്തന്‍
ഇയ്യോബിന്റെ പുസ്തകം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഫഹദ്-അമല്‍നീരദ് ടീം വീണ്ടുമൊന്നിച്ചിരിക്കുന്നത്. ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. പുതുമയുളെളാരു ടൈറ്റിലാണ് ഇത്തവണയും സംവിധായകന്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ഫഹദിന്റെ ലുക്കിന് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. വരത്തനില്‍ ശ്രദ്ധേയമായൊരു നായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ നായിക
ആഷിഖ് അബു ചിത്രം മായാനദിയിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മായാനദി സൂപ്പര്‍ഹിറ്റായ ശേഷം മലയാളത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി ഐശ്വര്യ മാറിയിരുന്നു. വരത്തനു പുറമെ ആസിഫ് അലി നായകനാവുന്ന വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലും ഐശ്വര്യ തന്നെയാണ് നായികാ വേഷത്തിലെത്തുന്നത്. വരത്തനില്‍ ഫഹദിനൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

നിര്‍മ്മാതാവായി നസ്രിയ
നസ്രിയ നസീമാണ് ഫഹദ് ഫാസിലിന്റെ വരത്തന്‍ നിര്‍മ്മിക്കുന്നത്. അമല്‍ നീരദിന്റെ തന്നെ ഉടമസ്ഥതയിലുളള എഎന്‍പിയും ഫഹദ് ഫാസിലിന്റെ തന്നെ കീഴിലുളള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇടുക്കിയിലെ വാഗമണായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒറ്റ ഷെഡ്യൂളിലായിരുന്നു വാഗമണിലെ ഷൂട്ടിംഗ് അണിയറപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നത്.

ടീസര്‍ നല്‍കിയ ആവേശം
വരത്തന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിന്റെ ടീസറും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളിലെല്ലാം തന്നെ ലഭിച്ചിരുന്നത്. അമല്‍ നീരദിന്റെ മേക്കിങ് തന്നെയായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറുക. അമല്‍ നീരദ് സിനിമകളിലെ സ്ഥിരം സ്ലോമോഷന്‍ സീനുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു വരത്തന്റെ ടീസറും എത്തിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന ആകാംക്ഷ നിറഞ്ഞൊരു രംഗമായിരുന്നു അണിയറപ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്

റിലീസ് തിയ്യതി പുറത്ത്
നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലിരിക്കുന്ന ചിത്രത്തിന്റെ റീലീസ് തിയ്യതി പുറത്തുവന്നിരിക്കുകയാണ്. ഓണം ബക്രീദ് സീസണിനോടനുബന്ധിച്ചാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആഗസ്റ്റ് 23ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.


Click it and Unblock the Notifications











