»   » കീര്‍ത്തി സുരേഷിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് സിനിമാലോകം? അപമാനിക്കുന്നതിന് പരിധിയില്ലേ?

കീര്‍ത്തി സുരേഷിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് സിനിമാലോകം? അപമാനിക്കുന്നതിന് പരിധിയില്ലേ?

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് കീര്‍ത്തി സുരേഷ്. അമ്മയ്ക്ക് പിന്നാലെ സിനിമയിലേക്കെത്തിയ താരപുത്രിയെ വളരെ പെട്ടെന്നാണ് സിനിമാലോകം സ്വീകരിച്ചത്. മലയാളത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് അന്യഭാഷ താരത്തെ ഏറ്റെടുക്കുകയായിരുന്നു. മികച്ച അവസരമാണ് ഈ താരപുത്രിയെ തേടിയെത്തിയത്.

    കരിയറിന്‍രെ തുടക്കത്തില്‍ തന്നെ മുന്‍നിര താരങ്ങള്‍ക്കൊപ്പവും സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ച കീര്‍ത്തി സുരേഷിനോട് പലര്‍ക്കും അസൂയയാണ്. യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന തരത്തിലുള്ള അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. മലയാള സിനിമയിലൂടെ അരങ്ങേറിയെങ്കിലും ഇപ്പോള്‍ തെന്നിന്ത്യയുടെ താരറാണിയായി മാറിയിരിക്കുകയാണ് ഈ താരപുത്രി.

    കീര്‍ത്തി സുരേഷിനെ അപമാനിച്ച് തെലുങ്ക് മാധ്യമങ്ങള്‍

    നിരവധി വ്യത്യസ്ത കഥാപാത്രങ്ങളുമായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന കീര്‍ത്തി സുരേഷിനെക്കുറിച്ചുള്ള മോശം വാര്‍ത്തകളാണ് തെലുങ്ക് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

    ഇതുവരെ ആരും പറഞ്ഞിട്ടില്ല

    ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച കീര്‍ത്തി സുരേഷിനെക്കുറിച്ച് ഇതുവരെയൊരാളും ഇത്തരത്തില്‍ മോശമായി പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം.

    മേക്കപ്പിനായി ചെലവഴിക്കുന്നത്

    മേക്കപ്പിനായി മണിക്കൂറുകള്‍ ചെലവഴിച്ചതിന് ശേഷമാണ് കീര്‍ത്തി സുരേഷ് സെറ്റിലേക്കെത്തുന്നതെന്നുള്ള പരാതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തെലുങ്ക് മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.

    ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു

    വളരെ നേരത്തെ സെറ്റിലെത്തുന്ന താരം മണിക്കൂറുകള്‍ കഴിഞ്ഞാണ് കാരവാനില്‍ നിന്നും പുറത്തിറങ്ങുന്നതെന്നും ഇക്കാര്യത്തെക്കുറിച്ച് താരത്തോട് സൂചിപ്പിച്ചിട്ടും അനുകൂല തീരുമാനമായിരുന്നില്ലെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

    പ്രൊഫഷണലായ സമീപനം

    മുന്‍നിര താരങ്ങളെപ്പോലെ തന്നെ പ്രൊഫഷണലായാണ് കീര്‍ത്തി സുരേഷ് സിനിമയെ സമീപിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ആരാധകരൊന്നും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

    അസൂയാവഹമായ വളര്‍ച്ച

    സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ താരപുത്രിക്ക് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന തരത്തിലുള്ള അവസരമാണ് കീര്‍ത്തിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും.

    തുടക്കം മലയാള സിനിമയിലൂടെ

    പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് കീര്‍ത്തി സുരേഷ് നായികയായി തുടക്കം കുറിക്കുന്നത്. നേരത്തെ ബാലതാരമായ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട് ഈ താരപുത്രി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് പ്രവേശിച്ച താരത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നതാണ് വാസ്തവം. അത്രയധികം അവസരങ്ങളാണ് ഈ താരപുത്രിയെ തേടിയെത്തിയത്.

    മാര്‍ത്താണ്ഡ വര്‍മ്മയാവാന്‍ മമ്മൂട്ടി വിസമ്മതിച്ചോ? യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരുന്നു?

    35 കോടി കടന്ന് ആദി ജൈത്രയാത്ര തുടരുന്നു, ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്ക്!

    അന്ന് ജോസഫ് അലക്‌സും ആടുതോമയും മുഖാമുഖം ഏറ്റമുട്ടിയപ്പോള്‍ സംഭവിച്ചത്? ആരായിരുന്നു നേടിയത്? കാണൂ!

    English summary
    Fake news about Keerthy Suresh .
    ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more