»   » പ്രണവിനെ എന്ത് വിളിക്കും; രാജകുമാരന്‍ എന്നോ കുഞ്ഞേട്ടന്‍ എന്നോ അതോ പിഎം എന്നോ ?

പ്രണവിനെ എന്ത് വിളിക്കും; രാജകുമാരന്‍ എന്നോ കുഞ്ഞേട്ടന്‍ എന്നോ അതോ പിഎം എന്നോ ?

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമയിലേക്ക് മടങ്ങിവരുന്നു. പ്രണവിന്റെ തിരിച്ചുവരവാണ് സിനിമയ്ക്കകത്തും പുറത്തും സംസാര വിഷയം. സോഷ്യല്‍ മീഡിയയിലും പ്രണവിന്റെ തിരിച്ചുവരവ് സംബന്ധിച്ച കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നു.

എന്റെ അച്ഛന്‍ എനിക്ക് പൂര്‍ണ സ്വാതന്ത്രം തന്നു, എന്റെ മകനും അതുപോലെ പറക്കട്ടെ; മോഹന്‍ലാല്‍

അതിനിടില്‍ പ്രണവിന് എന്ത് വിളിയ്ക്കും എന്നാണ് ആരാധകര്‍ക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം. മോഹന്‍ലാലിനെ ലാലേട്ടാ എന്നും മമ്മൂട്ടിയെ മമ്മൂക്ക എന്നും വിളിയ്ക്കുന്ന ആരാധകര്‍, ദുല്‍ഖര്‍ സല്‍മാനെ കുഞ്ഞിക്ക എന്നാണ് സ്‌നേഹത്തോടെ വിളിച്ചത്. അപ്പോള്‍ പ്രണവിനെയോ?

രാജുകുമാരനാകുമോ

പ്രണവിനെ രാജകുമാരന്‍ എന്ന് വിളിയ്ക്കാം എന്ന് ഒരു കൂട്ടര്‍ പറയുന്നു. ആ രീതിയില്‍ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ സൂപ്പര്‍സ്റ്റാറായ മോഹന്‍ലാലിന്റെ മകനാണ് പ്രണവ്. മാത്രമല്ല, ലാല്‍ മലയാളത്തിന്റെ താരരാജാവും. അങ്ങനെ വരുമ്പോള്‍ പ്രണവ് രാജകുമാരന്‍ ആണെന്നാണ് ആരാധകരുടെ പക്ഷം

ലാലും പറഞ്ഞു

പ്രണവിന്റെ നായകനായുള്ള മടങ്ങിവരവിനെ കുറിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതിന് താഴെ 'രാജകുമാരന്റെ പടയൊരുക്കം' എന്നൊരു കമന്റും ലാല്‍ എഴുതി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്ന ആളാണ് കമന്റ് ഇട്ടത് എങ്കിലും, കാഴ്ചക്കാരുടെ മുന്നില്‍ അത് പറഞ്ഞത് മോഹന്‍ലാല്‍ തന്നെയാണ്. മോഹന്‍ലാല്‍ തന്നെ മകനെ രാജകുമാരന്‍ എന്ന് വിളിയ്ക്കുമ്പോള്‍ ആരാധകര്‍ക്കും രാജകുമാരാനായി കാണാമല്ലോ.

കുഞ്ഞേട്ടന്‍

രാജകുമാരനെക്കാള്‍ നല്ലത് കുഞ്ഞേട്ടന്‍ എന്ന വിളിപ്പേരാണ് എന്നാണ് മറ്റൊരു കൂട്ടം പറയുന്നത്. ഇക്കയുടെ മകനെ കുഞ്ഞിക്കാ എന്ന് വിളിയ്ക്കുമ്പോള്‍ ഏട്ടന്റെ മകനെ കുഞ്ഞേട്ടന്‍ എന്ന് വിളിക്കാം എന്ന് ആരാധകര്‍ പറയുന്നു.

പിഎം എന്ന് വിളിക്കണോ..

ദുല്‍ഖര്‍ സല്‍മാനെ ചുരുക്കി ഡിക്യു എന്ന് വിളിക്കാമെങ്കില്‍ പ്രണവ് മോഹന്‍ലാലിനെ ചുരുക്കി പിഎം എന്ന് വിളിക്കാം എന്ന് പറയുന്ന പക്ഷക്കാരുമുണ്ട്. എന്നിരുന്നാലും കുറച്ചുകൂടെ സ്വീകാര്യതയുള്ള പേര് കുഞ്ഞേട്ടന് എന്ന് തന്നെയാണെന്നാണ് പൊതു അഭിപ്രായം.

English summary
Fans getting ready for Pranav Mohanlal's warm welcome

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam