രാജ്യാന്തര കുടുംബദിനം ഫഹദും നസ്‌റയയും ആഘോഷിച്ചതെങ്ങനെ?
മെയ് 15, രാജ്യാന്തര കുടുംബദിനം! വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ഫഹദിന്റെയും നസ്‌റിയയുടെയും ആദ്യത്തെ വര്‍ഷം. ഇരുവരും രാജ്യാന്തര കുടുംബദിനം ആഘോഷിക്കാന്‍ വേറിട്ടൊരു വഴി കണ്ടെത്തി.
മറ്റൊന്നുമല്ല, ഒരു ചെടി നടുക. ലോകമെമ്പാടും കുടുംബ ദിനം ആഘോഷിമാക്കുമ്പോള്‍, വീട്ടുമുറ്റത്ത് ഒരു ചെടി നട്ടാണ് ഫഹദ് ഫാസിലും നസ്‌റിയ നസീമും രാജ്യാന്തര കുടുംബ ദിനം ആഘോഷിമാക്കിയത്.

നേരത്തെ മമ്മൂട്ടി തുടങ്ങിവച്ച മൈ ട്രീ ചാലഞ്ച് എന്ന പരിപാടിയില്‍ രഞ്ജിനി ഹരിദാസ് ഫഹദിനെയും നസ്‌റിയയെയും വെല്ലുവിളിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം അന്ന് താരങ്ങള്‍ക്ക് അതിന് സാധിച്ചില്ല. ഇപ്പോള്‍ ഒരുവെടിയ്ക്ക് രണ്ട് പക്ഷിയായി. കുടുംബ ദിനവും ആഘോഷിച്ചു, മൈ ട്രീ ചാലഞ്ചും ഏറ്റെടുത്തു.
കഴിഞ്ഞ ദിവസമാണ് ഫഹദും നസ്‌റിയയും അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയത്. ഫഹദ് നായകനാകുന്ന പുതിയ ചിത്രമായ ഞാന്‍ ഡി പി പള്ളിക്കലിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ദമ്പതികള്‍ അമേരിക്കയിലായിരുന്നു. ഫഹദിന് കൂട്ടായാണ് നസ്‌റിയ പോയത്. വൈകാതെ നസ്‌റിയ സിനിമയിലക്ക് മടങ്ങിയെത്തും എന്ന് വാര്‍ത്തകളുണ്ട്.


Click it and Unblock the Notifications











