ഫഹദിനും നസ്‌റയയ്ക്കും ഇനി ശരിക്കുള്ള ബാംഗ്ലൂര്‍ ഡെയ്‌സ്
ബാംഗ്ലൂര്‍ നഗരവും നസ്‌റിയ- ഫഹദ് പ്രണയത്തിനും അഗാധമായ ഒരു ബന്ധമുണ്ട്. ആ പ്രണയത്തിന്റെ തുടക്കം ബാംഗ്ലൂര്‍ നഗരത്തില്‍ വച്ചായിരുന്നു. അഞ്ജലി മേനോന്റെ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ചാണ് നസ്‌റിയയും ഫഹദ് ഫാസിലും വിവാഹ വാര്‍ത്തയോട് പ്രതികരിച്ചത്.
യഥാര്‍ത്ഥ ജിവിതത്തില്‍ ഫഹദ് നസ്‌റിയയുടെ കഴുത്തില്‍ താലികെട്ടുന്നതിന് മുമ്പ്, ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന് വേണ്ടി അത് സംഭവിച്ചു കഴിഞ്ഞിരുന്നു. പിന്നീടുള്ള ഫഹദിന്റെയും നസ്‌റിയയുടെയും ജീവിതത്തില്‍ മാറ്റം സംഭവിച്ചത് അവിടെയാണ്.

സിനിമയെ യഥാര്‍ത്ഥ്യമാക്കുകയാണ് ഇനി ഫഹദും നസ്‌റിയയും. ബാംഗ്ലൂരില്‍ ദമ്പതികള്‍ പുതിയൊരു വില്ല വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്നെല്ലാം വിട്ടുമാറി ശാന്തവും സുന്ദരവുമായ ഒരു സ്ഥലത്തേക്ക് ഫഹദും നസ്‌റിയ മാറുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു.
ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളുമായി അമേരിക്കയിലാണ് ഫഹദ് ഫാസില്‍. കൂടെ നസ്‌റിയയുമുണ്ട്. അതേ സമയം നസ്‌റിയ അഭിയത്തിലേക്ക് തിരിച്ചുവരുന്നതായും കേള്‍ക്കുന്നു. തിരക്കഥകള്‍ ഒത്തിരി കേട്ടു. മികച്ചൊരു കഥ വന്നാല്‍ നസ്‌റിയ അഭിനയിക്കുമെന്നാണ് ഫഹദ് പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications











