തന്റെ നായികയായവരോടെല്ലാം സിദ്ധാർത്ഥിന് ബന്ധം?, അതിഥിക്ക് ശേഷം കീർത്തിയെ ഇംപ്രസ് ചെയ്യാൻ ശ്രമിക്കുന്നു?

ഇന്ത്യൻ സിനിമയിൽ ഓവറേറ്റഡായതും അണ്ടറേറ്റഡായതുമായ നിരവധി താരങ്ങളുണ്ട്. പുകഴ്ത്തി സംസാരിക്കാനും ഫ്ലക്സുകൾ സ്ഥാപിക്കാനും ആരാധകരെ ഒപ്പം കൂട്ടാത്തത് കൊണ്ടാണ് പല നടീനടന്മാരും അണ്ടറേറ്റഡായി പോകുന്നത്. അത്തരത്തിൽ തെന്നിന്ത്യയിൽ അണ്ടറേറ്റഡായി പോയൊരു നടനാണ് സിദ്ധാർത്ഥ്. സിനിമാ മേഖലപോലും ചിലപ്പോഴൊക്കെ മനപൂർവം സിദ്ധാർത്ഥിനെ കണ്ടില്ലെന്ന് നടക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ടെന്ന് സിനിമാപ്രേമികൾ തന്നെ പറയുന്നു.

ശങ്കറെന്ന ഫയർ ബ്രാന്റ് സംവിധായകന്റെ കൂടെ സിനിമ ചെയ്യുകയെന്ന സ്വപ്നം അഭിനേതാക്കൾക്കെല്ലാമുള്ളതാണ്. ആ ഭാ​ഗ്യം ആദ്യ പടത്തിൽ തന്നെ സിദ്ധാർത്ഥിന് ലഭിച്ചു. മാത്രമല്ല ബോയ്സിൽ എ.ആർ റഹ്മാൻ, സുജാത, രവി.കെ.ചന്ദ്രൻ തുടങ്ങി പ്രഗത്ഭർക്കൊപ്പമാണ് സിദ്ധാർത്ഥ് പ്രവർത്തിച്ചത്.

അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് നടന് അഭിനയിക്കാൻ അവസരം ലഭിച്ചത്. ബോയ്സ് ചെയ്തശേഷം നായകനായി എന്ന അഹങ്കാരത്തിൽ താരം നടന്നില്ല. അടുത്ത ദിവസം മുതൽ വീണ്ടും അസിസ്റ്റന്റ് ഡയറക്ടറായി തിരികെ ജോലിയിൽ പ്രവേശിച്ചു.

മണിരത്നത്തിന്റെ അസിസ്റ്റന്റായിരുന്നു അക്കാലത്ത് സിദ്ധാർത്ഥ്. ബോയ്സിലെ പ്രകടനം കണ്ടാണ് ആയുധ എഴുത്തിലേക്ക് നടനെ മണിരത്നം തെരഞ്ഞെടുത്തത്. സിദ്ധാർത്ഥിന്റെ ഒട്ടുമിക്ക സിനിമകളും ഹിറ്റാണ്.

 Siddharth, Keerthy Suresh

വിരലിലെണ്ണാവുന്ന ചില ചിത്രങ്ങൾ മാത്രമാണ് പരാജയപ്പെട്ടത്. ഇത്രയൊക്കെ ആണെങ്കിലും ഇദ്ദേഹത്തെ മികച്ച നടന്മാരുടെ പട്ടികയിൽപ്പെടുത്തി ആരും തന്നെ പറയാറില്ല. സ്വകാര്യ ജീവിതവും സിനിമാ ജീവിതവുമെല്ലാം തുറന്ന പുസ്തകം പോലെയാണ് സിദ്ധാർത്ഥിന്. അഭിപ്രായം പരസ്യപ്പെടുത്തുമ്പോൾ പോലും ഇമേജ് സിദ്ധാർത്ഥ് കാര്യമാക്കാറില്ല.

നാൽപ്പതുകളിൽ എത്തിയെങ്കിലും ഇന്നും യുവനടന്മാരോട് കിടപിടിക്കുന്ന സൗന്ദര്യവും ഫിറ്റ്നസും താരത്തിനുണ്ട്. അതുകൊണ്ട് തന്നെ അന്നും ഇന്നും ആരാധികമാരാണ് സിദ്ധാർത്ഥിന് കൂടുതൽ. മഹാസമുദ്രമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സിദ്ധാർത്ഥിന്റെ സിനിമ. ചിത്രം പരാജയമായിരുന്നു.

ഇപ്പോൾ താരം നല്ല സിനിമകൾക്കും കഥാപാത്രങ്ങൾക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ്. സിദ്ധാർത്ഥിന്റെ സ്വകാര്യ ജീവിതം എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ നിറയാറുണ്ട്. നടി അതിഥി റാവു ഹൈദരിയുമായി സിദ്ധാർത്ഥ് പ്രണയത്തിലാണെന്ന് അടുത്തിടെയായി പ്രചരിക്കുന്ന ​ഗോസിപ്പ്. പക്ഷെ ഇരുവരും ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം താരങ്ങൾ ഒരുമിച്ചാണ് അവധി ആഘോഷിക്കാൻ വിദേശത്തേക്ക് പോയത്.

നായിക നടിമാരിൽ ചിലർ സിദ്ധാർത്ഥിന്റെ ആരാധികമാരാണ്. ഭൂരിഭാ​ഗം പേരും ബോയ്സ് അടക്കമുള്ള സിനിമ കണ്ടാണ് നടനെ ആരാധിച്ച് തുടങ്ങിയത്. തനിക്കൊപ്പം സിനിമ ചെയ്ത എല്ലാ നായികമാരുമായും സിദ്ധാർത്ഥ് എന്തെങ്കിലും തരത്തിലുള്ള ബന്ധം പുലർത്താറുണ്ടെന്നത് സിനിമാ മേഖലയിൽ നാളുകളായി പ്രചരിക്കുന്ന ഒരു ​ഗോസിപ്പാണ്.

siddharth, keerthy suresh

സിദ്ധാർത്ഥിന്റെ കാമുകിമാരുടെ പട്ടികയിൽ നിരവധി നായികമാരുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട്. സിദ്ധാർത്ഥ് അദിതി റാവു ഹൈദരിയുമായി ലിവിങ് റിലേഷൻഷിപ്പിലാണെന്നും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ ടക്കർ സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടെ സിദ്ധാർത്ഥ് നടി കീർത്തി സുരേഷിനെ പ്രശംസിച്ചിരുന്നു. ദസറ സിനിമ കണ്ടതിന് ശേഷം തനിക്ക് വെണ്ണെലയെന്ന കഥാപാത്രത്തോട് പ്രണയം തോന്നിയന്നാണ് താരം പറഞ്ഞത്.

അവസരം ലഭിച്ചാൽ കീർത്തി സുരേഷിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും സിദ്ധാർത്ഥ് പറഞ്ഞു. നടന്റെ വാക്കുകൾ വൈറലായതോടെ ആരാധകർ കുറിച്ച ചില കമന്റുകൾ ശ്രദ്ധനേടുകയാണ്. കീർത്തി സുരേഷ് സിദ്ധാർത്ഥിനൊപ്പം അഭിനയിച്ചാൽ തീർച്ചയായും നടനുമായി പ്രണയത്തിലാകുമെന്നാണ് നടിയുടെ ആരാധകർ രസകരമായി കമന്റ് ചെയ്തത്.

സിദ്ധാർത്ഥിന്റെ ടക്കറിൽ ദിവ്യാൻഷ കൗശിക്കായിരുന്നു നായിക. ദസറയിൽ നാനിയായിരുന്നു കീർത്തി സുരേഷിന്റെ നായകൻ. സിദ്ധാർത്ഥിന്റെ വിവാഹം വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞതാണ്. പക്ഷെ മകൻ പിറന്നശേഷം നടനും ഭാര്യയും ബന്ധം വേർപ്പെടുത്തി. സാമന്തയുമായി ഒരു കാലത്ത് പ്രണയത്തിലായിരുന്നു നടൻ.

Read more about: siddharth keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X