ഉപ്പും മുളകും നിര്‍ത്താന്‍ കാരണം ചക്കപ്പഴമോ? മറ്റൊരു ചാനലില്‍ വന്നാല്‍ പൂവ് വാടും, പഴം ചീയുമെന്ന് ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ആയിരത്തിലധികം എപ്പിസോഡുമായി മുന്നേറുകയായിരുന്നു പരിപാടി പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. പരിപാടിയുടെ പുതിയ എപ്പിസോഡുകള്‍ കാണാതായതോടെയായിരുന്നു സംശയങ്ങളുമായി ആരാധകരെത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഉപ്പും മുളകും നിര്‍ത്തിയോ എന്നായിരുന്നു എല്ലാവരും ചോദിച്ചത്. മുന്‍പൊരിക്കല്‍ നിര്‍ത്താന്‍ പോയപ്പോള്‍ തിരിച്ചുവന്നതിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചൂണ്ടിക്കാണിച്ചത്.

ഫ്‌ളവേഴ്‌സ് ചാനലിന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ആരാധകര്‍ ഉപ്പും മുളകിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചത്. യൂട്യൂബ് വീഡിയോയ്ക്ക് കീഴിലും ഇതേക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു വിശദീകരണങ്ങളുമായി ശ്രീകണ്ഠന്‍ നായരെത്തിയത്. മോണിങ് ഷോയ്ക്കിടയിലായിരുന്നു അദ്ദേഹം ഉപ്പും മുളകിനെക്കുറിച്ച് പറഞ്ഞത്. ഈ മറുപടിയെ വിമര്‍ശിച്ചും ആരാധകരെത്തിയിരുന്നു.

ഉപ്പും മുളകും നിര്‍ത്തിയതോ?

ഉപ്പും മുളകും നിര്‍ത്തിയതോ?

പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതല്‍ ആരാധകര്‍ ഉപ്പും മുളകിനെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. പ്രമോ വരുന്നത് നിര്‍ത്തിയതോടെയായിരുന്നു സംശയങ്ങളുമായി ആരാധകരെത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ആരാധകര്‍ ഇതേക്കുറിച്ച് ചോദിച്ചെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു പല പോസ്റ്റുകളും വൈറലായി മാറിയത്. ഉപ്പും മുളകും നിര്‍ത്തരുതെന്നായിരുന്നു ആരാധകര്‍ ആവശ്യപ്പെട്ടത്. ഇതേക്കുറിച്ചുള്ള ട്രോളുകളും വൈറലായി മാറിയിരുന്നു.

ചക്കപ്പഴം കാരണമോ?

ചക്കപ്പഴം കാരണമോ?

ഉപ്പും മുളകും നിര്‍ത്താനുള്ള കാരണം ചക്കപ്പഴമാണോയെന്ന് ചോദിച്ചായിരുന്നു ചിലരെത്തിയത്. അടുത്തിടെയായിരുന്നു ഈ പരിപാടി സംപ്രേഷണം ചെയ്തത് തുടങ്ങിയത്.ചക്കപ്പഴം ആരും കാണരുത്, അതിന് ഡിസ് ലൈക് അടിക്കുക ,നെഗറ്റീവ് കമന്റ് മാത്രം എഴുതുക ,അതിലെ താരങ്ങളെയും എതിർക്കുക. ഇത്തരത്തിലുള്ള ആഹ്വാനങ്ങളുമായും ചിലരെത്തിയിരുന്നു. ഇത് ശരിയല്ലെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.

സംവിധായകനെക്കുറിച്ച്

സംവിധായകനെക്കുറിച്ച്

ചക്കപ്പഴത്തിനോട് എന്തിനാണ് ഇത്ര വിരോധമെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഞാനും ഉപ്പും മുളകിന്റെ ഏറ്റവും വലിയ ആരാധകൻ ആയിരുന്നു .. പക്ഷെ ഇപ്പൊ സങ്കടമാണ് അത് നിർത്തുന്നതാണ് നല്ലത് . പിന്നെ ചക്കപ്പഴം ഒരു വ്യത്യസ്തമായ കഥ ആണ് . ആകെ ഉള്ള വിരോധം നിഷ ചേച്ചിയെ ശല്യം ചെയ്ത ഉണ്ണികൃഷ്ണൻ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ എന്നത് മാത്രം ആണ് . അല്ലാതെ ബാക്കി ഒക്കെ ഓക്കെ, കഴിവുള്ളവർ മുന്നോട്ട് വരട്ടെന്നുമായിരുന്നു കമന്‍റ്.

Recommended Video

മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam
കലിപ്പുണ്ട്

കലിപ്പുണ്ട്

ഉപ്പും മുളകും നിര്‍ത്തുന്നതിന് പിന്നില്‍ ആര്‍ ഉണ്ണിക്കൃഷ്ണന്‍റെ തിരിച്ചുവരവാണെന്നായിരുന്നു ചിലരുടെ വാദം. ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമായാണ് അദ്ദേഹം ചക്കപ്പഴവുമായെത്തിയത്. ചക്കപ്പഴത്തിന്‍റെ റേറ്റിങ് കൂടിയതോടെ ഉപ്പും മുളകും നിര്‍ത്താനായി തീരുമാനിക്കുകയാണ് എല്ലാവരുമെന്നുമായിരുന്നു കണ്ടെത്തലുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X