ലച്ചുവിനും റോവിനും ഇതെന്തുപറ്റി? നിങ്ങള്‍ ബ്രേക്കപ്പ് ആയോ? സംശയങ്ങളുമായി ആരാധകര്‍!
ഉപ്പും മുളകുമെന്ന പരമ്പര കണ്ടവരാരും ജൂഹി റുസ്തഗിയെ മറന്നുകാണാനിടയില്ല. ലച്ചുവെന്ന കഥാപാത്രത്തെയായിരുന്നു ജൂഹി അവതരിപ്പിച്ചത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ലച്ചുവിനെത്തേടി അഭിനയിക്കാന്‍ അവസരമെത്തിയത്. സന്തോഷത്തോടെ ജൂഹി ആ വേഷം സ്വീകരിക്കുകയായിരുന്നു. ശക്തമായ പിന്തുണയായിരുന്നു ഉപ്പും മുളകിനും ലഭിച്ചത്. ആയിരം എപ്പിസോഡിലേക്ക് എത്തിയതിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹവും നടത്തിയത്. വിവാഹത്തിന് പിന്നാലെയായി പരമ്പരയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം.
പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. താന്‍ അഭിനയിക്കുന്നതില്‍ അച്ഛന്റെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ല. വിവാഹം കാണിച്ചതും ഇഷ്ടമായിട്ടില്ലെന്നും ജൂഹി പറഞ്ഞിരുന്നു. ഇതിനിടയില്‍ താനും ഡോക്ടര്‍ റോവിനും പ്രണയത്തിലാണെന്നും താരം പറഞ്ഞിരുന്നു. ഉപ്പും മുളകും സംവിധായകന്റെ സിനിമയുടെ പൂജയ്ക്ക് ഇരുവരും ഒരുമിച്ചായിരുന്നു എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരുടേയും പോസ്റ്റുകളിലെ വൈരുദ്ധ്യത്തെക്കുറിച്ചും ലവ് റിയാക്ഷന്‍ ഇടാത്തതിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.

റോവിനുമായി പ്രണയത്തിലാണ്
റോവിനുമായി പ്രണയത്തിലാണ് ജൂഹിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അടുത്തിടെ ഇരുവരും ഇത് സ്ഥിരീകരിക്കുകയായിരുന്നു. ഉപ്പും മുളകും സംവിധായകന്റെ സിനിമയ്ക്കായി ഇരുവരും ഒരുമിച്ചെത്തിയിരുന്നു. പരമ്പരയിലെ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊക്കെ ജൂഹി റോവിനെ പരിചയപ്പെടുത്തുകയായിരുന്നു. പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്‌സ് എന്ന തന്റെ യൂട്യൂബ് ചാനലിനായി റോവിനൊപ്പം നടത്തിയ തിരുനെല്ലി യാത്രയുടെ വീഡിയോയും ജൂഹി പങ്കുവെച്ചിരുന്നു.

വിവാഹം ഒരു വര്‍ഷത്തിന് ശേഷം
ഒരുവര്‍ഷത്തിന് ശേഷമായാണ് വിവാഹമെന്നും അതിന് മുന്‍പ് തീര്‍ക്കേണ്ട കുറച്ച് കാര്യങ്ങളുണ്ടെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നുവെങ്കിലും പിന്നീട് വീട്ടുകാര്‍ തന്‍രെ തീരുമാനത്തിന് പിന്തുണ അറിയിക്കുകയായിരുന്നുവെന്ന് റോവിന്‍ പറഞ്ഞിരുന്നു.

പൊതുവേദിയിലും ചാനല്‍ പരിപാടിയിലും
പൊതുവേദിയില്‍ മാത്രമല്ല ചാനല്‍ പരിപാടിയിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഒന്നും ഒന്നും മൂന്നിലേക്ക് എത്തിയപ്പോഴായിരുന്നു പ്രണയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തങ്ങളുടെ വിവാഹക്ഷണക്കത്ത് വരെ പുറത്തുവന്നിരുന്നുവെന്നും സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണങ്ങള്‍ നടന്നിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു.

ലൈക്കുകള്‍ അപ്രത്യക്ഷം
നേരത്തെ പല പോസ്റ്റുകള്‍ക്കും ഇരുവരും ലൈക്കും ലവ് റിയാക്ഷനുമൊക്കെ നല്‍കിയിരുന്നു. ഇരുവരും ഫോളോ ചെയ്യുന്നുമുണ്ടായിരുന്നു. ഫോളോവ്‌ഴ്‌സ് ലിസ്റ്റില്‍ നിന്നും അപ്രത്യക്ഷരായിരിക്കുകയാണ് ഇരുവരും. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പൂര്‍വ്വാധികം ശക്തിയോടെ ഇരുവരും തിരിച്ചെത്തിയേക്കുമെന്നുള്ള അനുമാനത്തിലാണ് ആരാധകര്‍.

തിരിച്ചുവരവിനായി കാത്തിരിക്കുന്നു
ഉപ്പും മുളകിലും ഇല്ലെങ്കിലും ജൂഹിയുടെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകര്‍. പരിപാടിയിലേക്ക് വല്ലപ്പോഴും വന്നൂടേയെന്ന തരത്തിലുള്ള ചോദ്യങ്ങളും സജീവമായിരുന്നു. ഇടയ്ക്ക് യൂട്യൂബ് ചാനലുമായെത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ താരത്തിന് നല്‍കിയത്.


Click it and Unblock the Notifications











